Connect with us

Breaking News

കണ്ണൂർ ജില്ലയിൽ ഞായറാഴ്ച അവശ്യ സർവീസ് മാത്രം; അനുവനദീയമായവ ഇവ

Published

on

Share our post

കണ്ണൂർ :നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയ്യതികളിൽ ജില്ലയിൽ  അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു.
ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ  നിയന്ത്രണങ്ങൾ ആയിരിക്കും. പ്രസ്തുത ദിവസങ്ങളിൽ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികളും സംവിധാനങ്ങളും മാത്രമേ അനുവദിക്കുകയുള്ളൂ.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളും ബോർഡുകളും കോർപ്പറേഷനുകളും പ്രവർത്തിക്കാം. ജീവനക്കാർക്ക് സ്ഥാപനമേധാവികൾ അനുവദിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
അടിയന്തര- അവശ്യ വസ്തുക്കളുടെ നിർമ്മാണത്തിലേർപ്പെടുന്ന ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തനം ആവശ്യമുള്ള എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും തുറന്ന് പ്രവർത്തിക്കാം. സ്ഥാപന ഉടമ നൽകിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തൊഴിലാളികൾക്ക് യാത്ര ചെയ്യാം.
ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളായ സ്ഥാപനങ്ങളുടെ തൊഴിലാളികൾക്ക് അതത് സ്ഥാപനങ്ങളുടെ  തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യാം.
ഹോസ്പിറ്റലിലേക്ക് പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് വാക്‌സിനേഷൻ എടുക്കാൻ വേണ്ടി പോകുന്നവർക്കും ബന്ധപ്പെട്ട രേഖകൾ കാണിച്ച് യാത്ര ചെയ്യാം.
ദീർഘദൂര ബസ് സർവ്വീസുകൾ, ട്രെയിൻ, വിമാനയാത്ര എന്നിവ അനുവദനീയമാണ്. പൊതുഗതാഗതം, ചരക്ക് വാഹനങ്ങൾ, എയർ പോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യവാഹനങ്ങൾ എന്നിവക്ക് യാത്രാരേഖകൾ കാണിച്ച് യാത്ര ചെയ്യാം.
അനാദിക്കടകൾ, പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ, മിൽക്ക് ബൂത്തുകൾ, മത്സ്യം, മാംസം വിൽക്കുന്ന കടകൾ, കള്ളു ഷാപ്പ്, എന്നിവ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാം. ഹോട്ടലുകൾ, ബേക്കറികൾ എന്നിവ ഹോംഡെലിവറി, പാഴ്‌സൽ സംവിധാനത്തിൽ മാത്രം രാവിലെ ഏഴ് മണിമുതൽ രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവർത്തിക്കാം.
വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആൾക്കാരെ മാത്രമേ അനുവദിക്കൂ. ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ഇ-കൊമേഴ്‌സ്, കൊറിയർ സർവ്വീസുകൾ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണിവരെ പ്രവർത്തിക്കാം.
ഞായറാഴ്ചത്തേക്ക് മുൻകൂട്ടി ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്ത ടൂറിസ്റ്റുകൾക്ക് അവിടെ താമസിക്കുന്നതിലേക്ക് യാത്ര ചെയ്യാം.
പാചക വാതകം, പ്രകൃതി വാതകം എന്നിവയുമായി പോകുന്ന വാഹനങ്ങൾ.
മത്സര പരീക്ഷകളുടെ നടത്തിപ്പുും പരീക്ഷാർത്ഥികളുടെ സഞ്ചാരവും.
സർക്കാർ സ്വകാര്യ മേഖലയിലുള്ള ഡിസ്‌പെൻസറികൾ, മെഡിക്കൽ സ്റ്റോറുകൾ, മെഡിക്കൽ ഉപകരണ സ്റ്റോറുകൾ, ക്ലിനിക്കുകൾ, നഴ്‌സിംഗ് ഹോമുകൾ, ലബോറട്ടറികൾ,  ആംബുലൻസുകൾ, അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങൾ.
ടോൾ ബൂത്ത്.
പ്രിന്റ്, ഇലക്ട്രോണിക്ക്, വിഷ്വൽ ആൻഡ് സോഷ്യൽ മീഡിയ ഹൗസസ്,
ശുചീകരണ പ്രവൃത്തികൾ.
വാഹനങ്ങളുടെ അടിയന്തര റിപ്പയറിംഗ് നടത്തുന്ന വർക്ക്‌ഷോപ്പുകൾ


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!