Breaking News
കണ്ണൂർ ജില്ലയിൽ അധിക അരി വിതരണം തുടങ്ങിയില്ല; സ്പെഷ്യൽ അരിയും ഇല്ല
പേരാവൂർ : വെള്ള കാർഡുകാർക്ക് ഈ വർഷാദ്യം മുതൽ നൽകുമെന്ന് പ്രഖ്യാപിച്ച അധിക അരി വിതരണം കണ്ണൂർ ജില്ലയിൽ തുടങ്ങിയില്ല. നീല, വെള്ള കാർഡുകാർക്കുള്ള സ്പെഷ്യൽ അരി വിതരണവും തുടങ്ങിയില്ല.
വർഷാദ്യം മുതൽ വെള്ള കാർഡുകാരുടെ റേഷൻ വിഹിതം അഞ്ചിൽ നിന്ന് എഴു കിലോയായി ഉയർത്തിയിരുന്നു. വെള്ളകാർഡിന് 10.9 രൂപ നിരക്കിൽ രണ്ടു കിലോ അരിയും 15 രൂപ നിരക്കിൽ മൂന്നു കിലോ സ്പെഷ്യൽ അരിയുമുൾപ്പെടെ ആകെ 10 കിലോ നൽകുമെന്നായിരുന്നു പ്രഖ്യാപനം. നീലയ്ക്ക് 15 രൂപ നിരക്കിൽ ഈ മാസം മൂന്നു കിലോ സ്പെഷ്യൽ അരിയും നൽകണം. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് (എൻ.പി.ഐ. കാർഡ്) രണ്ടുകിലോ സ്പെഷ്യൽ അരി 15 രൂപ നിരക്കിൽ നൽകുമെന്നുമായിരുന്നു മന്ത്രിയുടെ പുതുവത്സര പ്രഖ്യാപനം.
ഇതനുസരിച്ച് ജില്ലയിൽ ജനുവരി മാസം അധിക വിതരണത്തിന് ആകെ 13249.11ക്വിൻ്റൽ അരി ആവശ്യമാണ്. നീല കാർഡിന് 6422.73 ക്വിൻ്റലും വെള്ളയ്ക്ക് 6826.38 ക്വിൻ്റലുമാണ് ആവശ്യമുള്ളത്. എന്നാൽ ആകെ സ്റ്റോക് ഉള്ളതാകട്ടെ 82 ക്വിൻ്റൽ മാത്രവും. അധിക വിതരണത്തിനായി അരി അലോട്ട് ചെയ്തിട്ടുമില്ല. ഇതിനാൽ ജില്ലയിലെവിടെയും അധിക അരി വിതരണം തുടങ്ങാനായില്ല.
സംസ്ഥാനത്താകെ റേഷൻ വാങ്ങുന്നവരുടെ എണ്ണം ഏതാനും മാസങ്ങളായി കുറവാണ്. ഇതുമൂലം ടൺകണക്കിന് ഭക്ഷ്യധാന്യം മാസംതോറും മിച്ചംവരുന്നുണ്ട്. റേഷൻ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത് ഒഴിവാക്കാനാണ് പൊതുവിഭാഗം കാർഡുകൾക്ക് കൂടുതലായി അരി നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തത്.
എന്നാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സാഹചര്യമില്ല. കണ്ണൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നീല, വെള്ള കാർഡുടമകളും റേഷൻ അരി കൃത്യമായി വാങ്ങാറുണ്ട്. തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് അരി കെട്ടിക്കിടക്കുന്നത്. തൽക്കാലം അരി കെട്ടിക്കിടക്കുന്ന ജില്ലകളിൽ മാത്രം വിതരണം നടക്കട്ടെ, മറ്റു ജില്ലകൾക്കായി പ്രത്യേകം എഫ്.സി.ഐ.യിൽ നിന്ന് വാങ്ങി നൽകേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഭക്ഷ്യവകുപ്പ് എന്നാണ് വിവരം.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login