Connect with us

Breaking News

ബയോ ഫ്ലോക്ക് മത്സ്യക്കൃഷിക്ക് പ്രചാരമേറുന്നു

Published

on

Share our post

കണ്ണൂർ:പരിചരണത്തിന് ഏറെ സൗകര്യമുള്ളതും ആദായകരവുമായ ‘ബയോ ഫ്ലോക്ക്’ മത്സ്യക്കൃഷിക്ക് പ്രചാരമേറുന്നു. ടാങ്കിൽ പ്രത്യേകരീതിയിലൂടെ ‘ഹെട്രോടോപ്പിക്’ എന്ന ബാക്ടീരിയയെ വളർത്തി മത്സ്യങ്ങളുടെ വിസർജ്യത്തിലെ അമോണിയയെയും നൈട്രേറ്റിനെയും പ്രോട്ടിൻ അടങ്ങിയ ഭക്ഷ്യവസ്തുമാക്കി മാറ്റുന്ന രീതിയാണിത്. സാധാരണമായി, മത്സ്യം വളർത്തുന്ന ടാങ്കിലെ വെള്ളത്തിലെ മൂന്നിലൊരുഭാഗം രണ്ടാഴ്ച കൂടുമ്പോൾ മാറ്റണം. മത്സ്യങ്ങളുടെ വിസർജ്യത്തിലെ അമോണിയയും നൈട്രേറ്റും വെള്ളത്തിൽ കൂടിയ അളവിൽ കലർന്നാൽ അവ ചത്തുപോകും.

‘ബയോ ഫ്ലോക്ക്’ രീതിയിൽ കൃഷി ചെയ്യുമ്പോൾ വെള്ളം മാറ്റേണ്ടതില്ല. ടാങ്കിൽ കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോൾ നിറയ്ക്കുന്ന വെള്ളം ആറുമാസം കഴിഞ്ഞ് വിളവെടുക്കുന്നതുവരെ മാറ്റേണ്ടതില്ല. വിസർജ്യം മീനുകൾതന്നെ തിന്നുതീർക്കുന്നതിനാൽ പുറത്തുനിന്ന് കൊടുക്കുന്ന ഭക്ഷണത്തിന്റെ അളവ് പകുതിയായി കുറയ്ക്കുകയും ചെയ്യാം. വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ മത്സ്യം വളർത്തുന്നതിന് തായ്‌ലാൻഡിൽ വികസിപ്പിച്ചെടുത്ത ഈ രീതി ഇപ്പോൾ ലോകത്തെല്ലായിടങ്ങളിലും പ്രചരിച്ചു.

അഞ്ചുമീറ്റർ വ്യാസമുള്ള ടാങ്കിൽ മത്സ്യം കൃഷി ചെയ്യാൻ 20,000 ലിറ്റർ വെള്ളം വേണം. പ്രധാനമന്ത്രിയുടെ ‘മത്സ്യയോജന’ (പി.എം.എസ്.എസ്.വൈ) പദ്ധതിയുടെയും സംസ്ഥാനസർക്കാരിന്റെ ‘സുഭിക്ഷ കേരളം’ പദ്ധതിയുടെയും ഭാഗമായി ഇതേ കൃഷിരീതി സ്വീകരിക്കുന്നുണ്ട്.

മത്സ്യയോജന പദ്ധതിയിൽ അഞ്ചുമീറ്റർ വ്യാസമുള്ള ഏഴ് ടാങ്കുകളിൽ കൃഷി ചെയ്യണം. ഏഴരലക്ഷം രൂപയാണ് ശരാശരി ചെലവ്. ഇതിൽ 40 ശതമാനം സബ്സിഡിയായി ഫിഷറീസ് വകുപ്പ് നേരിട്ട് നൽകുന്നു. സുഭിക്ഷ കേരളം പദ്ധതിയനുസരിച്ച് ഒരു ടാങ്കിൽ കൃഷി ചെയ്താൽമതി. 1,38,000 രൂപയാണ് ചെലവ്. 40 ശതമാനം സബ്സിഡി ഇതിനും ലഭിക്കും. ജില്ലാ-ഗ്രാമപ്പഞ്ചായത്തുകളും ഫിഷറീസ് വകുപ്പും ചേർന്നാണ് സബ്സിഡി അനുവദിക്കുന്നത്.

ജനിതകമാറ്റം വരുത്തിയ തിലാപ്പിയ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് വളർത്താനായി ഫിഷറീസ് വകുപ്പ് അനുവദിക്കുന്നത്. അഞ്ചുമീറ്റർ വ്യാസമുള്ള ഒരു ടാങ്കിൽ 1250 കുഞ്ഞുങ്ങളെ വളർത്താം. ആറുമാസംകൊണ്ട് വിളവെടുക്കാം. ഒരു മീനിന് 400 ഗ്രാം തൂക്കം വരെ ലഭിക്കും. ജില്ലയിൽ 237 പേർ ഈ കൃഷിരീതി സ്വീകരിച്ചിട്ടുണ്ട്. മിക്ക കൃഷിക്കാരും ഈ കൃഷി ആദായകരമാണെന്ന് പറയുന്നുവെന്നും എന്നാൽ ഇത്രയും മത്സ്യങ്ങളെ ഒന്നിച്ച് വിറ്റുതീർക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് പ്രശ്നമാവുന്നതെന്നും പദ്ധതിയുടെ പ്രോജക്ട് കോ-ഓഡിനേറ്റർ കെ.പി. ദീപ പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!