Connect with us

Breaking News

എ.ടി.എമ്മിൽനിന്ന്‌ പണം തട്ടുന്ന രാജസ്ഥാനികൾ പിടിയിൽ

Published

on

Share our post

കൊച്ചി : എ.ടി.എമ്മിൽനിന്ന്‌ പണം തട്ടുന്ന സംഘം പൊലീസ്‌ പിടിയിൽ. രാജസ്ഥാൻ അൽവാർ സ്വദേശികളായ ആഷിഫ് അലി സർദാരി (26), ഷാഹിദ് ഖാൻ (30) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ്‌ ചെയ്തത്. എസ്.ബി.ഐ.യുടെ പോണേക്കര എ.ടി.എമ്മിൽനിന്ന്‌ പണം തട്ടിയ കേസിലാണ് അറസ്‌റ്റ്‌. തട്ടിപ്പിന്‌ ഉപയോഗിച്ച 44 എ.ടി.എം കാർഡുകൾ പിടിച്ചെടുത്തു. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. 

2021 നവംബർ, ഡിസംബർ മാസങ്ങളിലായി ഇടപ്പള്ളി, പോണേക്കര ഭാഗങ്ങളിലുള്ള എ.ടി.എമ്മുകളിൽനിന്ന്‌ എട്ടുതവണയായി 1.15 ലക്ഷം രൂപ തട്ടിയെടുത്തു. കൊച്ചിയിലെ വിവിധ എ.ടി.എമ്മുകളിൽനിന്ന്‌ 10 ലക്ഷം രൂപയോളം ഇവർ എടുത്തിട്ടുണ്ട്‌. സെൻട്രൽ എ.സി.പി സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. 

സോഫ്‌റ്റ്‌വെയറിന്റെ അപാകം മുതലെടുത്തു

എ.ടി.എം സോഫ്‌റ്റ്‌വെയറിന്റെ അപാകം മുതലെടുത്താണ്‌ പ്രതികൾ തട്ടിപ്പ്‌ നടത്തിയിരുന്നത്‌. രണ്ടോ മൂന്നോ പേരുള്ള സംഘങ്ങളായി എ.ടി.എം കൗണ്ടറിലെത്തും. മെഷീനിൽ കാർഡിട്ട് പണം പുറത്തുവരാനെടുക്കുന്ന സമയത്ത് മെഷീനിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും. ഇതോടെ പണം ഇവരുടെ കൈയിലെത്തും, എന്നാൽ, എ.ടി.എം സോഫ്റ്റ്‌വെയറിൽ പണം പോയതായി രേഖയുണ്ടാകില്ല. അക്കൗണ്ടിൽനിന്ന് പണം പോകും. ഇങ്ങനെ അക്കൗണ്ടിൽനിന്ന്‌ കുറഞ്ഞ പണം തങ്ങൾക്ക്‌ ലഭിച്ചില്ലെന്നുകാട്ടി  ബാങ്കിന്‌ ഇ-മെയിൽ വഴി പരാതി നൽകും. തിരിമറി മനസ്സിലാകാതെ ബാങ്ക്‌ അധികൃതർ പണം തിരികെ അക്കൗണ്ടിൽ കൊടുക്കും. പ്രതികളുടെയും ബന്ധുക്കളുടെയും പരിചയക്കാരുടെയും എ.ടി.എം കാർഡുകളും തിരിച്ചറിയൽ രേഖകളുമാണ്‌ ഉപയോഗിച്ചിരുന്നത്. 

കുടുങ്ങിയത്‌ വാഹനം കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിൽ

തട്ടിപ്പുനടന്ന എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതികളുടെ ചിത്രം ലഭിച്ചില്ല. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിൽ വാടകയ്ക്കെടുത്തതാണെന്ന്‌ മനസ്സിലായി.
വാടകയ്ക്ക്‌ കൊടുത്ത ഏജൻസിയിൽ പ്രതികൾ നൽകിയ രേഖകളിൽനിന്നാണ് തിരിച്ചറിഞ്ഞത്. തട്ടിപ്പിനായി വിമാനമാർഗമാണ്‌ എത്തിയിരുന്നത്‌. ഇവർ ഡൽഹിയിൽനിന്ന്‌ കൊച്ചിയിലെത്തി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുസാറ്റ് ഭാഗത്ത്‌ കളമശേരി പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!