Connect with us

Breaking News

ഒമിക്രോൺ 21 മണിക്കൂർ ചർമ്മത്തിലുണ്ടാകുമെന്ന്​ പഠനം; പ്ലാസ്റ്റിക്കിൽ 8 ദിവസത്തിലധികം തുടരും

Published

on

Share our post

കൊറോണ വൈറസിന്‍റെ ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ്​ ഒമിക്രോൺ. വളരെ പെട്ടെന്നാണ്​ ഇത്​ പകരുന്നത്​. ഇതിന്‍റെ കാരണം കണ്ടെത്തിയിരിക്കുകയാണ്​ ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂനിവേഴ്‌സിറ്റി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ.

കൊറോണ വൈറസിന്‍റെ ഒമിക്രോൺ വേരിയന്‍റിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും നിലനിൽക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. ഇത്​ മറ്റ്​ വകഭേദങ്ങളെ അപേക്ഷിച്ച്​ വളരെ കൂടുതലാണ്​. ഇതാണ്​ ഒമിക്രോൺ കൂടുതൽ പേരിലേക്ക്​ പകരാൻ കാരണമെന്ന്​ ഇവർ പറയുന്നു.

ചൈനയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ വൈറസിന്‍റെയും മറ്റു ​വകഭേദങ്ങളുടെയും പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങൾ ഇവർ വിശകലനം ചെയ്തു. വുഹാനിൽ കണ്ടെത്തിയ യഥാർത്ഥ വകഭേദത്തേക്കാൾ ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വേരിയന്‍റുകൾ പ്ലാസ്റ്റിക്​, ചർമ്മം എന്നിവിടങ്ങളിൽ രണ്ടിരട്ടിയിലധികം അതിജീവിക്കുന്നുണ്ട്​. ഇത്​ സമ്പർക്കത്തിലൂടെ കോവിഡ്​ പകരാനും സാമൂഹിക വ്യാപനത്തിനും കാരണമാകും. നിലവിൽ കണ്ടെത്തിയ വകഭേദങ്ങളിൽ ഏറ്റവും ഉയർന്ന പാരിസ്ഥിതിക സ്ഥിരത ഒമിക്രോണിനാണ്​. ഡെൽറ്റ വകഭേദത്തെ മറികടന്ന്​ ഒമിക്രോൺ അതിവേഗം വ്യാപിക്കാനുണ്ടായ ഘടകം ഇതായിരിക്കുമെന്ന്​ ഗവേഷകർ വ്യക്​തമാക്കുന്നു. 

പ്ലാസ്റ്റിക് പ്രതലങ്ങളിൽ യഥാർത്ഥ വകഭേദത്തിന്‍റെയും ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദത്തിന്‍റെയും ശരാശരി അതിജീവന സമയം യഥാക്രമം 56 മണിക്കൂർ, 191.3 മണിക്കൂർ, 156.6 മണിക്കൂർ, 59.3 മണിക്കൂർ, 114 മണിക്കൂർ എന്നിങ്ങനെയാണ്​. അതേസമയം, ഒമിക്രോൺ വേരിയന്‍റിന് 193.5 മണിക്കൂർ നിലനിൽക്കാൻ കഴിയും.

ചർമ സാമ്പിളുകളിൽ യഥാർത്ഥ വകഭേദത്തിന്‍റെ ശരാശരി അതിജീവന സമയം 8.6 മണിക്കൂറാണ്. ആൽഫക്ക്​ 19.6 മണിക്കൂറും ബീറ്റക്ക്​ 19.1 മണിക്കൂറും ഗാമക്ക്​ 11 മണിക്കൂറും ഡെൽറ്റക്ക്​ 16.8 മണിക്കൂറും ഒമിക്രോണിന് 21.1 മണിക്കൂറുമാണ്​. 

35 ശതമാനം എഥനോൾ ഉപയോഗിച്ചപ്പോൾ 15 സെക്കൻഡ്​ കൊണ്ട്​ വൈറസ്​ ഇല്ലാതായതായും അതിനാൽ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നതുപോലെ കൈ കഴുകൽ ഉൾപ്പെടെ ശുചി​ത്വ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഗവേഷകർ പറയുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!