Connect with us

Breaking News

മൂന്നാം തരംഗത്തില്‍ മരണം കുറവ്: സുരക്ഷിതത്വം നല്‍കുന്നത് വാക്സിന്‍

Published

on

Share our post

ന്യൂഡല്‍ഹി: വാക്‌സിന്റെ സംരക്ഷണമുള്ളതിനാല്‍ കോവിഡിന്റെ മൂന്നാംതരംഗത്തില്‍ മരണം വളരെ കുറവാണെന്ന് ആരോഗ്യമന്ത്രാലയം. രണ്ടാംതരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ മരിച്ചവരില്‍ കൂടുതലും അനുബന്ധ രോഗങ്ങളുള്ളവരാണ്. അതിനാല്‍, അര്‍ഹരായവര്‍ കരുതല്‍ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണം. ഈ തരംഗത്തില്‍ രോഗം ഗുരുതരമാവാതെ പിടിച്ചുനില്‍ക്കുന്നതും മരണം കുറയുന്നതും വാക്‌സിന്റെ സ്വാധീനം കൊണ്ടാണെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന പൗരരില്‍ 72 ശതമാനംപേര്‍ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. 94 ശതമാനംപേര്‍ ഒറ്റ ഡോസ് എടുത്തു. 15-നും 18-നും ഇടയിലുള്ള കുട്ടികളില്‍ 52 ശതമാനത്തിന് ഒറ്റ ഡോസ് ലഭിച്ചു. പതിനഞ്ചിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നകാര്യം ശാസ്ത്രീയപഠനങ്ങള്‍ക്കുശേഷം തീരുമാനിക്കും. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ പരിപാടി പൂര്‍ത്തിയാക്കുകയാണ് ഉടനെയുള്ള ലക്ഷ്യം.

കുട്ടികളില്‍ രോഗം താരതമ്യേന കുറവാണെന്നാണ് മുന്‍കാല അനുഭവം. 2020-ല്‍, ആകെ കോവിഡ് രോഗികളില്‍ 10 ശതമാനം 19 വയസ്സില്‍ താഴെയുള്ളവരായിരുന്നു. 0.96 ശതമാനം ആയിരുന്നു (10,000 ത്തില്‍ 96) മരണനിരക്ക്. 2021 ല്‍ ഇത് 11 ശതമാനവും 0.70 ശതമാനവുമാണ് (10,000 ത്തില്‍ 70 മരണം). കുട്ടികളിലെ കോവിഡില്‍ വലിയമാറ്റം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഉണ്ടായിട്ടില്ല. മുതിര്‍ന്നവരില്‍ രണ്ടാം ഡോസിന്റെ സമയമായിട്ടും അത് സ്വീകരിക്കാത്തവര്‍ ഒട്ടേറെയുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!