Breaking News
‘സ്മാര്‍ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് കോവിഡ് ടെസ്റ്റ്’ നടത്താം; കണ്ടുപിടിത്തവുമായി ഗവേഷകര്‍
ഓരോ ദിവസവും ആയിരക്കണക്കിന് സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്കായി ഓരോ ലാബുകളിലുമെത്തുന്നത്. ഇതെല്ലാം പരിശോധിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതും പ്രയാസകരമായ ജോലി തന്നെ. ഓരോ ദിവസവും നിരവധിയാളുകൾക്കും രോഗം ബാധിക്കാനും സാധ്യതയുണ്ട്. ആർ.ടി.പി.സി.ആർ ടെസ്റ്റുകളും, ആന്റിജൻ ടെസ്റ്റുകളുമാണ് ഈ ലാബുകളിൽ കാര്യമായും നടക്കുന്നത്.
എന്നാൽ കോവിഡ് 19 രോഗനിർണയത്തിന് പുതിയൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ആളുകൾക്ക് അവരുടെ സ്മാർട്ഫോണുകൾ ഉപയോഗിച്ച് തന്നെ രോഗ നിർണയം നടത്താൻ സാധിക്കുന്ന വിദ്യയാണിത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് എന്ന് ബി.ജി.ആർ. ഇൻ റിപ്പോർട്ട് ചെയ്യുന്നു. തുടക്കത്തിൽ ഇതിനായി 100 ഡോളർ ചിലവ് വരുമെങ്കിലും ആവശ്യമുള്ള സാധനങ്ങളെല്ലാം ഒരിക്കൽ വാങ്ങിയാൽ പിന്നീടുള്ള പരിശോധനകൾ ഓരോന്നിനും 7 ഡോളർ വരെ മാത്രമേ ചിലവ് വരികയുള്ളൂ.
ഇതിന്റെ പ്രവർത്തനം എങ്ങനെ?
ചൂടുള്ള ഒരു പ്ലേറ്റ്, റി-ആക്റ്റീവ് സൊലൂഷൻ, സ്മാർട്ഫോൺ എന്നിങ്ങനെ ലളിതമായ ചില കാര്യങ്ങളാണ് ടെസ്റ്റിങ് കിറ്റ് തയ്യാറാക്കുന്നതിന് വേണ്ടത്. ‘ബാക്ടികൗണ്ട്’ എന്ന പേരിലുള്ള ഒരു സൗജന്യ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ഫോണിലെ ക്യാമറ പകർത്തുന്ന ഡാറ്റയിൽ നിന്ന് കോവിഡ് 19 നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് കണ്ടെത്തുക ഈ ആപ്ലിക്കേഷനാണ്.
ജാമാ നെറ്റ് വർക്ക് ഓപ്പണിൽ (JAMA Network Open) പ്രസിദ്ധീകരിച്ച ‘ അസസ്മെന്റ് ഓഫ് എ സ്മാർട്ഫോൺ-ബേസ്ഡ് ലൂപ്-മീഡിയേറ്റഡ് ഐസോതെർമൽ അസ്സേ ഫോർ ഡിറ്റക്ഷൻ ഓഫ് സാർസ്-കോവ്-2 ആന്റ് ഇൻഫ്ളുവൻസ വൈറസസ്’ എന്ന പഠനത്തിൽ ഉപഭോക്താവിന് സ്വന്തം ഉമിനീർ ടെസ്റ്റ് കിറ്റിൽ വെച്ച് കോവിഡ് സാന്നിധ്യം പരിശോധിക്കാമെന്ന് പറയുന്നു.
ഹോട്ട് പ്ലേറ്റിൽ വെച്ച ഉമിനീരിലേക്ക് റിയാക്ടീവ് സൊലൂഷൻ ചേർക്കുമ്പോൾ അതിന്റെ നിറം മാറും. ഇതിന് ശേഷമാണ് ആപ്പ് ഉപയോഗിച്ച് വൈറസിന്റെ സാന്നിധ്യം അളക്കുക. ലായനിയുടെ നിറം മാറുന്ന വേഗം കണക്കാക്കിയാണിത്. സ്മാർട്-ലാമ്പ് (Smart-LAMP) എന്നാണ് ഈ വിദ്യയ്ക്ക് പേര് നൽകിയിരിക്കുന്നത്. കോവിഡിന്റെ അഞ്ച് പ്രധാന വേരിയന്റുകൾ തിരിച്ചറിയാൻ ഇതിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
പൊതുജന ഉപയോഗത്തിന് തയ്യാറല്ല
ഇത്തരം ഒരു വിദ്യ ഗവേഷകർ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ഇത് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ആയിട്ടില്ല. ലക്ഷണങ്ങൾ കാണിക്കുന്ന 20 കോവിഡ് രോഗികളിലും ലക്ഷണങ്ങളില്ലാത്ത 30 രോഗികളിലുമാണ് ഗവേഷകർ ഈ വിദ്യയുടെ പരീക്ഷണം നടത്തിയത്. സാംസങ് ഗാലക്സി എസ്9 സ്മാർട്ഫോണുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
ഇനിയുമേറെ കടമ്പകളും പരീക്ഷണങ്ങളും കഴിഞ്ഞതിന് ശേഷം മാത്രമേ ഈ പരീക്ഷണത്തിന്റെ ആധികാരികത തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. മതിയായ അംഗീകാരങ്ങൾ ലഭിച്ചതിന് ശേഷമേ ഇത് നമ്മൾക്കെല്ലാം ഉപയോഗിക്കാനും സാധിക്കുകയുള്ളൂ. അതിന് ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വരും.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login