Connect with us

Breaking News

സുരക്ഷിതവും അല്ലാത്തതുമായ സ്പർശനങ്ങൾ കുട്ടികൾക്ക് എങ്ങനെ പറഞ്ഞു കൊടുക്കാം? ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ കാര്യങ്ങൾ

Published

on

Share our post

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ നമുക്ക് ചുറ്റും സംഭവിക്കാറുണ്ട്. ഇതിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ തിരിച്ചറിയപ്പെടുകയും, റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യാറുള്ളു. കുട്ടികൾക്ക് തങ്ങളുടെ ശരീരത്തെ കുറിച്ചും, സ്വകാര്യതയെ കുറിച്ചും, ലൈംഗിക അതിക്രമങ്ങളെ കുറിച്ചും, അവ എങ്ങനെ തിരിച്ചറിയാമെന്നും , തടയാമെന്നതിനെ കുറിച്ചും അങ്ങനെ ഉണ്ടായാൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ചും എല്ലാം പറഞ്ഞു കൊടുക്കുന്നത് , ലൈംഗിക അതിക്രമങ്ങൾ തിരിച്ചറിയാനും, തടയാനും, നിയമ നടപടികൾ സ്വീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കും എന്നത് മുന്നേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

കുട്ടികളോട് സ്പർശനങ്ങളെ കുറിച്ച് എപ്പോൾ മുതൽ സംസാരിച്ചു തുടങ്ങാം ?

തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പേര്, സ്വകാര്യ ഭാഗങ്ങളെ കുറിച്ചുള്ള അറിവ്, ഇവയുള്ള കുട്ടികളോട് സ്പർശനങ്ങളെ കുറിച്ച് സംസാരിക്കാവുന്നതാണ്. അവയവങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിക്കുമ്പോൾ, നാടൻ പേരുകൾ/വിളിപ്പേരുകൾ ഉപയോഗിക്കുന്നതിന് പകരം അവയുടെ കൃത്യമായ പേരുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഏതൊക്കെയാണ് വിവിധ തരത്തിലുള്ള സ്പർശനങ്ങൾ?

പൊതുവിൽ നമ്മൾ “ഗുഡ്- ബാഡ് ടച്ച്” എന്ന് പറയാറുണ്ടെങ്കിലും, കുറച്ചു കൂടി ശരിയായ പ്രയോഗം “സുരക്ഷിതവും- സുരക്ഷിതമല്ലാത്തതുമായ (safe and unsafe touch ) സ്പർശനം” എന്നതാണ്. ഏറ്റവും മികച്ച ലൈംഗിക വിദ്യാഭ്യാസ പരിപാടികളിൽ എല്ലാം തന്നെ ഈ പ്രയോഗമാണ് ഉപയോഗിച്ചു വരുന്നത് .

‘ഗുഡ്- ബാഡ്’ എന്ന വേർതിരിവ് പലപ്പോഴും ശരീരത്തിൽ എവിടെ സ്പർശിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിർവചിക്കപ്പെടുന്നത്. കുട്ടികളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അവിടെ പ്രാധാന്യം ലഭിക്കാറില്ല. അതേ സമയം കുട്ടിക്ക് ആ സമയത്ത് എന്ത് തോന്നുന്നു, എന്ത് ഫീൽ ചെയ്യുന്നു എന്നതിന് കൂടി പ്രാധാന്യം നൽകുന്നതാണ് സുരക്ഷിതവും- സുരക്ഷിതമല്ലാത്തതുമായ സ്പർശനം എന്ന പ്രയോഗം. ഒരാൾ എവിടെ സ്പർശിക്കുന്നു എന്നതിലുപരിയായി, കുട്ടിക്ക് ആ അവസരത്തിൽ എന്ത് ഫീൽ ചെയ്യുന്നു എന്നതിനാണ് പ്രാധാന്യം. മോശം ഉദ്ദേശ്യത്തോടെ ആളുകൾക്ക് സ്വകാര്യ ഭാഗങ്ങളിൽ മാത്രമല്ല സ്പർശിക്കാൻ സാധിക്കുക എന്നത് അറിയാമല്ലോ!

