Breaking News
ഇഷ്ടനിറം പറയും നിങ്ങളുടെ സ്വഭാവഗുണങ്ങൾ

വസ്ത്രമായാലും വാഹനമായാലും മുറികൾക്ക് നിറം നൽകുമ്പോളും നമ്മൾ അറിയാതെ ഇഷ്ടനിറം തിരഞ്ഞെടുക്കാറുണ്ട് . ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ ‘സ്വഭാവഗുണങ്ങൾ ‘ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം അറിയാമോ? ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. എല്ലാ നിറങ്ങൾക്കും നിരവധി അർഥങ്ങളും ഭാവങ്ങളുമുണ്ട്.
നീല
നീലനിറം ഇഷ്ടപ്പെടുന്നവർ വിശാല ഹൃദയത്തിനുടമയാണ്. അറിയാതെ പോലും മറ്റുള്ളവരെ ദ്രോഹിക്കരുതെന്ന പ്രകൃതമുള്ളവരായിരിക്കും. പൊതുവെ അലസരെന്നു തോന്നുമെങ്കിലും ഏറ്റെടുക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം ആത്മാർഥതയോടെ പൂർത്തീകരിക്കുന്നവരായിരിക്കും. എല്ലാ കാര്യങ്ങളിലും ഒന്നുരണ്ടു തവണ ആലോചിച്ചു മാത്രം പ്രവർത്തിക്കുന്നവരാണ്. കലാകാരന്മാരും കലാസ്വാദകരുമായിരിക്കും .
പച്ച
പ്രകൃതിയുടെ നിറമായ പച്ചനിറം ഇഷ്ടപ്പെടുന്നവർ പൊതുവെ അടുക്കും ചിട്ടയുമുള്ളവരായിരിക്കും . പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ഇഷ്ടപെടുന്നവരായിരിക്കും ഇക്കൂട്ടർ .ശാന്ത സ്വഭാവമുള്ള ഇവർ ഊർജസ്വലരും സമാധാനപ്രിയരുമായിരിക്കും. ആർഭാടങ്ങളോട് താൽപര്യം കുറഞ്ഞവരാണ്. ഹൃദയവിശാലരും സത്യസന്ധരും ബന്ധങ്ങൾക്ക് വില കൽപിക്കുന്നവരുമായ ഇക്കൂട്ടർ മറ്റുള്ളവർ തങ്ങളെപ്പറ്റി എന്തു കരുതും എന്ന കാര്യത്തിൽ ആകാംക്ഷ ഉളളവരാണ്. പ്രകൃതിദത്തമായ വസ്തുക്കൾ തെരഞ്ഞെടുക്കുന്നതിൽ അതീവ താൽപ്പര്യം കാണിക്കാറുണ്ട്.
ചുവപ്പ്
ധീരതയുടെ പ്രതീകമാണ് ചുവപ്പ് നിറം. ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവർ നിശ്ചയദാർഷ്ട്യമുള്ളവരും ഊർജസ്വലരും ആധിപത്യ സ്വഭാവവുമുള്ളവരായിരിക്കും. പെട്ടെന്ന് പ്രതികരിക്കുന്ന ഇവർ ലക്ഷ്യബോധമുള്ളവരായിരിക്കും. സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇക്കൂട്ടർ സുഖലോലുപർ ആയിരിക്കും . തീവ്ര നിറമായ ചുവപ്പ് ഇഷ്ടപ്പെടുന്നവർ ഏതു കാര്യത്തെയും മത്സരബുദ്ധിയോടെ സമീപിക്കുന്ന പ്രകൃതക്കാരാണ്.
വെള്ള
ശാന്തതയുടെ പ്രതീകമാണ് വെള്ള നിറം. ലാളിത്യവും വിനയവും നന്മയും നിറഞ്ഞവരായിരിക്കും വെള്ള നിറം ഇഷ്ടപ്പെടുന്നവർ .ആത്മീയ കാര്യങ്ങളിൽ തൽപരരായിരിക്കുന്ന ഇവർ മറ്റുള്ളവർക്ക് പ്രചോദനമാകാൻ എപ്പോഴും ശ്രമിക്കുന്നവരായിരിക്കും . ശുഭാപ്തിവിശ്വാസക്കാരായ ഇക്കൂട്ടർ തങ്ങളുടെ സന്തോഷത്തേക്കാളുപരി മറ്റുള്ളവർ സന്തോഷിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും . വായനാശീലമുള്ളവരും ഏകാന്തത ഇഷ്ട്ടപ്പെടുന്നവരായിരിക്കും
കറുപ്പ്
കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ മനോധൈര്യം കൂടുതലായുള്ളവരായിരിക്കും. രഹസ്യസ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഇക്കൂട്ടർ സമൂഹത്തിൽ വേറിട്ട് നിൽക്കാൻ തൽപരരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനങ്ങൾ എടുക്കുന്നവരാണ് . കലാഹൃദയമുള്ളവരാണ് .ആത്മാർഥ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണിവർ. ആളുകളെ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് ഇക്കൂട്ടർക്കുണ്ട്. പൊതുവെ ഇവർ മുഖം നോക്കാതെ കാര്യം അവതരിപ്പിക്കുന്നവരാണ്.
വയലറ്റ്
വയലറ്റ് നിറം ഇഷ്ടപ്പെടുന്നവർ കലാപരമായി കഴിവുകൾ കൂടുതലുള്ള വ്യക്തികളായിരിക്കും. ആകർഷകമായ സംസാരം ഇവരുടെ മുഖമുദ്രയാണ്. കുടുംബബന്ധങ്ങൾക്കു വില കൽപ്പിക്കുന്ന ഇക്കൂട്ടർ ഭക്ഷണപ്രിയരുമായിരിക്കും. സദാപ്രസന്നരും ഊർജസ്വലരുമായിരിക്കും. പ്രതിസന്ധികളിൽ തളരാതെ മറ്റുള്ളവർക്കു പ്രചോദനമായി നിലനിൽക്കുന്നവരാണ് .
പിങ്ക്
ദയാലുക്കളും സ്നേഹമുള്ളവരുമാണ് പിങ്ക് നിറം ഇഷ്ടപ്പെടുന്നവർ. എല്ലാക്കാര്യങ്ങളിലും നിരീക്ഷണ പാടവം സൂക്ഷിക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ സ്വഭാവം അളക്കുന്നതിനുള്ള കഴിവും ഉണ്ട്. ലജ്ജാശീലമില്ലാത്തവരാണ്. കുടുംബത്തിന് വേണ്ടി വളരെയധികം കഷ്ടപ്പാടുകൾ ഏറ്റെടുക്കുന്നവരാണ് ഇക്കൂട്ടർ .
മഞ്ഞ
മഞ്ഞ നിറം ഇഷ്ടപ്പെടുന്നവർ പുതിയകാര്യങ്ങൾ പഠിക്കുവാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ താല്പര്യമുള്ളവരാണ് .എപ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരും അത് നിലനിർത്താൻ വളരെയധികം ശ്രമിക്കുന്നവരുമായിരിക്കും . വിട്ടുവീഴ്ചാമനോഭാവം ഇക്കൂട്ടരുടെ മുഖമുദ്രയാണ്. ശാന്തസ്വഭാവികളായ ഇവർ സൗഹൃദപ്രിയരായിരിക്കും.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login