Connect with us

Breaking News

43 ക്രോസിങ്ങുകളിൽ മേൽപ്പാലം വാഗ്ദാനംചെയ്ത് കെ-റെയിൽ

Published

on

Share our post

കോട്ടയം: ഷൊർണൂർ-മംഗളൂരു റൂട്ടിൽ 42 ലെവൽ ക്രോസിങ്ങുകളിൽ മേൽപ്പാലം നിർമിച്ചുനൽകാമെന്ന് കെ-റെയിൽ വാഗ്ദാനം. പദ്ധതിയുടെ കൂടുതൽ വിശദീകരണവുമായി സംസ്ഥാന ചീഫ് സെക്രട്ടറിയും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്. യോഗത്തിന്റെ മിനുട്‌സിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

ലെവൽ ക്രോസുകളിൽ മേൽപ്പാലം പണിയാൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയിട്ടില്ല. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഈ മേൽപ്പാലങ്ങൾ പണിയും. റെയിൽവേക്ക് 1400 കോടി നേട്ടമുണ്ടാക്കുന്നതാണ് ഈ മേൽപ്പാലങ്ങളെന്ന് ചീഫ് സെക്രട്ടറി വിശദമാക്കി. സിൽവർ ലൈനിനായി റെയിൽവേ വിട്ടുതരുന്ന 975 കോടിയുടെ ഭൂമി റെയിൽവേയുടെ ഓഹരിയായി പരിഗണിക്കാമെന്നും ഉറപ്പുനൽകി. പദ്ധതി നടപ്പായാൽ ഒരേസമയം സംസ്ഥാനത്തിനും റെയിൽവേക്കും നേട്ടമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

ഭൂമി സംബന്ധിച്ച് റെയിൽവേ ഡിവിഷൻ ചുമതലക്കാരും കെ-റെയിൽ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്താമെന്ന് റെയിൽവേ ജനറൽ മാനേജർ വ്യക്തമാക്കി. ഡിസംബർ ആറിനു നടന്ന യോഗത്തിൽ ബോർഡ് അംഗങ്ങൾ പദ്ധതിയുടെ സാമ്പത്തികച്ചെലവിലും യാത്രികരുടെ എണ്ണത്തിലും വിശദപഠന റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന കണക്കുകളിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

പാതയുടെ രൂപരേഖ, റെയിൽവേ ഭൂമിയുടെ ഉപയോഗം, നിലവിലുള്ള റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നത് തുടങ്ങിയ കാര്യങ്ങൾ റെയിൽവേ സോണുകളിലെ വിലയിരുത്തലുകൾ സഹിതം വീണ്ടും ബോർഡിനു നൽകണം. അവ ബോർഡ് വീണ്ടും പരിശോധിക്കും.

സിൽവർ ലൈൻ വരുന്നതോടെ റെയിൽവേയിൽനിന്ന് അതിവേഗ വണ്ടിയിലേക്ക് യാത്രികരുടെ ഒഴുക്കുണ്ടാകുമെന്ന വിലയിരുത്തൽ പഠിക്കേണ്ടതുണ്ടെന്നും ബോർഡ് നിർദേശിച്ചു. പദ്ധതിയിൽ റെയിൽവേയുടെ ഓഹരിമൂല്യം 2150 കോടി മാത്രമായതിനാൽ ഇത് ഇനിയും കൂട്ടണമെന്ന അഭ്യർഥന ചീഫ് സെക്രട്ടറി മുന്നോട്ടുവെച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!