കോഴിക്കോട്: സംസ്ഥാനത്തേക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു ന്യൂജനറേഷന് മയക്കുമരുന്ന് കടത്താൻ സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. എക്സൈസ് വകുപ്പിന്റെ പരിശോധനയില്ലാതെ രക്ഷപ്പെടാനാണ് സ്ത്രീകളെ ഉപയോഗിക്കുന്നത്. സ്ത്രീകളെ പരിശോധനയ്ക്കു വിധേയമാക്കാന്‍ എക്സൈസിന്റെ ചെക്ക് പോസ്റ്റുകളില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ സാന്നിധ്യമില്ലാത്തത് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അനുകൂല സാഹചര്യമാവുകയാണ്.
എംഡിഎംഎ, എല്‍എസ്ഡി, ലഹരി ഗുളികകള്‍ തുടങ്ങിയ ഇനങ്ങളാണ് പുതിയ തലമുറയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്കൂളുകളും കോളജുകളും എന്‍ജിനിയറിംഗ് കോളജുകളും മെഡിക്കല്‍ കോളജുകളുമെല്ലാമാണ് മയക്കുമരുന്ന് സംഘത്തിന്റെ പുതിയ ടാര്‍ജറ്റ്. അടുത്ത കാലത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍നിന്ന് ന്യൂജനറേഷന് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത് ഭാവി ഡോക്ടര്‍മാരും മയക്കുമരുന്നിന് അടിപ്പെടുന്നുവെന്നതിന്റെ തെളിവാണ്. യുവാക്കളെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിക്കുന്നതിനാലാണ് കാമ്പസുകളിലേക്ക് മയക്കുമരുന്ന് മാഫിയ കേന്ദ്രീകരിക്കുന്നത്.
നേരത്തെ കഞ്ചാവും ഹെറോയിനുമെല്ലാമാണ് മയക്കുമരുന്ന് സംഘങ്ങള്‍ എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. കഞ്ചാവ് കൊണ്ടുവരാന്‍ ബാഗുകളൊ സഞ്ചികളൊെയാക്കെ വേണം. അവ എക്സൈസ് പിടികൂടാന്‍ സാധ്യത ഏറെയാണ്. അതൊഴിവാക്കാനാണ് ന്യൂജനറേഷനില്‍പെട്ട മയക്കുമരുന്നുകളിലേക്ക് സംഘം മാറിയത്.
സ്ത്രീകളെ ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ സംഘങ്ങള്‍ ന്യൂജനറേഷന് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എക്സൈസ് ചെക്ക്പോസ്റ്റുകളിലൊന്നും സ്ത്രീകളെ പരിശോധിക്കാന്‍ സംവിധാനമില്ല. ആഡംബര കാറുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും ചെക്ക്പോസ്റ്റുകള്‍ വഴി കൂളായി കടന്നുപേരാന് സ്ത്രീകള്‍ക്കു കഴിയുന്നു. സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റില്‍ പരിശോധിക്കാറില്ല. ഇതു മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അതിര്‍ത്തികടക്കല്‍ ഈസിയാക്കുന്നു.
സംസ്ഥാനത്ത് എക്സൈസ് വകുപ്പിന് 41 ചെക്ക് പോസ്റ്റുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം മേജര്‍ ചെക്ക്പോസ്റ്റുകളാണ്. കാസര്ഗോടെ മഞ്ചേശ്വരം, വയനാട്ടിലെ മുത്തങ്ങ, പാലക്കാട്ടെ വാളയാര്‍, കൊല്ലത്തെ ആര്യങ്കാവ്, തിരുവനന്തപുരത്തെ അമരവിള എന്നിവയാണ് മേജര്‍ ചെക്ക്പോസ്റ്റുകള്‍. ഇടുക്കിയിലെ കുമളി മേജര്‍ ചെക്കപോസ്റ്റിന്റെ പരിഗണനയിലുള്ള ഒന്നാണ്. ഇവയെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവേശന കവാടങ്ങളാണ്.
അടിസ്ഥാന സൗകര്യം പോലുമില്ലാതെ എക്സൈസ് ഉദ്യേഗസ്ഥര്‍ ചെക്ക് പോസ്റ്റുകളില്‍ ദുരിതം അനുഭവിക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാനോ ഉറങ്ങാനോ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനോ ഇവിടങ്ങളില്‍ സൗകര്യമില്ല. അതിനാല്‍ വനിതാ ഓഫീസര്മാരെകൂടി നിയോഗിച്ചാല്‍ ബുദ്ധിമുട്ട് വര്‍ധിക്കുമെന്ന് ജീനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് എക്സൈസ് വകുപ്പില്‍ 562 വിനതകളാണ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായി സേവനമനുഷ്ടിക്കുന്നത്. എക്സൈസ് റേഞ്ച് ഓഫീസുകളിലും നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഓഫീസുകളിലുമാണ് ഇവര്‍ ജോലി ചെയ്യുന്നത്. സര്‍ക്കിള്‍ ഓഫീസുകളില്‍ വനിതകളില്ല. മേജര്‍ ചെക്ക് പോസ്റ്റുകളില്‍ വനിത ഓഫീസര്‍മാരെ നിയേഗിക്കുകയാണെങ്കില് അടിസ്ഥാന സൗകര്യം ഒരുേക്കണ്ടതുണ്ട്.
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വസ്ത്രം മാറുന്നതിനുമെല്ലാം സൗകര്യമുണ്ടാക്കണം. രാത്രി എട്ടു കഴിഞ്ഞാല്‍ ഒന്നിലേറെ വനിതകളെ ഡ്യട്ടിയില്‍ നിയോഗിക്കണെമന്നാണ് ചട്ടം. വനിതാ ഓഫീസര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്. റെയ്ഡിനു പോകുമ്പോഴും രണ്ടു വനിതകള്‍ ഒന്നിച്ചായിരിക്കണം. സംസ്ഥാനത്ത് പുതുതായി 562 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
You must be logged in to post a comment Login