Breaking News
പ്രോഗ്രാമിങ് കല – ഏഴാം ക്ലാസുകാരൻ സമ്പാദിച്ചത് ആറരലക്ഷം രൂപ
എറണാകുളം : പ്രോഗ്രാമിങ് വഴി കലയുണ്ടാക്കുന്ന ജനറേറ്റീവ് ആർട് വഴി ഏഴാം ക്ലാസുകാരൻ സമ്പാദിച്ചത് 6,60000 രൂപ. എറണാകുളം കളമശേരി രാജഗിരി സ്‌കൂളിലെ വിദ്യാർഥിയായ ഋഗ്വേദ് മാനസാണ് ശ്രദ്ദേയമായ നേട്ടം കൈവരിച്ചത്. പ്രോഗ്രാമിങ് ഉപയോഗിച്ച് കലയുണ്ടാക്കുന്ന ജനറേറ്റീവ് ആർട്ടാണ് ഋഗ്വേദ് ചെയ്തത്. ആധുനിക ടെക് ലോകത്തെ പുതിയ സൂത്രവാക്യമായ എൻഎഫ്ടിയിലൂടെയാണ് ഋഗ്വേദ് വരുമാനം ആർജിച്ചത്. ഡോട്ട് വേൾഡ് എന്ന പേരിൽ പരമ്പരയായാണ് 10 ജനറേറ്റീവ് ആർട് പ്രസന്‌റേഷനുകൾ ഋഗ്വേദ് ഫൗണ്ടേഷൻ എക്‌സ്‌ചേഞ്ചിലിട്ടത്. കഴിഞ്ഞ നവംബറിൽ ആദ്യ മൂന്ന് ആർടുകൾ ലിസ്റ്റ് ചെയ്തു. തുടർന്ന് ഇവ രണ്ടുദിവസം കൊണ്ട് ലേലം ചെയ്തുപോയി.
ഐ.ബി.എമ്മിൽ മീഡിയ കൺസൽറ്റന്‌റായ മഹേഷ് മാനസിന്‌റെയും റെനീഷ്യയുടെയും മകനാണ് ഋഗ്വേദ്. രണ്ടുവർഷമായിട്ടാണ് ഋഗ്വേദ് കോഡിങ് പഠിക്കാൻ തുടങ്ങിയത്. പൈഥൺ എന്ന പ്രോഗ്രാമിങ് ലാംഗ്വേജ് ആയിരുന്നു ആദ്യം. പിന്നീട് ജാവാസ്‌ക്രിപ്റ്റിലും കൈവച്ചു. ഋഗ്വേദിന്റെ താൽപര്യം മനസ്സിലാക്കിയ അച്ഛൻ മഹേഷാണ് ഒരു ഓൺലൈൻ അക്കാദമിയിൽ കോഡിങ് പഠിപ്പിക്കാൻ ചേർത്തത്. തുടർന്ന് സ്വയം പരിശ്രമത്തിലൂടെ ഋഗ്വേദ് പ്രോഗ്രാമിങ് പഠിച്ചെടുക്കുകയായിരുന്നു. എൻ.എഫ്ടി ലോകത്ത് ജനറേറ്റീവ് ആർട്ടിന് വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി ആ രംഗത്തേക്ക് തിരിയുകയായിരുന്നു.
പന്ത്രണ്ട് വയസ്സുള്ള ഋഗ്വേദ്, എൻഎഫ്ടിയായി ജനറേറ്റീവ് ആർട് വിറ്റ് ഉയർന്ന തുക സമ്പാദിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. എൻഎഫ്ടി രംഗത്തെ പല പ്രമുഖരും ഋഗ്വേദിന് അഭിനന്ദനമറിയിച്ച് രംഗത്തു വന്നിട്ടുണ്ട്. എൻഎഫ്ടി അടിസ്ഥാനപ്പെടുത്തിയുള്ള ജനറേറ്റീവ് ആർട്ടിന് പുറമേ പുസ്തകം വായനയിലും ഋഗ്വേദിന് താൽപര്യമുണ്ട്. റോൽഡ് ഡാൽ, എനിഡ് ബ്ലൈട്ടൻ എന്നിവരുടെ ഗ്രന്ഥങ്ങളാണ് ഏറെ താൽപര്യം. ഇപ്പോൾ ഹാരി പോട്ടർ, സുധ മൂർത്തി എന്നിവരുടെ പുസ്തകങ്ങളും വായിക്കുന്നുണ്ട്. നന്നായി പഠിക്കുകയും ചെയ്യുമെന്ന് പിതാവ് മഹേഷ് പറയുന്നു. എല്ലാവർഷവും ക്ലാസിലെ ഫസ്റ്റോ സെക്കൻഡോ സ്ഥാനങ്ങളിൽ ഋഗ്വേദുണ്ടാകും. എൻഎഫ്ടി വിൽപനയിലൂടെ ഋഗ്വേദിന് ലഭിച്ച തുക ക്രിപ്‌റ്റോ കറൻസിയായ ഇ.ടി.എച്ചിലാണ്. തൽക്കാലം ഇത് ചെലവഴിക്കില്ലെന്നും ഭാവിയിലേക്ക് കരുതിവയ്ക്കുമെന്നും മഹേഷ് മാനസ് പറയുന്നു. 1965 മുതൽ ജനറേറ്റീവ് ആർട് മേഖല സജീവമാണ്. ഫ്രഞ്ച് കലാകാരിയായ വെറ മോൽനാറാണ് ജനറേറ്റീവ് ആർട്ടിന്റെ തുടക്കക്കാരിലൊരാൾ.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login