നമ്മുടെ ലൈംഗിക അവയവങ്ങളുടെ പ്രത്യേകത മൂലം, അവിടെയുള്ള സ്പർശനം കുട്ടികൾക്ക് സുഖകരമായി (may feel good) തോന്നാനും, അങ്ങനെ അത്തരം സ്പർശനങ്ങളെ തെറ്റിദ്ധരിക്കാനും(as good touch) ആശയകുഴപ്പത്തിലാകാനുള്ള സാധ്യതയുമുണ്ട്.

സുരക്ഷിതവും- അല്ലാത്തതുമായ സ്പർശനങ്ങളെ കുറിച്ച് കുട്ടികളോട് സംവദിക്കാനും കൂടുതൽ എളുപ്പമാണ്. അതുകൊണ്ടാണ് സുരക്ഷിതവും- സുരക്ഷിതമല്ലാത്തതുമായ സ്പർശനം എന്ന പ്രയോഗമാണ് അനുയോജ്യം എന്ന് പറയുന്നത്.

സുരക്ഷിതമായ സ്പർശനം എങ്ങനെയാണെന്ന് കുട്ടികളോട് എങ്ങനെ പറഞ്ഞു കൊടുക്കും?

നമ്മൾക്ക് സുരക്ഷിതത്വവും, പിന്തുണയും, സന്തോഷവും നൽകുന്ന സ്പർശനങ്ങളെ സുരക്ഷിതമായ സ്പർശനം എന്ന് പറയാം.

ഉദാഹരണങ്ങൾ;

∙ മാതാപിതാക്കൾ സ്നേഹം പ്രകടിപ്പിക്കാൻ കെട്ടിപിടിക്കുന്നത്, ഉമ്മ നൽകുന്നത്. അതുപോലെ മാതാപിതാക്കളെ നമ്മൾ കെട്ടിപ്പിടിക്കുന്നത്.

∙ സഹോദരങ്ങൾ കെട്ടിപ്പിടിക്കുന്നത്, മുത്തച്ഛനും മുത്തശ്ശിയും കസിൻസും ഒക്കെ നീണ്ട കാലത്തിനു ശേഷം കാണുമ്പോൾ കെട്ടിപിടിക്കുന്നത്.

∙ സുഹൃത്തുക്കൾ കൈ കൊടുക്കുന്നത്, കെട്ടി പിടിക്കുന്നത്.

∙ രോഗമോ അപകടമോ മറ്റോ ഉണ്ടാകുമ്പോൾ ഡോക്ടർമാരോ, നഴ്‌സുമാരോ മറ്റും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ, അവരുടെ അനുവാദം വാങ്ങിയതിന് ശേഷം പരിശോധിക്കുന്നത്.

ഈ സാഹചര്യങ്ങളിൽ ആണെങ്കിൽ കൂടി കുട്ടിക്കാലം മുതൽ കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുന്നതിന് മുൻപ്, മാതാപിതാക്കൾ അടക്കം അവരോട് അനുവാദം ചോദിക്കുന്നത്, കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസവും, അതുപോലെ തന്റെ ശരീരത്തിന്റെ നിയന്ത്രണം തനിക്കാണ് (body autonomy) എന്ന ബോധ്യവും വളരാൻ സഹായിക്കും. Consent എന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാകാനും ഇത് സഹായിക്കും.

അതുപോലെ തന്നെ സഹോദരങ്ങൾ, കസിൻസ്, കൂട്ടുകാർ എന്നിവരോട് സ്നേഹം പ്രകടിപ്പിക്കാൻ കെട്ടിപിടിക്കുകയോ, സ്പർശിക്കുകയോ ചെയ്യുന്നതിന് മുൻപ് അവരോടു അനുവാദം ചോദിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കുന്നതും നല്ലതാണ്.

ഓർക്കുക, ആര് സ്പർശിക്കുന്നു, എവിടെ സ്പർശിക്കുന്നു എന്നതിലുപരി, കുട്ടിക്ക് എന്ത് തോന്നുന്നു എന്നതിനാണ് പ്രാധാന്യം. നമ്മൾ സംസാരിക്കുമ്പോൾ ഈ ആശയത്തിന് വേണം പ്രാധാന്യം കൊടുക്കാൻ.

