Breaking News
ഒമിക്രോൺ മറ്റൊരു കോവിഡ്; ഈ രോഗമുള്ളവർക്ക് വേണം അധിക ശ്രദ്ധ

കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. രോഗികളുടെ എണ്ണം 34,000 കടന്നപ്പോൾ രണ്ടാം തവണയും കോവിഡ് രോഗികളാകുന്നവരുടെ എണ്ണവും കൂടുന്നു. ഇതിനൊപ്പംതന്നെ ദിവസവും മരണങ്ങളും സംഭവിക്കുണ്ട്. കോവിഡിന് ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്നും അതു കുട്ടികളെയാകും കൂടുതൽ ബാധിക്കുക എന്നുമായിരുന്നു നമ്മൾ കേട്ടിരുന്നത്. അതിന്റെതന്നെ ഭാഗമായി നമ്മൾ 15 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷനും ആരംഭിച്ചു. ഈ മൂന്നാം തരംഗത്തിൽ, ഒരിക്കൽ രോഗം ബാധിച്ചവർതന്നെ വീണ്ടും രോഗബാധിതരാകുന്ന സ്ഥിതിവിശേഷവുമുണ്ട്. ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നത് ആരോഗ്യമേഖലെയാകെ ബാധിക്കാവുന്ന അവസ്ഥയുമുണ്ട്.
ഡോക്ടർ ചികിത്സക്കുന്ന ഇപ്പോഴുള്ള കോവിഡ് രോഗികളിൽ പത്ത് ശതമാനം പേരും നേരത്തെ രോഗബാധിതരായവരാണ്. മൂന്നാം തരംഗത്തെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുകൾ നൽകിയപ്പോഴും പുതിയ വകഭേദമായ ഒമിക്രോൺ ആയിരിക്കും ഇതിന് പിന്നിലെന്ന ധാരണ ഇല്ലായിരുന്നു. അത് കഴിഞ്ഞാണ് ഏകദേശം 30–ൽ അധികം പ്രധാന മ്യൂട്ടേഷനുകളുമായി ഒമിക്രോൺ എത്തുന്നത്. രോഗതീവ്രതയുടെ കാര്യത്തിൽ ഒമിക്രോൺ ഗുരുതരമല്ലെങ്കിലും ഇതിനെ മറ്റൊരു കോവിഡ് ആയി കണക്കാക്കാം. കാരണം അത്രയും വ്യത്യാസം ഉള്ള വൈറസാണ് ഇതെന്നതുതന്നെ. ഇത് കോവിഡിന്റെ തന്നെ വേറൊരു രൂപം ആണ്. വെറുമൊരു മ്യൂട്ടേഷനോ വെറുമൊരു വേരിയന്റോ അല്ല. അതുകൊണ്ടാണ് ഇതിനു മുൻപ് രോഗബാധിതരായവർക്ക് യാതൊരു പ്രതിരോധവും ഇല്ലാത്ത വിധത്തിൽ വീണ്ടും വരുന്നത്. ലോകം മുഴുവൻ ഉള്ള കണക്ക് നോക്കുമ്പോൾ മൂന്നാമത്തെയോ നാലാമത്തെയോ ബൂസ്റ്റർ ഒക്കെ എടുക്കാൻ സാധിച്ചവർക്ക് ഒമിക്രോൺ വന്നിട്ടില്ല. അഥവാ വന്നിട്ടുണ്ടെങ്കിൽതന്നെ ഗുരുതര രോഗസാഹചര്യം ഉള്ളവർക്ക് പോലും ചെറിയ ജലദോഷം പോലെ വന്നിട്ട് പോകുകയാണ് ഉണ്ടായത്. ഇത് സൂചിപ്പിക്കുന്നത് നമുക്ക് പ്രതിരോധ കുത്തിവയ്പുകൾ കൂടുതൽ തവണ ഭാവിയിൽ വേണ്ടി വരും എന്നാണ്. അത് കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തിനകം എല്ലാ വർഷവും എടുക്കുന്ന ഇൻഫ്ളുവൻസ പോലെ എല്ലാ വർഷവും എടുക്കുന്ന ഒരു കുത്തിവയ്പായി ഇതു മാറും.
