Connect with us

Breaking News

വിത്ത് തയാറാക്കുന്നതിൽ മാതൃകയായി ആറളം കൃഷിഭവൻ

Published

on

Share our post

ഇരിട്ടി : കർഷകർക് വിതരണം ചെയ്യാനുള്ള വിത്തുകൾ പാകപ്പെടുത്തുന്നതിലും മാതൃകയാവുകയാണ് ആറളം കൃഷിഭവൻ. പഞ്ചായത്തിൽ നേരത്തെ അപേക്ഷ സ്വീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട 1000 കുടുംബങ്ങൾ നൽകുന്നതിനുള്ള ഇഞ്ചി, മഞ്ഞൾ, ചേന, കാച്ചിൽ, ചേമ്പ് എന്നിവ വിതരണം ചെയ്യുന്നതിനാണ് വിത്തുകൾ പാകപ്പെടുത്തുന്നത്. ഗുണമേന്മ ഉറപ്പ് വരുത്താൻ പരമ്പരാഗത – ശാസ്ത്രീയ മാർഗങ്ങൾ ഒരേ സമയം സ്വീകരിച്ച് വിത്ത് ക്രമപ്പെടുത്തുന്ന പദ്ധതിക്ക്‌ തുടക്കം കുറിച്ചു. പുറമേ നിന്ന് വാങ്ങാതെ പഞ്ചായത്തിലെ മികച്ച 20ലധികം കർഷകരിൽ നിന്ന് വിപണി വിലയെക്കാൾ അധികം നൽകി സ്വീകരിച്ചതോടെ ഉൽപന്നങ്ങൾക്ക് പുതിയ വിപണന സാധ്യത ലഭിച്ചു.

ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ വെളിമാനത്ത് പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പ് വഴി ശേഖരിച്ച 5 ടൺ ഇഞ്ചി, 5 ടൺ മഞ്ഞൾ വിത്ത്, 3 ടൺ ചേന, കാച്ചിൽ, ചേമ്പ് എന്നിവയുടെ വിത്തുകളാണ് പാകപ്പെടുത്തുന്നത്.

ഗുണമേന്മ ഉറപ്പാക്കുന്നത്

കർഷകരിൽ നിന്ന് ശേഖരിച്ച ഇഞ്ചി, മഞ്ഞൾ എന്നിവ പരിപ്പുതോടിലുള്ള പച്ചക്കറി ക്ലസ്റ്ററിലെ സംഭരണ കേന്ദ്രത്തിലാണ് ശാസ്ത്രീയമായ രീതിയിൽ പരിചരണം നടത്തി ഗുണമേന്മയുള്ള വിത്തുകളാക്കി മാറ്റുന്നത്. ചാണക ലായനിയിൽ മാങ്കോസെബ്, കാർബന്റാ സിം തുടങ്ങിയ കുമിൾനാശിനി മരുന്നുകളും മലാത്തിയോൺ കീടനാശിനിയും ചേർത്ത് അതിൽ അര മണിക്കൂർ മുക്കി വെക്കുന്നു.      

പിന്നീടു തണലത്തിട്ട് ഉണക്കിയതിനു ശേഷം അറക്കപ്പൊടി വിതറി അതിനുമുകളിൽ വിത്ത് അടുക്കിവെച്ച് പാണൽ ഇല വെക്കുന്നു. ഇങ്ങനെ പല തട്ടുകളായാണ് വിത്തിനുവേണ്ടി സൂക്ഷിക്കുന്നത്. ഒരു മാസത്തിന് ശേഷം ഇവ വീണ്ടും എടുത്ത് കേട് വന്നത് മാറ്റും. അതിനുശേഷം ഗുണനിലവാരമുള്ള വിത്തുകൾ മാത്രം തിരഞ്ഞെടുത്ത് കർഷകർക്ക് വിതരണം ചെയ്യും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!