Connect with us

Breaking News

കഞ്ചാവ് കേസിൽ പൊലീസിനെ വെട്ടിച്ചുകടന്ന പ്രതിപിടിയിൽ

Published

on

Share our post

തളിപ്പറമ്പ് : വിശാഖപട്ടണത്ത് കഞ്ചാവ് കേസിൽ ആന്ധ്ര പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയായ തളിപ്പറമ്പ് സ്വദേശിയെ 2 മാസങ്ങൾക്ക് ശേഷം ആന്ധ്ര പൊലീസ് തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ രാത്രിയിൽ വീട് വളഞ്ഞ് പിടികൂടി. പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ഗോകുലിനെ(28)യാണ് ആന്ധ്രയിൽ നിന്നെത്തിയ സിഐ വെങ്കിട്ടറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ സഹായത്തോടെ പിടികൂടിയത്.

തളിപ്പറമ്പിൽ നേരത്തെ എ.ടി.എം കാർഡ് കവർച്ച ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതിയായിരുന്നു ഗോകുൽ. ഈ കേസ് പിന്നീട് അവസാനിപ്പിച്ചുവെങ്കിലും ഇയാളിൽ നിന്ന് പിടിച്ചെടുത്ത എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. 2 മാസം മു‍ൻപ് 20 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ 2 പേർക്കൊപ്പമാണ് ഗോകുൽ പിടിയിലായത്. എന്നാൽ ഇവരെ പാർപ്പിച്ച കെട്ടിടത്തിന്റെ ജനൽ വഴി ഗോകുലും ഒരു ഒഡീഷ സ്വദേശിയും പുറത്ത് ചാടി രക്ഷപ്പെട്ടു.

ഇവിടെ നിന്ന് ഇവർ പണം കവർച്ച ചെയ്തതായും പറയുന്നു. ഈ സംഭവത്തിൽ അവിടത്തെ സിഐ, എസ്ഐ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ ഒഡീഷ സ്വദേശി പിടിയിലായെങ്കിലും ഗോകുലിനെ കിട്ടിയില്ല. ഇതേ തുടർന്ന് വിശാഖപട്ടണം എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഗോകുൽ തളിപ്പറമ്പിലാണെന്ന് മനസിലായത്.

വിശാഖപട്ടണം എ.സി.പി കണ്ണൂർ എസ്.പി വഴി തളിപ്പറമ്പ് ഡി.വൈ.എസ്.പി.ക്ക് വിവരം കൈമാറി. ഡി.വൈ.എസ്.പി. രത്നകുമാറിന്റെ നിർദേശ പ്രകാരം ഏതാനും ദിവസങ്ങളായി തളിപ്പറമ്പ് പൊലീസ് ഗോകുലിന്റെ വീട് നിരീക്ഷിച്ചു വരികയായിരുന്നു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ശേഷം ഗോകുലിനെ വിശാഖപട്ടണത്തേക്ക് കൊണ്ട് പോയി.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Breaking News

ചാലോടിൽ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ : കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ. എം.എസ് റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്‌സൈസ് റേഞ്ച്‌ ഓഫീസിൽ ഹാജരാക്കി.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്,സി. അജിത്ത് എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ,കെ. ഉത്തമൻ, കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

Published

on

Share our post

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!