അമിത വണ്ണമുള്ളവർ, പ്രമേഹമുള്ളവർ, രക്തസമ്മർദമുള്ളവർ, ശ്വാസകോശരോഗമുള്ളവർ, അർബുദരോഗമുള്ളവർ, കരൾ–വൃക്ക രോഗമുള്ളവർ എന്നിവർക്കാണ് കോവിഡ് ഗുരുതരമാകാനുള്ള സാഹചര്യമുള്ളത്. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ ഇവയൊക്കെ നമുക്ക് നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ്. നിയന്ത്രണവിധേയമല്ലാതെ വരുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. കേരളത്തെ സംബന്ധിച്ച് ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നത് ഇതൊക്കെ കൊണ്ടാണ്. 23 ശതമാനം പേർക്കാണ് കേരളത്തിൽ പ്രമേഹം ഉള്ളത്. ആ കണക്ക് മറ്റു സംസ്ഥാനങ്ങളിൽ 8–10 ശതമാനം ആണ്. 23 ശതമാനം പ്രമേഹരോഗികളിൽ 80 ശതമാനം ആളുകളുടെ പ്രമേഹം അനിയന്ത്രിതമാണ്. അനിയന്ത്രിതമാണെങ്കിലേ പ്രശ്നമുണ്ടാകൂ. കോവിഡ് വരുന്ന വേളയില്‍ തന്നെ നിയന്ത്രണവിധേയമായ പ്രമേഹം ആണെങ്കിൽ ഗുരുതരമായ ഘട്ടങ്ങളിലേക്ക് പോകില്ല. പക്ഷേ 80 ശതമാനത്തിൽ അധികം പേരും അനിയന്ത്രിതമായ പ്രമേഹം ഉള്ളവരാണ്. ഇതിനാലാണ് ചെറിയ രോഗമായി ഒമിക്രോണിനെ കേരളത്തിൽ കണക്കാക്കാൻ കഴിയാതെ പോയത്. അതേ സമയം മഹാരാഷ്ട്രയിലൊക്കെ നിസ്സാരമായി വന്നുപോകുന്ന വിധത്തിലായി. ഇവിടെ നമുക്ക് കൂടുതൽ ശ്രദ്ധചെലുത്തേണ്ടതായിട്ടുണ്ട്.
കോവിഡ് ബാധിച്ച ആദ്യത്തെ ആഴ്ചയിലല്ല പ്രശ്നമുണ്ടാകുന്നത്. പലപ്പോഴും മറ്റ് രോഗങ്ങളിലേക്ക് നയിക്കുന്നത് കോവിഡ് വന്ന് രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിലാണ്. അതുപോലെ ജപ്പാനിൽ നടന്ന ഒരു പഠനം പറയുന്നത് ഒമിക്രോൺ ബാധ വരുന്നവരിൽ ശരാശരി ആറു ദിവസം അതായത് രോഗലക്ഷണങ്ങൾ വന്ന് ആറു ദിവസങ്ങൾക്ക് ശേഷമാണ് കൂടുതലും വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് എന്നാണ്. അങ്ങനെ വരുമ്പോൾ നമ്മുടെ ക്വാറന്റീൻ കണക്കുകൾ ഒക്കെ തെറ്റുകയാണ്. രോഗമുള്ള ആൾക്കാര് കുറഞ്ഞത് 12 ദിവസം മാറി നിന്നില്ലെങ്കിൽ അവർക്ക് രോഗം ഭേദമായി എന്നു കരുതി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവർക്ക് കൊടുക്കും. ഇതിന്റെ വ്യാപനശേഷി രോഗം വന്ന് ലക്ഷണങ്ങൾ പോയശേഷവും നിലനിൽക്കുകയാണ്. അങ്ങനെ ഒരു പാട് കാര്യങ്ങൾ നമുക്കിതിൽ നിന്നും പഠിക്കേണ്ടതുണ്ട്.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു


ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login