Connect with us

Breaking News

വൈറസിന്റെ അംശം കുറവാണെങ്കിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവാകും; കൊവിഡ് ടെസ്‌‌റ്റ് കിറ്റ് വാങ്ങുന്നതിന് മുമ്പ് അറിയുക

Published

on

Share our post

തിരുവനന്തപുരം : കൊവിഡ് സ്വയം പരിശോധിക്കാനുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് വിപണിയിൽ സുലഭമായതോടെ ഇത്തരത്തിൽ പരിശോധന വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ആധികാരികത ഉറപ്പായിട്ടില്ല. നിരവധി പേരാണ് ആന്റിജൻ ടെസ്റ്റ് കിറ്റ് അന്വേഷിച്ച് മെഡിക്കൽ സ്റ്റോറുകളിലെത്തുന്നത്. ജില്ലയിൽ കിറ്റ് ലഭിക്കുന്ന മെഡിക്കൽ സ്‌റ്റോറുകൾ കുറവായതിനാൽ ഓൺലൈനിൽ നിന്ന് നേരിട്ട് വാങ്ങുകയാണ് പലരും. ഇത്തരം പരിശോധനയുടെ കണക്കുകൾ മെഡിക്കൽ സ്റ്റോർ അധികൃതരോ ടെസ്റ്റ് ചെയ്ത് പോസിറ്റീവായവരോ അധികൃതരെ അറിയിക്കുന്നില്ല. ജില്ലയിൽ കൊവിഡ് വർദ്ധിച്ചിട്ടുണ്ട്. ആന്റിജൻ പരിശോധന സ്വകാര്യ ലാബുകൾ അടക്കം നിർത്തിവെച്ചിരിക്കുകയാണ്. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മാത്രമാണ് നിലവിൽ ആധികാരികതയുള്ളത്. സർക്കാർ ആശുപത്രിയും ആന്റിജൻ പരിശോധന നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ്. സ്രവങ്ങൾ ഉപയോഗിച്ചുതന്നെയാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് പരിശോധനയും നടത്തുന്നത്.

കൊവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന കൃത്യമായി നടത്തിയില്ലെങ്കിൽ ഫലം വിപരീതമാകും. സ്വയംപരിശോധിച്ച ഫലം നെഗറ്റീവ് ആകുകയും രോഗ ലക്ഷണങ്ങൾ നിലനിൽക്കുകയും ചെയ്താൽ അപകടമാണ്. ആർ.ടി.പി.സി.ആർ പരിശോധനയുടെ അത്രയും ആധികാരികത ഇല്ലാത്തതിനാൽ തെറ്റായ പോസറ്റീവ് ഫലവും നെഗറ്റീവ് ഫലവും ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. നെഗറ്റീവാണെന്ന് കരുതി പുറത്തിറങ്ങി നടന്നാൽ കൂടുതൽ പേരിലേക്ക് വീണ്ടും രോഗം വ്യാപിക്കും. കൊവിഡിന് കാരണമാകുന്ന വൈറസിന്റെ അംശം കുറവാണെങ്കിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവാകും കാണിക്കുക. ഈ വ്യക്തിയ്ക്ക് രണ്ട് ദിവസം കഴിഞ്ഞാകും പൂർണമായും രോഗലക്ഷണങ്ങൾ കണ്ടെത്തുന്നത്.പതിനഞ്ച് മിനിറ്റിനുള്ളിൽ ഫലം അറിയാമെങ്കിലും പോസിറ്റീവായാലും നെഗറ്റീവായാലും ആർ.ടി.പി.സി.ആർ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

വിപണിയിൽ 250 രൂപ ഓൺലൈനിൽ 199

റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വിപണി വില. ഓൺലൈനിൽ 199 രൂപയ്ക്ക് ടെസ്റ്റ് കിറ്റ് ലഭ്യമാണ്. അതുകൊണ്ടുതന്നെ കൂടുതലാളുകളും ഓൺലൈൻ വഴി ടെസ്റ്റ് കിറ്റിന് ഓർഡർ കൊടുത്തിരിക്കുകയാണ്. ലക്ഷണങ്ങളുള്ളവർ ആശുപത്രിയിലോ ലാബുകളിലോ പരിശോധിക്കാതെ മെഡിക്കൽ സ്റ്റോറിലെത്തി കിറ്റുകൾ വാങ്ങുകയാണ്. മരുന്ന് കമ്പനികൾ എൺപത് രൂപയ്ക്കാണ് കിറ്റുകൾ വിൽക്കുന്നതെന്ന് പറയുന്നു. മെഡിക്കൽ ഷോപ്പ് ഉടമകളുടെ തീരുമാനപ്രകാരമാണ് 250 രൂപയ്ക്ക് വിൽക്കുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!