എന്തൊക്കെയാണ് സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾ?

ഇനി സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾ എന്തൊക്കെയാണ് എന്ന് കുട്ടികളോട് എങ്ങനെ പറയും എന്ന് നോക്കാം .

∙ നമ്മൾക്ക് സുരക്ഷിതത്വവും, സന്തോഷവും തോന്നിക്കാത്ത, നമ്മളെ അസ്വസ്ഥരാക്കുന്ന, അല്ലെങ്കിൽ വേദന ഉളവാക്കുന്ന സ്പർശനങ്ങളെയാണ് സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾ എന്ന് പറയുക. അത് സ്വകാര്യ ഭാഗങ്ങളിൽ ഉള്ള സ്പർശനങ്ങൾ മാത്രമല്ല, എവിടെ വേണമെങ്കിലും ആകാം. മുൻപ് പറഞ്ഞതുപോലെ കുട്ടിക്ക് എങ്ങനെ അത് അനുഭവപ്പെടുന്നു എന്നതിനാണ് പ്രാധാന്യം.

∙ ഇവിടെ ഒരു വിശദീകരണം കുട്ടികൾക്ക് കൊടുക്കേണ്ടത് ആരോഗ്യ സേവനങ്ങൾ തേടുമ്പോൾ ഉള്ള സ്പർശനങ്ങളെ കുറിച്ചാണ്. രോഗങ്ങൾ ഉണ്ടാകുമ്പോഴോ, പരുക്കുകൾ പറ്റുമ്പോഴോ, ആരോഗ്യ പ്രവർത്തകർ മാതാപിതാക്കളുടെയും കുട്ടിയുടെയും അനുവാദം വാങ്ങി, അവരുടെ സാന്നിധ്യത്തിൽ ചെയ്യുന്ന പരിശോധനകളും, ചികിൽസകളും ചിലപ്പോൾ വേദന ഉണ്ടാക്കുന്നതും, അസ്വസ്ഥ ഉണ്ടാക്കുന്നതും ആകാമെങ്കിലും, അവ സുരക്ഷിതമാണ് എന്ന് കുട്ടികളോട് പറയണം.

∙ ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം കുട്ടികളെ പരിശോധിക്കുമ്പോൾ, രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുക, സമ്മതം തേടുക എന്നതും, സമ്മതം നൽകാൻ നിയമപരമായ പ്രായം ആയില്ലെങ്കിൽ കൂടി, കുട്ടിയോട് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞു കൊടുത്തതിനു ശേഷം, അവരോടു അനുവാദം ചോദിക്കുന്ന ശീലം വളർത്തുക എന്നതുമാണ്. ഇത് കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.

സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾക്ക് ചില ഉദാഹരണങ്ങൾ കൂടി കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം .

∙ മുകളിൽ പറഞ്ഞ, ചികിത്സയുമായി ബന്ധപ്പെട്ട സ്പർശനങ്ങൾ അല്ലാതെ വേദന ഉണ്ടാക്കുന്ന സ്പർശനങ്ങൾ.

∙ ആരെങ്കിലും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം, അതിനെപറ്റി ആരോടും പറയരുത്, രഹസ്യമായി വയ്ക്കണം എന്ന് പറഞ്ഞാൽ.

∙ നമ്മുടെ സ്വകാര്യ ഭാഗങ്ങളിലോ, അല്ലെങ്കിൽ നമ്മൾക്ക് മറ്റുള്ളവർ തൊടുന്നത് ഇഷ്ടമല്ലാത്ത ഭാഗങ്ങളിലോ സ്പർശിക്കുന്നത്.

∙ നമ്മൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലുള്ള സ്പർശനങ്ങൾ, നമ്മൾക്ക് പേടി തോന്നിക്കുന്ന സ്പർശനങ്ങൾ.

∙ ഒരു വ്യക്തി അയാളുടെ ശരീരത്തിൽ നമ്മളെ കൊണ്ട് ടച്ച് ചെയിപ്പിക്കുന്നത്.

