Connect with us

Breaking News

കേളകത്തെ ഹോട്ടലിൽ നിന്ന് പാർസൽ നല്കിയത് പഴകിയ ബിരിയാണിയെന്ന് പരാതി

Published

on

Share our post

കേളകം: ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങിയ ബിരിയാണി പഴകിയതെന്ന് പരാതി. സംഭവം ആരോഗ്യ വകുപ്പ് ഇൻസ്പെക്ടറോട് പരാതി പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപം.മണത്തണ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ എ.എച്ച് നിഷാദാണ് കേളകത്തെ നോവ ഹോട്ടലിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയത്.

പാർസൽ വാങ്ങിയ മൂന്ന് ബിരിയാണിയും പഴകിയതാണെന്ന് കണ്ടതോടെ ആരോഗ്യ വകുപ്പധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ കേളകം ഹെൽത്ത് ഇൻസ്പെക്ടർ സി.വി.ജയകൃഷ്ണൻ  ഹോട്ടലിൽ പരിശോധന നടത്തി പഴകിയ ഭക്ഷണം കണ്ടെടുത്തിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

നിഷാദിൻ്റെ കൈവശമുണ്ടായിരുന്നതോ ഹോട്ടലിൽ നിന്ന് കണ്ടെടുത്ത ഭക്ഷണമോ കസ്റ്റഡിയിലെടുത്ത് സാംപിൾ പരിശോധനക്കയക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ തയ്യാറായില്ല. പകരം, ഹോട്ടലിൽ നിന്ന് കണ്ടെടുത്ത പഴകിയ ഭക്ഷണം നശിപ്പിച്ച് മറ്റു നടപടികൾക്ക് മുതിരാതെ തിരിച്ചു പോവുകയും ചെയ്തു.

ഇക്കാര്യം ഹെൽത്ത് ഇൻസ്പെക്ടറോട് ചോദിച്ചപ്പോൾ വാക്സിനേഷൻ ദിവസമായതിനാൽ തിരക്കാണെന്നും നടപടിയെടുക്കാൻ സാധിച്ചില്ലെന്നുമായിരുന്നു മറുപടി. പഴകിയ ഭക്ഷണം വില്ലന നടത്തിയ സ്ഥാപനത്തിനെതിരെ പേരിനു പോലും നടപടി സ്വീകരിക്കാതെയും പൊതു പ്രവർത്തകൻ കൂടിയായ നിഷാദിൻ്റെ പരാതി അവഗണിക്കുകയും ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.നിഷാദിനെ ഹോട്ടലുടമ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കേളകം പോലീസിലും ജില്ലാ മെഡിക്കൽ ഓഫീസർക്കും ഫുഡ് & സേഫ്റ്റി ഉദ്യോഗസ്ഥർക്കും നിഷാദ് പരാതി നല്കിയിട്ടുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!