Breaking News
13 വയസ്സിനിടെ തലയിൽ ഏഴ് ശസ്ത്രക്രിയകൾ ; കണ്ണീരിൽ വിഷ്ണുവും കുടുംബവും
ശ്രീകണ്ഠപുരം : 13 വയസ്സിനിടെ തലയിൽ ഏഴുതവണ ശസ്ത്രക്രിയ. കളിച്ചുനടക്കേണ്ട പ്രായത്തിൽ ശാസ്ത്രക്രിയകളും തുടർചികിത്സയും വേദനകളുമായി കഴിയുകയാണ് ഏരുവേശ്ശി നെല്ലിക്കുറ്റി സ്വദേശിനി കാവുങ്കൽ സിജിയുടെ മകൻ വിഷ്ണു. ജനിച്ച് ആറാംമാസം തന്നെ തലയിൽ ആദ്യ ശസ്ത്രക്രിയ നടത്തേണ്ടിവന്ന വിഷ്ണുവിന് പിന്നീടിങ്ങോട്ട് ഏഴുതവണ ഇത് തുടരേണ്ടിവന്നു. തലയിൽ വെള്ളം കെട്ടിനിൽക്കുന്ന ‘ഹൈഡ്രോ ഗഫാലസ്’ എന്ന മാരകരോഗമാണ് വിഷ്ണുവിന് ബാധിച്ചിരിക്കുന്നത്.
മംഗളുരു ഫാ. മുള്ളേഴ്സ് ആസ്പത്രിയിലാണ് ചികിത്സിക്കുന്നത്. കഴിഞ്ഞദിവസം വിഷ്ണുവിന്റെ ഏഴാമത്തെ ശസ്ത്രക്രിയ ഇവിടെവെച്ച് നടത്തി. അസുഖത്തെത്തുടർന്ന് കാഴ്ചയ്ക്ക് മങ്ങലേൽക്കുകയും ചെയ്തിട്ടുണ്ട്. തലയിൽ ശസ്ത്രക്രിയ നടത്തി രണ്ട് പൈപ്പ് സ്ഥാപിച്ചാണ് വെള്ളം നീക്കുന്നത്. ഇതിൽ തടസ്സം നേരിടുമ്പോൾ അടുത്ത ശസ്ത്രക്രിയ നടത്തണം.
ഇതുവരെയും രോഗം ഭേദമാകാത്തതിനാൽ വിഷ്ണുവിന്റെ കുടുംബം ദുരിതക്കയത്തിലാണിപ്പോൾ. ഏഴുവർഷം മുമ്പ് ഹൃദ്രോഗത്തെത്തുടർന്ന് വിഷ്ണുവിന്റെ പിതാവ് ഷാജി മരണപ്പെട്ടു. ഭർത്താവിന്റെ വിയോഗശേഷം സിജി റബർ ടാപ്പിങ് നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. വിഷ്ണുവിന്റെ ചികിത്സച്ചെലവ് കൂടിയായതോടെ കുടുംബത്തിന് താങ്ങാവുന്നതിലും അധികമായി. പയ്യാവൂർ ഗവ. യു.പി. സ്കൂളിൽ ഏഴാംക്ലാസിലെത്തിയെങ്കിലും ഇതുവരെ വിഷ്ണുവിന് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. നേരത്തേ ശ്രീകണ്ഠപുരം ബി.ആർ.സി.യിൽനിന്ന് അധ്യാപിക വീട്ടിലെത്തിയായിരുന്നു വിഷ്ണുവിന്റെ പഠനം നടത്തിയിരുന്നത്.
പ്ലസ്ടുവിനും അഞ്ചാംക്ലാസിലും പഠിക്കുന്ന രണ്ട് സഹോദരിമാർ കൂടിയുണ്ട് വിഷ്ണുവിന്. ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റാണ് ഇതുവരെ ചികിത്സ നടത്തിയത്. വലിയപറമ്പിലെ ഒരു വാടക വീട്ടിലാണ് ഈ കുടുംബം ഇപ്പോൾ താമസിക്കുന്നത്. വിഷ്ണുവിന്റെ ചികിത്സയ്ക്കായി നാട്ടുകാരും പറ്റുന്ന സഹായങ്ങൾ നൽകി.
നിലവിൽ ആസ്പത്രിയിൽ പണമടച്ചാലേ വീട്ടിലേക്ക് വരാൻ പറ്റൂവെന്നാണ് ബന്ധുക്കൾ പറയുന്നത്. നിത്യച്ചെലവിനുപോലും വരുമാനമില്ലാത്ത ഇവർ ആസ്പത്രി ബില്ലടക്കാൻ പാടുപെടുകയാണ്. സുമനസ്സുകളുടെ കൈത്താങ്ങുണ്ടായാൽ മാത്രമേ വിഷ്ണുവിന് ആസ്പത്രിയിൽനിന്ന് വീട്ടിലേക്ക് വരാൻ കഴിയൂ. കൂടാതെ തുടർ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതുണ്ട്. ഏരുവേശ്ശി പഞ്ചായത്ത് വിഷ്ണുവിന്റെ ചികിത്സാസഹായത്തിനായി കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ കനറാ ബാങ്ക് നെല്ലിക്കുറ്റി ശാഖയിൽ അമ്മ സിജിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 42502200005642. ഐ.എഫ്.എസ്.സി: CNRB0014250. ഗൂഗിൾ പേ: 9613303090. ഫോൺ: 9562978501.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login