Connect with us

Breaking News

കാട്ടാനകളെ തുരത്താൻ തേനീച്ച വേലിയുമായി മാട്ടറ ഗ്രാമം

Published

on

Share our post

മാട്ടറ : കാട്ടാനകളെ തേനീച്ചകളെ ഉപയോഗിച്ച്‌ പിന്തിരിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്‌ മാട്ടറ ഗ്രാമം. കർണാടക വനാതിർത്തിയിൽ ജനകീയ സഹകരണത്തിൽ തേനീച്ചപ്പെട്ടി സ്ഥാപിച്ച്‌ തേനീച്ച കൃഷി തുടങ്ങി. നാട്ടിലിറങ്ങുന്ന ആനയെ കാട്ടിലേക്ക്‌ തിരിച്ചയക്കാൻ തേനീച്ചകൾ സഹായിക്കുമെന്നും ശ്രമം വിജയിച്ചാൽ ആനയെ തുരത്തുന്നതിനൊപ്പം തേൻ വരുമാനം കൂടിയാവുമെന്നുമുള്ള പ്രതീക്ഷയിലാണ്‌ മാട്ടറക്കാർ.

വനാതിർത്തിയിൽ വനം വകുപ്പ്‌ സ്ഥാപിച്ച സോളാർ വേലി കാട് കയറി നശിച്ചു. കഴിഞ്ഞ വർഷം നാട്ടുകാർ കാട്‌ തെളിച്ച്‌ ജനകീയ ഫണ്ട്‌ സമാഹരിച്ച്‌ ബാറ്ററിയും ഉപകരണങ്ങളും ലഭ്യമാക്കി സോളാർ വേലി പ്രവർത്തനക്ഷമമാക്കി. സൗരോർജ വേലി വകവയ്‌ക്കാതെ കാട്ടാനകൾ ഇറങ്ങുന്ന ഭാഗങ്ങളിൽ മൂന്ന്‌ കി.മീ. പരിധിയിലാണ്‌ തേനീച്ചപ്പെട്ടി സ്ഥാപിച്ചത്‌. ജനകീയാസൂത്രണ ജൂബിലിയുടെ ഭാഗമായി വാർഡിൽ നടപ്പാക്കുന്ന പന്ത്രണ്ടാമത്തെ പദ്ധതിയാണ്‌ തേനീച്ചവേലി. പഞ്ചായത്ത് സബ്‌സിഡി നിരക്കിൽ നൽകിയ തേനീച്ചപ്പെട്ടികളാണ്‌ വനാതിർത്തിയിൽ സ്ഥാപിച്ചത്‌. കർഷകരിൽനിന്ന്‌ പണം സ്വരൂപിച്ച്‌ രണ്ട് കർഷകരെ തേനീച്ച പരിപാലനത്തിന്‌ ചുമതലപ്പെടുത്തി. തേനീച്ചപ്പെട്ടികളുടെ എണ്ണം വർധിപ്പിച്ച്‌ തേനീച്ച സംഘം രൂപീകരിച്ച്‌ തേൻ വിൽപ്പനക്കും പദ്ധതിയൊരുക്കുമെന്ന്‌ വാർഡംഗം സരുൺ തോമസ് പറഞ്ഞു. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!