Connect with us

Breaking News

ചുമ തുടര്‍ന്നാല്‍ ക്ഷയ പരിശോധന; ചികിത്സ 3 വിഭാ​ഗത്തില്‍

Published

on

Share our post

ന്യൂഡൽഹി : കോവിഡ്‌ ബാധിതരില്‍ സാധാരണ ചികിത്സ കഴിഞ്ഞ്‌ രണ്ടോ മൂന്നോ ആഴ്‌ച പിന്നിട്ടിട്ടും ശക്തമായ ചുമ തുടരുകയാണെങ്കിൽ ക്ഷയരോഗപരിശോധന നടത്തണമെന്ന്‌ ആരോഗ്യമന്ത്രാലയം. രോഗികൾക്ക്‌ ദീർഘകാലം സ്‌റ്റെറോയിഡുകൾ നൽകരുതെന്നും പുതുക്കിയ ചികിത്സാമാർഗരേഖയിൽ നിർദേശിക്കുന്നു. ഇങ്ങനെ നൽകുന്നത്‌ ബ്ലാക്ക്‌ ഫംഗസ്‌ പോലുള്ള രോഗങ്ങൾക്ക്‌ ഇടയാക്കും.

റെംഡിസിവർ, ടോസിലി സുമാബ്‌ മരുന്നുകളുടെ ഉപയോഗത്തിനും ആരോഗ്യമന്ത്രാലയം കർശനവ്യവസ്ഥകൾ ഏർപ്പെടുത്തി. ഓക്‌സിജൻ സഹായത്തോടെ ചികിത്സയിലുള്ളവർക്കേ റെംഡിസിവർ നൽകാവൂ. വീടുകളിലുള്ള രോഗികൾക്ക്‌ ഈ മരുന്ന്‌ നൽകരുത്‌. സ്‌റ്റെറോയിഡുകളോട്‌ പ്രതികരിക്കാത്തവര്‍ക്കാണ് ടോസിലിസുമാബ്‌ നൽകേണ്ടത്‌. മരുന്നുകൾ ദുരുപയോഗം ചെയ്യുന്നെന്ന പരാതി ഉയര്‍ന്നതോടെയാണ് കർശന നിയന്ത്രണമേർപ്പെടുത്തിയത്‌.

ചികിത്സ 3 വിഭാ​ഗത്തില്‍

കോവിഡ്‌ ബാധിതരെ ലഘു, ഇടത്തര, തീവ്ര വിഭാഗങ്ങളാക്കി തിരിച്ചാണ്‌ ചികിത്സാനിർദേശം നൽകിയത്‌. ശ്വാസതടസ്സം അനുഭവപ്പെടാത്തവര്‍ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാല്‍മതി. അഞ്ച്‌ ദിവസം കഴിഞ്ഞിട്ടുംപനിയും ചുമയും ഉണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം തേടണം. ശ്വാസതടസ്സം നേരിടുന്നവരും ഓക്‌സിജൻ അളവ്‌ അപകടകരമായ രീതിയിൽ കുറയുന്നവരുമാണ്‌ ഇടത്തരം വിഭാഗത്തിൽ. ഓക്‌സിജൻ അളവ്‌ 90–93 ശതമാനമാകുന്നവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാം. 60 വയസ്സ് കഴിഞ്ഞവര്‍, ഹൃദ്‌രോഗികൾ, ഉയർന്ന രക്തസമ്മർദമുള്ളവർ, പ്രമേഹമുള്ളവർ, എച്ച്‌.ഐ.വി ബാധിതർ, ശ്വാസകോശ–വൃക്ക–കരൾ രോഗമുള്ളവർ, അമിതവണ്ണമുള്ളവർ തുടങ്ങിയവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!