Breaking News
പ്രതീക്ഷയുടെ പച്ചപ്പിലേക്ക് ആറളം ഫാം
ഇരിട്ടി : ആറളം ഫാം പ്രതീക്ഷയുടെ പച്ചപ്പിലേക്ക്. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാലാ സംഘം സമർപ്പിച്ച ശുപാർശ (ഫാം റിവൈവൽ സ്കീം) പ്രകാരം സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഒന്നാം ഘട്ടം യാഥാർഥ്യമായി. പൂർത്തീകരണ റിപ്പോർട്ട് 28ന് 2.30ന് കലക്ടറുടെ ചേംബറിൽ ആറളം ഫാമിങ് കോർപറേഷൻ ചെയർമാൻ കൂടിയായ എസ്.ചന്ദ്രശേഖർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യനു കൈമാറി നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ താൽപര്യമെടുത്ത് നിയോഗിച്ച കാർഷിക സർവകലാശാല ശാസ്ത്രജ്ഞ സംഘം പഠനം നടത്തി 14.56 കോടി രൂപയുടെ വികസന പദ്ധതികളാണ് ശുപാർശ ചെയ്തിരുന്നത്.
ഇതിൽ ആദ്യ ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. 2 –ാം ഘട്ടമായി 6.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.തകർച്ചയിലേക്ക് കൂപ്പുകുത്തിയ ആറളം ഫാമിനെ രക്ഷിക്കാനായി 3 വർഷം മുൻപ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരം രൂപീകരിച്ച ശാസ്ത്രജ്ഞ സംഘം ഫാമിൽ 2 ദിവസം താമസിച്ച് എല്ലാ വിഭാഗവുമായി ചർച്ച നടത്തിയ ശേഷമാണ് നവീകരണ പദ്ധതി തയാറാക്കിയത്.
ഫാമിനെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുന്നതിനു ഒപ്പം പുനരധിവാസ മേഖലയിലെ ആദിവാസികൾക്ക് തൊഴിൽ ഉറപ്പ് വരുത്തുകയും കൃഷി മേഖലയ്ക്ക് മുതൽകൂട്ടാവുന്ന സംരംഭമാക്കി മാറ്റുകയുമാണ് ലക്ഷ്യം. 3500 ഏക്കർ കൃഷിഭൂമിയായാണ് ഫാമിനുള്ളത്. കൃഷിചെയ്യാതെ കാട് കയറിയ ഫാമിലെ മുഴുവൻ സ്ഥലത്തും പുതുതലമുറ കൃഷി ഉൾപ്പെടെ ചെയ്യും. വിനോദ സഞ്ചാര അധിഷ്ടിത കാർഷിക പ്രവർത്തനവും ബോട്ട് സർവീസും ഉൾപ്പെടെയുള്ളവയും വിവിധ ഘട്ടങ്ങളിൽ ആയി നടപ്പാക്കും.
3 കോടി രൂപ ഉപയോഗപ്പെടുത്തി ഒരുക്കിയത്
∙ ഫാം സെൻട്രൽ നഴ്സറി നവീകരണവും വൈവിധ്യവൽക്കരണവും (പോളിഹൗസ്, നെറ്റ് ഹൗസ്, മിസ്റ്റ് ചേംബർ, മണ്ണ് അരിക്കൽ യന്ത്രം ജലസേചനം, സംരക്ഷണ വേലി എന്നിവ) – 96.5 ലക്ഷം രൂപ
∙ കാർഷിക യന്ത്രവൽക്കരണം (ട്രാക്ടർ, ടില്ലർ, ഗാർഡൻ ടില്ലർ വാങ്ങൽ, അറ്റകുറ്റപ്പണി, വർക്ക് ഷോപ്പ് ഷെഡ് നിർമാണം എന്നിവ) – 1 കോടി
∙ മാതൃ തോട്ടങ്ങൾ വച്ചുപിടിപ്പിക്കൽ (തെങ്ങ്, കുരുമുളക്, കശുമാവ്, പ്ലാവ്, നാരകം, ജാതി എന്നിവയുടെ വിവിധ ഇനങ്ങൾ) – 19.30 ലക്ഷം രൂപ
∙ വിദേശ ഫലവൃക്ഷങ്ങളുടെ തോട്ടങ്ങൾ (വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ്, മാങ്കോസ്റ്റിൻ, ഫുലാസാൻ എന്നിവ) – 9.80 ലക്ഷം രൂപ
∙ വിൽപന കേന്ദ്രം – 4 ലക്ഷം രൂപ
∙ ഇഞ്ചി, മഞ്ഞൾ കൃഷി വ്യാപനം 1–ാം ഘട്ടം – 13 ലക്ഷം രൂപ
∙ അലങ്കാര ചെടികളുടെ ഉൽപാദനം – 10 ലക്ഷം രൂപ
∙ മത്സ്യ കൃഷി, മഴവെള്ള സംഭരണി, കുളങ്ങളുടെ അറ്റകുറ്റപ്പണി – 20 ലക്ഷം രൂപ രൂപ
∙ പശു, ആട് ഫാം 1–ാം ഘട്ടം – 22.4 ലക്ഷം രൂപ
∙ എയ്റോപോണിക്സ് കൃഷി – 5 ലക്ഷം രൂപ
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login