Connect with us

Breaking News

ഇനിയും മാറി നിൽക്കുന്നവർ കോവിഡ് വാക്‌സിനേഷൻ എടുക്കണം: ഡി.എം.ഒ

Published

on

Share our post

കണ്ണൂർ :ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ഒന്നാം ഡോസ് ലക്ഷ്യമിട്ട മുഴുവൻ പേർക്കും നൽകി 100 ശതമാനം ലക്ഷ്യം പൂർത്തീകരിച്ചു. ഒന്നാം ഡോസായി 20,76,863 പേർക്ക് വാക്‌സിൻ നൽകി. എങ്കിലും ഒന്നാം ഡോസ് എടുക്കാത്തവർ ഇനിയും നമ്മുടെ ഇടയിലുണ്ട്. വ്യക്തമായ കാരണമില്ലാതെ മാറി നിൽക്കുന്നവരാണ് ഇതിൽ ഭൂരിപക്ഷവും. ആയതിനാൽ ഇനിയും ആദ്യ ഡോസ് എടുക്കാത്തവർ മുന്നോട്ടു വരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. വാക്‌സിൻ എടുത്തവരിൽ കോവിഡ് ബാധ വലിയ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാണ്.
രണ്ടാം ഡോസ് എടുക്കാൻ സമയപരിധി ആയവർ ഉടനെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. 60 വയസ്സിനു മുകളിലുള്ള  അസുഖബാധിതർ/ ആരോഗ്യ പ്രവർത്തകർ/ മുൻനിര പോരാളികൾ എന്നിവർക്ക് രണ്ടു ഡോസും എടുത്ത് 39 ആഴ്ച കഴിഞ്ഞാൽ കരുതൽ ഡോസിന് അർഹതയുണ്ട്.  ഈ വിഭാഗത്തിൽപെടുന്നവർ അവരവരുടെ സമീപ പ്രദേശത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ ഉടൻ ബന്ധപ്പെടേണ്ടതാണ്.
ഈ മൂന്നാംതരംഗത്തിൽ പിടിച്ചു നിൽക്കാൻ നമ്മുടെ കൈവശം വാക്‌സിനേഷൻ അല്ലാതെ മറ്റു മാർഗങ്ങൾ  ഒന്നും ഇല്ലാത്തതിനാൽ ഉടനടി വാക്‌സിൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജില്ലയിൽ 15, 16, 17 പ്രായ ഗ്രൂപ്പിലുള്ളവർക്കു കോവാക്‌സിൻ നൽകി വരുന്നുണ്ട്. ചെറിയ ശതമാനം കുട്ടികൾ വാക്‌സിൻ എടുക്കാതെ മാറിനിൽക്കുന്നുണ്ട്.  ശാസ്ത്രീയമായ കാരണങ്ങൾ ഒന്നും ഇല്ലാതെ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ വാക്‌സിൻ എടുക്കാതിരിക്കരുത്. കോവാക്‌സിൻ ഇപ്പോൾ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ ആണ്. കോവിഷീൽഡ് പോലെ തന്നെ സുരക്ഷിതവും ഫലപ്രദവുമാണെന്നും ഡിഎംഒ അറിയിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!