Connect with us

Breaking News

പി.എച്ച്.സികളും, സി.എച്ച്.സികളും ഇവനിംഗ് ഒ.പി പുന:രാരംഭിക്കും

Published

on

Share our post

കണ്ണൂർ : കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പി.എച്ച്.സി. കളും സി.എച്ച് സികളും ഇവനിംഗ് ഒ.പി. പുന:രാരംഭിക്കും. കൊവിഡ് പ്രതിരോധ വളണ്ടിയര്‍മാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്റെ പേരും മൊബൈല്‍ നമ്പറും തഹസീല്‍ദാരുടെ ഓഫീസ് ജില്ലാ കളക്ടറേറ്റിലെ കണ്ട്രോള്‍ റൂം തുടങ്ങിയവയ്ക്ക് കൈമാറണം. ടീം അംഗങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഗൃഹസന്ദര്‍ശനം നടത്തണം. 

തദ്ദേശഭരണസ്ഥാപനങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കണം. ആംബുലന്‍സ് ക്രമീകരണം ഉറപ്പുവരുത്തണം. ഡി.സി.സി, സി.എഫ്.എല്‍.ടി.സി സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ ഒരുക്കാന്‍ സജ്ജമാകണം. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കുമ്പോള്‍ ഗ്രാമീണ-ആദിവാസി മേഖലകള്‍ക്ക് വേണ്ട പരിഗണന ഉറപ്പുവരുത്തണം. മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ ഡി.എം.ഒ.തലത്തില്‍ ശ്രദ്ധ വേണം 

പ്രധാന ആശുപത്രികളില്‍ ഫ്രന്റ് ഡെസ്‌ക് സംവിധാനം ആരംഭിക്കണം. ആശുപത്രികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക നമ്പര്‍ സജ്ജീകരിക്കണം. കൊവിഡുമായി ബന്ധപ്പെട്ട് മരണാനന്തര ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, എം.എല്‍.എ.മാര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍, ഡി.എം.ഒ, ജില്ലയിലെ പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.


Share our post
Continue Reading

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Trending

error: Content is protected !!