Connect with us

Breaking News

മോണോക്ലോണല്‍ ആന്റിബോഡി കോക്ക്‌ടെയില്‍ എല്ലാവർക്കും വേണ്ട

Published

on

Share our post

തിരുവനന്തപുരം : മോണോക്ലോണൽ ആന്റിബോഡി കോക്ക്‌ടെയിലിന്റെ അനാവശ്യ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികൾക്ക് മാത്രം നൽകാൻ ആരോഗ്യവകുപ്പ്‌ മാർഗരേഖ പുറത്തിറക്കി. വാക്‌സിനെടുക്കാത്ത ഉയർന്ന അപകട സാധ്യതയുള്ളവർ, വാക്‌സിൻ എടുത്തെങ്കിലും പ്രതിവസ്‌തു (ആന്റിബോഡി) പ്രതിരോധം കുറവായവര്‍ എന്നിവരിലാണ്‌ മോണോക്ലോണൽ ആന്റിബോഡി കോക്ക്‌ടെയിൽ ചികിത്സ കൂടുതൽ ഫലപ്രാപ്തി ഉണ്ടാക്കുക. എച്ച്ഐവി–-അർബുദരോഗികൾ, ദീർഘ കാലമായി സ്റ്റിറോയിഡ് എടുക്കുന്നവർ, അവയവം മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, തീവ്ര കരൾ രോഗമുള്ളവർ, ഹൃദയത്തിന്റെ പ്രവർത്തനം വളരെ കുറഞ്ഞവർ, ശ്വാസകോശ സംബന്ധമായ ഗുരുതര രോഗമുള്ളവർ എന്നിവരാണ് ഈ വിഭാഗത്തിൽ പെടുന്നത്‌. ഇവർക്ക് ഈ പ്രതിരോധമരുന്ന്‌ ഉപയോഗിക്കാം. കോവിഡ് വാക്‌സിൻ എടുത്തവർക്ക് ഒമിക്രോണോ, ഡെൽറ്റയോ ബാധിച്ചാലും രോഗതീവ്രത കുറവായിരിക്കും. ഇവരില്‍ മോണോക്ലോണൽ ആന്റിബോഡി കോക്ക്‌ടെയിൽകൊണ്ട് ഉപയോഗമുണ്ടാകാനുള്ള സാധ്യതയും കുറവാണ്.

തിരിച്ചറിയാൻ എസ്.ജി.ടി.എഫ്

ഒമിക്രോണും ഡെൽറ്റയും തിരിച്ചറിയാനായി എസ്.ജി.ടി.എഫ് (എസ്‌ ജീൻ ടാർഗറ്റ്‌ ഫെയിലിയർ) സങ്കേതമോ, ഒമിഷ്വർ ആർ.ടി.പി.സി.ആർ കിറ്റോ ഉപയോഗിക്കാം. കിറ്റുകൾ ലഭ്യമായ സ്ഥലങ്ങളിൽ മോണോക്ലോണൽ ആന്റിബോഡി കോക്ക്‌ടെയിന്റെ ഉപയോഗം ഈ പരിശോധന അടിസ്ഥാനമാക്കിയും കിറ്റുകൾ ലഭ്യമല്ലാത്ത ആശുപത്രികളിൽ പരമാവധി പ്രയോജനം ലഭിക്കുന്ന രോഗികൾക്കും മാത്രമാകണം. എല്ലാ ആശുപത്രികളും ഈ നിർദേശം പിന്തുടരണം.

വാക്‌സിനേഷന്‌ കാലതാമസം പാടില്ല

കോവിഡ് വാക്‌സിനേഷൻ ഡോസുകളുടെ ഇടയിൽ ആരും കാലതാമസം വരുത്തരുതെന്ന്‌ ആർആർടി അവലോകന യോഗം നിർദേശിച്ചു. കൃത്യമായ ഇടവേളയിൽ രണ്ട് ഡോസും സ്വീകരിക്കണം. രണ്ടാം ഡോസ് എടുത്ത്‌ ഒമ്പത്‌ മാസത്തിനുശേഷം കരുതൽ ഡോസിന് അർഹരായവർ അതും സ്വീകരിക്കണം. സംസ്ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ 83 ശതമാനമായി. ഒരു ഡോസ് പൂർണ വാക്‌സിനേഷനായി കണക്കാക്കില്ല.

ആദ്യ ഡോസിലൂടെ ശരീരം കോവിഡ്‌ പ്രതിരോധത്തിന് തുടക്കമിടും. ഭാഗിക പരിരക്ഷ ലഭ്യമാകും. രണ്ടാം ഡോസ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. രണ്ടാഴ്ച കഴിയുമ്പോഴാണ്‌ ശരീരം പൂർണമായി പ്രതിരോധശേഷി ആർജിക്കുന്നത്. കോവിഷീൽഡുപോലെ കോവാക്‌സിനും ഫലപ്രദവും സുരക്ഷിതവും ആണെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!