Connect with us

Breaking News

നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധയുള്ള പോസ്റ്റുകള്‍ പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധയുള്ള പോസ്റ്റുകള്‍ പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും സംഘടനാ നേതാക്കളെ കരുതല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം 18 മുതല്‍ മാസം മൂന്നുവരെ 144 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 41 പ്രതികളെ മാത്രമാണ് പിടികൂടിയത്. ബാക്കി പ്രതികളെ ഉടന്‍ പിടികൂടണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 32 കേസുകള്‍. 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആലപ്പുഴയില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടന്‍ പിടികൂടാനുളള നിര്‍ദ്ദേശം. മതവിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ സൈബര്‍ പട്രോളിംഗിങ്ങും പൊലീസ് തുടങ്ങിയിട്ടുണ്ട്.

ആലപ്പുഴയില്‍ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്ന പോസ്റ്റുകള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur4 hours ago

നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

Kerala4 hours ago

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും സൗജന്യ യൂണിഫോം വിതരണം

Kannur4 hours ago

വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ്

Kerala5 hours ago

കേരള നോളേജ് ഇക്കോണമി മിഷനില്‍ സൗജന്യ നൈപുണ്യ പരിശീലനം

Kannur5 hours ago

ആവേശമായി പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ

Kerala5 hours ago

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

Kerala5 hours ago

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന

Kannur7 hours ago

വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി ബൈജു

Kerala7 hours ago

ട്രെക്കിങ് വൈബുമായി മറയൂര്‍; മനസ്സിളക്കി ജീപ്പ് സവാരി

Kannur8 hours ago

പുലിയുടെ ആക്രമണത്തിൽ വളർത്തുനായക്ക് പരിക്ക്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!