∙ നമ്മുടെ ശരീരത്തിൽ സ്പർശിച്ചതിന് ശേഷം, അല്ലെങ്കിൽ നമ്മളെകൊണ്ട് അവരുടെ ശരീരത്തിൽ തൊടീപ്പിച്ചതിന് ശേഷം, ആരോടേലും ഇതിനെ കുറിച്ച് പറഞ്ഞാൽ നിന്നെ ഉപദ്രവിക്കും/ വേദനിപ്പിക്കും എന്ന് അവർ പറഞ്ഞാൽ.

∙ ഇത്തരത്തിലുള്ള സ്പർശനങ്ങൾ എല്ലാം തന്നെ സുരക്ഷിതമല്ലാത്ത സ്പർശനങ്ങളാണ്.

ഇത്തരം ഒരു സാഹചര്യത്തിൽ പെട്ടാൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് കുട്ടികൾക്ക് പറഞ്ഞു നൽകണം.

∙ പലപ്പോഴും താൻ എന്തേലും മോശമായി ചെയ്തതു കൊണ്ടോ, അല്ലെങ്കിൽ താൻ ഒരു മോശം വ്യക്തിയായതുകൊണ്ടോ ആണ് തനിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് കുട്ടികൾ കരുതാറുണ്ട്. എന്നാൽ അത് അങ്ങനെ അല്ലെന്നും, കുട്ടി തെറ്റായി ഒന്നും ചെയ്തിട്ടില്ല എന്നും, നമ്മളോട് മോശമായി പെരുമാറുന്ന വ്യക്തികളാണ് യതാർഥത്തിൽ തെറ്റായ കാര്യം ചെയ്യുന്നത് എന്നും കുട്ടികളോട് പറയണം.

∙ അവരെ ഒരിക്കലും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സംസാരം ഉണ്ടാകാൻ പാടില്ല. അവർക്ക് ആവശ്യമായ പിന്തുണയും സ്നേഹവും ഉറപ്പാക്കാൻ ശ്രമിക്കണം.

∙ ഇതിനൊപ്പം കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ വീട്ടിൽ വന്നു പറയാൻ സാധിക്കുന്ന ഒരു സുരക്ഷിത അന്തരീക്ഷം വീടുകളിൽ സൃഷ്ടിക്കുന്നതും വളരെ പ്രധാനമാണ്.

∙ നമ്മുടെ ശരീരം എന്നത് നമ്മുടെതാണെന്നും, അതിന്റെ പൂർണമായ അധികാരവും, നിയന്ത്രണവും കുട്ടികൾക്കു തന്നെയാണെന്നും നമ്മൾ അവർക്ക് പറഞ്ഞു നൽകണം.

∙ നമ്മൾക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ആര് നമ്മുടെ ശരീരത്തിൽ സ്പർശിച്ചാലും, അത് അടുത്ത കുടുംബാംഗങ്ങൾ ആണെങ്കിൽ കൂടി ‘വേണ്ട’ എന്ന് പറയാനുള്ള അവകാശവും അധികാരവും ഉണ്ടെന്നുള്ള കാര്യം കുട്ടികളോട് പറയണം. ‘എന്റെ ശരീരത്തിൽ അനുവാദമില്ലാതെ തൊടുന്നത് എനിക്ക് ഇഷ്ടമല്ല, ‘ അങ്ങനെ ചെയ്താൽ രക്ഷിതാക്കളോട് പറയും എന്ന് കുട്ടികൾക്ക് അവരോട് പറയാവുന്നതാണ്.

∙ നമ്മൾക്ക് ഇഷ്ടമില്ലാത്ത രീതിയിൽ ആരെങ്കിലും ശരീരത്തിൽ സ്പർശിച്ചാൽ, ഉറക്കെ ‘ വേണ്ട ‘ അല്ലെങ്കിൽ ‘നോ’ എന്ന് പറയുകയും, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്യാം എന്ന് പറഞ്ഞുകൊടുക്കാം.

