Breaking News
പണം പോകും, ടിക്കറ്റ് കിട്ടില്ല; റെയിൽവേയുടെ ആപ്പ് യാത്രക്കാർക്ക് ആപ്പ്
കൊച്ചി : സാങ്കേതിക പ്രശ്നങ്ങൾ മൂലം ഐ.ആർ.സി.ടി.സി മൊബൈൽ ആപ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിക്ക് പരിഹാരം കാണാതെ റെയിൽവേ. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ പലപ്പോഴും പണം നഷ്ടപ്പെടുകയും ടിക്കറ്റ് കിട്ടുന്നില്ലെന്നുമാണു പരാതി. മാസാവസാനം ഒന്നിലധികം തവണ ടിക്കറ്റ് ബുക്ക് ചെയ്തു പരാജയപ്പെട്ടാൽ അക്കൗണ്ട് കാലിയാകും. പണം നഷ്ടപ്പെട്ടാൽ 5 മുതൽ 7 ദിവസം വരെയാണ് കാശ് തിരികെ ലഭിക്കാൻ വേണ്ടി വരുന്നത്. ഒന്നിലധികം തവണ ലോഗിൻ ചെയ്യേണ്ടി വരിക, കാപ്ച (സുരക്ഷാ വാചക പരിശോധന) ശരിയായി നൽകിയാലും തെറ്റാണെന്ന് കാണിക്കൽ, പാതി വഴിയിൽ പേജ് അപ്രത്യക്ഷമാകൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് യാത്രക്കാർ നേരിടുന്നത്.
കൃത്യമായ ഐ.ഡിയും പാസ്വേഡും നൽകിയാൽ പോലും പലപ്പോഴും ലോഗിൻ സാധ്യമല്ലെന്ന് യാത്രക്കാരനായ ശാന്ത്ലാൽ പറയുന്നു. എങ്ങനെയെങ്കിലും ലോഗിൻ ചെയ്ത് ടിക്കറ്റ് എടുത്ത് പണമടച്ച് തിരികെ ഐ.ആർ.സി.ടി.സി പേജിൽ വരുമ്പോൾ പേജ് കാണില്ല. യു.പി.ഐ വഴിയുള്ള പേയ്മെന്റ് സംവിധാനം ഉപയോഗിക്കുമ്പോഴാണ് ഈ പ്രശ്നം കൂടുതൽ. പലർക്കും ഒടിപി ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കാപ്ച ക്ലിയർ അല്ലാത്തതും പ്രശ്നങ്ങളുണ്ടാക്കുന്നു. ഒ.ടി.പിയും കാപ്ചയും ആദ്യം നൽകുന്നത് പോരാഞ്ഞിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് തൊട്ടു മുൻപ് എൽ.ഐ.സിയുടെ പരസ്യങ്ങളും കാപ്ചയായി എഴുതി പഠിക്കണം.
പൂജ്യവും, O (ഒ) എന്ന ഇംഗ്ലിഷ് അക്ഷരവും തമ്മിൽ സാമ്യമുള്ളതിനാൽ ഇത്തരം അക്ഷരങ്ങൾ കാപ്ചയിൽ നിന്ന് ഒഴിവാക്കണമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ആപിൽ 90 ശതമാനം കൺഫേം സാധ്യതയുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ പോയാൽ ബുക്ക് ചെയ്ത് വരുമ്പോഴേക്കും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റാകും. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ ട്രെയിനുകളിൽ റിസർവേഷൻ നിർബന്ധമാക്കിയെങ്കിലും അതിന് അനുസരിച്ച് സെർവർ ശേഷിയും മറ്റും കൂട്ടാൻ ഐ.ആർ.സി.ടി.സി തയാറായിട്ടില്ലെന്നാണ് ആക്ഷേപം. ആപ്പും വെബ്സൈറ്റും ചതിക്കുന്നതിനാൽ ഇപ്പോൾ കൗണ്ടർ വഴിയാണ് ടിക്കറ്റ് എടുക്കുന്നതെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് ഓൺലൈൻ ടിക്കറ്റ് വിൽപന കൂട്ടേണ്ട റെയിൽവേ യാത്രക്കാരെ വീണ്ടും കൗണ്ടറുകളിൽ കൊണ്ടു നിർത്തുകയാണ്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login