Connect with us

Breaking News

വികസനം പാതിവഴിയിൽ; പ്രതിഷേധവുമായി അമ്മാറമ്പ് പണിയക്കോളനി നിവാസികൾ

Published

on

Share our post

കൂത്തുപറമ്പ് : വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ പാതിവഴിയിലിട്ടതിൽ പ്രതിഷേധവുമായി അമ്മാറമ്പ് പണിയ കോളനി നിവാസികൾ. കോളനിയിലെത്തിയ കെ.പി.മോഹനൻ എം.എൽ.എ.യോടാണ് പ്രയാസങ്ങൾ പങ്കുവെച്ചത്.

ഏറെ കാത്തിരിപ്പിനുശേഷമാണ് പാട്യം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽപ്പെട്ട അമ്മാറമ്പ് ആദിവാസി കോളനി വികസനത്തിന് സർക്കാർ ഒരുകോടി രൂപ അനുവദിച്ചത്. പാട്യം പഞ്ചായത്ത് ഭരണസമിതിയും രാഷ്ട്രീയപാർട്ടികളും നിരന്തരം നടത്തിയ ശ്രമത്തെത്തുടർന്നായിരുന്നു 2017-18 വർഷത്തെ പട്ടികവർഗ വികസനവകുപ്പിന്റെ അംബേദ്കർ സെറ്റിൽമെൻറ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ചത്. കോളനിയിൽ ആകെയുള്ള 11 വീടുകളിൽ ഒൻപത് എണ്ണത്തിന്റെ നവീകരണവും ഒരുവീട് പുനർനിർമിക്കുന്നതുമായിരുന്നു പദ്ധതി. 

അതോടൊപ്പം കോളനിയിൽ കമ്യൂണിറ്റി ഹാൾ നിർമാണം, വാട്ടർ ടാങ്ക്, കിണർനവീകരണം, നടപ്പാത, തെരുവുവിളക്കുകൾ സ്ഥാപിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അഞ്ചുവർഷമായിട്ടും വീട് നിർമാണം പൂർത്തിയായില്ലെന്നും കുടിവെള്ളത്തിന്റെയും നടപ്പാതയുടെയും കാര്യത്തിൽ നടപടിയുണ്ടായില്ലെന്നും കോളനി നിവാസികൾ പറഞ്ഞു. നവീകരിച്ചെന്ന് പറയുന്ന വീടുകളുടെ അവസ്ഥയും ദയനീയമാണ്. കൃത്യമായ ജനൽ പോലുമില്ലാതെയാണ് വീടുകൾ നവീകരിച്ചത്. വീടിന്റെ തേപ്പും പൂർത്തിയാക്കിയിട്ടില്ല.

നിരവധി പേർ താമസിക്കുന്ന വീടുകളിലെ കക്കൂസുകൾക്ക് വാതിൽ പോലുമില്ല. നവീകരണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ആറു വീട്ടുകാർ വീട് നവീകരിക്കേണ്ടെന്ന് നേരത്തേ അറിയിച്ചിരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള കമ്പനിയാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിരുന്നത്. കോളനി നിവാസികൾ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് കെ.പി.മോഹനൻ എം.എൽ.എ. കോളനിയിലെത്തിയത്. എല്ലാ വീടുകളും സന്ദർശിച്ച് എം.എൽ.എ. പരാതികൾ കേട്ടു. തുടർന്ന് അവലോകനയോഗം ചേർന്നു. ഈ സാമ്പത്തികവർഷം തന്നെ കോളനിയിലെ മുഴുവൻ വികസനപദ്ധതികളും പൂർത്തീകരിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. പാട്യം പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. ഷിനിജ, പ്രോജക്ട് ഓഫീസർ എം.കെ. മഹറൂഫ്, ട്രൈബൽ ഓഫീസർ പി.കെ. സജിത, കെ. അജിത്ത്, ജോസഫ്, പി. മിനി, സുമിത്ര, പി. സുരേന്ദ്രൻ എന്നിവരും കോളനി നിവാസികളും യോഗത്തിൽ പങ്കെടുത്തു. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!