∙ ഇതോടൊപ്പം അവരോട്, എന്നെ തൊടുന്നത് എനിക്ക് ഇഷ്ടമില്ല, എന്നെ തൊടരുത് എന്നും ഉറക്കെ പറയാം.

∙ ആരെങ്കിലും സുരക്ഷിതമല്ലാത്ത രീതിയിൽ നമ്മളെ സ്പർശിക്കാൻ ശ്രമിച്ചാൽ, അവിടെ നിന്നും വേഗം ഓടി രക്ഷപ്പെടാൻ ശ്രമിക്കാനും, അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിൽ പോകാനും പറയാം. (മാതാപിതാക്കൾ, ടീച്ചർമാർ, തുടങ്ങിയവരുടെ അടുത്ത്, അല്ലെങ്കിൽ പൊതുവിടങ്ങളിൽ )

∙ അത്തരം സാഹചര്യങ്ങളിൽ പെട്ടുപോയാൽ, മറ്റുള്ളവരെ സഹായത്തിന് വിളിക്കാനും മടി കാണിക്കരുത് എന്ന് പറഞ്ഞ് നൽകണം.

∙ നമ്മൾക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ആരെങ്കിലും നമ്മളെ സ്പർശിച്ചാൽ, അതിനെ കുറിച്ച് നമ്മൾക്ക് വിശ്വാസമുള്ള ആരോടെങ്കിലും പറയാൻ മടി കാണിക്കരുത്. ഇങ്ങനെ പറയുന്ന വ്യക്തി, 18 വയസ് കഴിഞ്ഞ ഒരു മുതിർന്ന വ്യക്തിയും, നമ്മളെ സഹായിക്കാൻ കഴിയുന്ന ആളും ആകുന്നതാണ് ഉചിതം. (ഉദാഹരണം – മാതാപിതാക്കൾ, മുതിർന്ന സഹോദരങ്ങൾ, അധ്യാപകർ, സ്‌കൂൾ കൗൺസിലർ/ നഴ്സ് )

∙ മുൻപ് പറഞ്ഞത് പോലെ നമ്മളെ സ്പർശിച്ചതിനു ശേഷം വീട്ടിൽ പറയരുത് എന്ന് പറയുന്ന ആളുകളെ കുറിച്ച് ഉറപ്പായും മുതിർന്നവരോട് പറയണം എന്ന് കുട്ടികളെ ഓർമിപ്പിക്കണം.

∙ ചിലർ ഇത്തരം സംഭവങ്ങൾ അച്ഛനമ്മമാരുടെ അടുത്ത് പറയരുത് എന്നും പറഞ്ഞാൽ അവരെ ഉപദ്രവിക്കും എന്നൊക്കെ പറയാറുണ്ട്. എന്നാൽ അങ്ങനെയൊന്നും അവർക്ക് ചെയ്യാൻ സാധിക്കില്ല എന്നും, ഭയക്കാതെ നമ്മുടെ വേണ്ടപ്പെട്ടവരുടെ അടുത്ത് പറയണം എന്നും കൂടി പറഞ്ഞു കൊടുക്കണം.

∙ ആരുടെ അടുത്തുനിന്നെങ്കിലും ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായാൽ, അത് രഹസ്യമായി വയ്ക്കാൻ ശ്രമിക്കാതെ, നമ്മൾക്ക് വിശ്വാസമുള്ള മുതിർന്ന ആളുകളോട് പറയണം എന്ന് കുട്ടികളോട് പറയാം. അവർ അനുഭവിക്കുന്ന സങ്കടവും വിഷമങ്ങളും മനസിലാക്കാനും, അവരെ സഹായിക്കാനും മുതിർന്നവർക്ക് സാധിക്കും എന്നും പറയണം.

∙ ഇത്തരത്തിൽ നമ്മൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുന്ന ആളുകളെ കണ്ടാൽ, അവരിൽ നിന്ന് അകന്നു നിൽക്കണം എന്നും കുട്ടികളോട് പറയാം.

സ്പർശനം മാത്രമല്ല, ചില പെരുമാറ്റങ്ങളും ചിലപ്പോൾ സുരക്ഷിതമാകണമെന്നില്ല( unsafe behaviours) ഉദാഹരണം.

∙ ഒരാൾ നമ്മുടെ മുൻപിൽ വച്ച് വസ്ത്രങ്ങൾ മാറുന്നു, അയാളുടെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുന്നു.

∙ നമ്മുടെ അനുവാദം കൂടാതെ നമ്മുടെ ചിത്രങ്ങൾ പകർത്തുന്നത്.

∙ മറ്റൊരാളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളോ, വിഡിയോയോ നമ്മളെ കാണിക്കുന്നത്.

∙ നമ്മുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത്.

സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾക്ക് ഒപ്പം, ഇത്തരം പെരുമാറ്റങ്ങളെകുറിച്ചും നമ്മൾ കുട്ടികളോട് സംസാരിക്കണം.

ഇത്തരം ഒരു അവസ്ഥയിലൂടെ കടന്ന് പോയാൽ സ്വീകരിക്കേണ്ട നിയമനടപടികൾ അടക്കമുള്ള വശങ്ങളെ കുറിച്ച് മാതാപിതാക്കളും അറിഞ്ഞിരിക്കണം. ചിലപ്പോൾ കുട്ടികൾക്ക് ആരോഗ്യ വിദഗ്‌ധരുടെ സേവനം ആവശ്യമായി വന്നേക്കാം. അതും ഉറപ്പാക്കണം.

നമ്മുടെ കുട്ടികളുടെ ശാരീരികവും, ബൗദ്ധികവുമായ വളർച്ചയിൽ ശ്രദ്ധവയ്ക്കുന്നതിന് ഒപ്പംതന്നെ നമ്മൾ പ്രാധാന്യം നൽകേണ്ടതാണ് അവരുടെ മാനസികവും വൈകാരികവുമായ വളർച്ചയും. തന്റെ ശരീരത്തെ കുറിച്ച് കൂടുതൽ അറിയുകയും, തന്റെ ശരീരത്തിന്റെ നിയന്ത്രണം തനിക്കാണെന്ന് മനസിലാക്കുകയും, അതുവഴി കുട്ടികൾ കൂടുതൽ സ്വതന്ത്രരാവുകയും ചെയ്യേണ്ടതുണ്ട്. അതിന് അവരെ സഹായിക്കുന്ന പ്രധാന പാഠമാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായ സുരക്ഷിതവും അല്ലാത്തതുമായ സ്പർശനങ്ങളെ കുറിച്ചുള്ള ഭാഗം. ഈ അറിവുകൾ നമ്മുടെ എല്ലാ കുട്ടികൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അതിന് സർക്കാർ സംവിധാനങ്ങൾ മുൻകൈ എടുക്കേണ്ടതുണ്ട്‌.

സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങൾ നമ്മൾക്ക് വീടുകളിൽ തുടങ്ങാം, സ്കൂളുകളിൽ തുടരാം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

PERAVOOR39 mins ago

കാനറ ബാങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന്

India1 hour ago

എഴുത്തുകാരൻ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു

Kerala2 hours ago

ശബരിമല; തീർഥാടകരുടെ ദാഹമകറ്റി ശബരീതീർഥം

Social2 hours ago

സ്റ്റാറ്റസ് ഇട്ടത് ഗ്രൂപ്പ് മൊത്തം അറിയിക്കാം; പുതിയ കിടിലൻ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

Kerala2 hours ago

ശബരിമല; തീർഥാടകർക്ക് കാനന യാത്രയോട്‌ പ്രിയമേറുന്നു

Kerala2 hours ago

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

Kannur3 hours ago

മൂന്നാംപാലത്ത്‌ എ.കെ.ജി ഹെറിറ്റേജ് സ്‌ക്വയർ വരുന്നു

IRITTY4 hours ago

കിളിയന്തറയിൽ സഹകരണ റബർ ഫാക്ടറി സജ്ജം

Kannur4 hours ago

മിനി ജോബ് ഫെയര്‍

Kerala5 hours ago

ഷൊർണൂർ-നിലമ്പൂർ മെമു അടിയന്തര പരിഗണനയിൽ- ദക്ഷിണ റെയിൽവേ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!