Connect with us

Breaking News

നവോദയ വിദ്യാലയങ്ങളില്‍ 1925 അവസരം: ഫെബ്രുവരി 10വരെ അപേക്ഷിക്കാം

Published

on

Share our post

കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള നവോദയ വിദ്യാലയങ്ങളില്‍ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1925 ഒഴിവുണ്ട്. നോയ്ഡയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലും ഭോപാല്‍, ചണ്ഡീഗഢ്, ഹൈദരാബാദ്, ജയ്പുര്‍, ലഖ്‌നൗ, പട്‌ന, പുണെ, ഷില്ലോങ് എന്നീ റീജണല്‍ ഓഫീസുകളിലും രാജ്യത്താകെയുള്ള 649 ജവാഹര്‍ നവോദയ വിദ്യാലയങ്ങളിലുമുള്ള ഒഴിവിലേക്കാണ് നവോദയ വിദ്യാലയ സമിതി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ക്രമത്തില്‍:

അസിസ്റ്റന്റ് കമ്മിഷണര്‍ 5

ഹ്യുമാനിറ്റീസ്/സയന്‍സ്/ കൊമേഴ്‌സ് വിഷയത്തില്‍ ബിരുദവും നിര്‍ദിഷ്ട ശമ്പള സ്‌കെയിലില്‍ പ്രവൃത്തിപരിചയവും. 45 വയസ്സ്, 78,800 – 2,09,200 രൂപ.

അസിസ്റ്റന്റ് കമ്മിഷണര്‍ (അഡ്മിന്‍) – 2

ബിരുദം, നിര്‍ദിഷ്ട ശമ്പള സ്‌കെയിലില്‍ പ്രവൃത്തിപരിചയം. 45 വയസ്സ്. 67,700 – 2,08,700 രൂപ.

ഫീമെയില്‍ സ്റ്റാഫ് നഴ്‌സ് – 82

പന്ത്രണ്ടാംക്ലാസ് വിജയം/തത്തുല്യം. നഴ്‌സിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ബി.എസ്‌സി. നഴ്‌സിങ്. ഇന്ത്യന്‍/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഹോസ്പിറ്റല്‍/ക്ലിനിക്കില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 35 വയസ്സ്. 44,900 – 1,42,400 രൂപ.

അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ 10

ബിരുദവും കംപ്യൂട്ടര്‍ ഓപ്പറേഷന്‍ അറിവും. 18 – 30 വയസ്സ്. 35,400 – 1,12,400 രൂപ.

ഓഡിറ്റ് അസിസ്റ്റന്റ് 11

ബി.കോമും ഗവ./സെമി. ഗവ./സ്വയംഭരണ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 18 – 30 വയസ്സ്. 35,400 – 1,12,400 രൂപ.

ജൂനിയര്‍ ട്രാന്‍സ്‌ലേഷന്‍ ഓഫീസര്‍ 4

ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ മുഖ്യവിഷയമായോ നിര്‍ബന്ധിത വിഷയമായോ മാധ്യമമായോ നേടിയ ബിരുദവും ബിരുദാനന്തര ബിരുദവും. ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള തര്‍ജമയില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും കേന്ദ്ര/സംസ്ഥാന ഗവ. ഓഫീസുകളില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 32 വയസ്സ്. 35,400 – 1,12,400 രൂപ.

ജൂനിയര്‍ എന്‍ജിനിയര്‍ 1

സിവില്‍ എന്‍ജിനിയറിങ്/ത്രിവത്സര ഡിപ്ലോമയും ഗവ./സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 35 വയസ്സ്. 29,200 – 92,300 രൂപ.

സ്റ്റെനോഗ്രാഫര്‍ 22

സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് (പന്ത്രണ്ടാംക്ലാസ്). ഇംഗ്ലീഷില്‍ മിനിറ്റില്‍ 80 വാക്ക് ഷോര്‍ട്ട് ഹാന്‍ഡ്, 40 വാക്ക് ടൈപ്പിങ് സ്പീഡും ഹിന്ദിയില്‍ മിനിറ്റില്‍ 60 വാക്ക് ഷോര്‍ട്ട് ഹാന്‍ഡ്, 30 വാക്ക് ടൈപ്പിങ് സ്പീഡും. 1827 വയസ്സ്. 25,500 – 81,100 രൂപ.

കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ 4

ബിരുദം, വേഡ് പ്രോസസിങ്ങിലും ഡേറ്റാ എന്‍ട്രിയിലുമുള്ള കഴിവും ഒരുവര്‍ഷ?െത്ത ഗവ. അംഗീകൃത കംപ്യൂട്ടര്‍ ഡിപ്ലോമയും. 1830 വയസ്സ്. 25,500 – 81,100 രൂപ.

കാറ്ററിങ് അസിസ്റ്റന്റ് –  87

സെക്കന്‍ഡറി സ്‌കൂളും(പത്താം ക്ലാസ്) കാറ്ററിങ്ങില്‍ നേടിയ ത്രിവത്സര ഡിപ്ലോമ/ തത്തുല്യം (കേന്ദ്ര/സംസ്ഥാന ഗവ. ടൂറിസം വകുപ്പ് അംഗീകൃതം). അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് വൊക്കേഷണല്‍ വിഷയമായി നേടിയ സി.ബി.എസ്.ഇ. സീനിയര്‍ സെക്കന്‍ഡറി (പന്ത്രണ്ടാം ക്ലാസ്) വിജയവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ കാറ്ററിങ്ങില്‍ ട്രേഡ് പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റും ഡിഫന്‍സില്‍ 10 വര്‍ഷത്തെ സേവനവും (വിമുക്തഭടര്‍). 35 വയസ്സ്. 25,500 – 81,100 രൂപ.

ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഹെഡ്ക്വാര്‍ട്ടേഴ്‌സ്/ആര്‍.ഒ. കേഡര്‍) – 8

സീനിയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റും (പന്ത്രണ്ടാം ക്ലാസ്) മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും. അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസസ് ആന്‍ഡ് ഓഫീസ് മാനേജ്‌മെന്റ് വൊക്കേഷണല്‍ വിഷയമായ സീനിയര്‍ സെക്കന്‍ഡറി പ്ലസ്ടു ലെവല്‍ വിജയവും (സി.ബി.എസ്.ഇ./സ്റ്റേറ്റ് ബോര്‍ഡ്). 18 – 27 വയസ്സ്, 19,900 – 63,200 രൂപ.

ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെ.എന്‍.വി. കേഡര്‍) 622

 സീനിയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റും (പന്ത്രണ്ടാംക്ലാസ്) മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും. അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസസ് ആന്‍ഡ് ഓഫീസ് മാനേജ്‌മെന്റ് വൊക്കേഷണല്‍ വിഷയമായ സീനിയര്‍ സെക്കന്‍ഡറി പ്ലസ്ടു ലെവല്‍ വിജയവും (സി.ബി.എസ്.ഇ./സ്റ്റേറ്റ് ബോര്‍ഡ്). 18 – 27 വയസ്സ്, 19900 – 63200 രൂപ.

ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍ –  273

പത്താംക്ലാസ് വിജയവും ഇലക്ട്രിഷ്യന്‍ അല്ലെങ്കില്‍ വയര്‍മാന്‍/പ്ലംബിങ് ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, വയറിങ്, പ്ലംബിങ് ജോലിയില്‍ രണ്ടുവര്‍ഷത്തെ പരിചയവും. 18 – 40 വയസ്സ്. 19,900 – 63,200 രൂപ.

ലാബ് അറ്റന്‍ഡന്റ് – 142

പത്താംക്ലാസ് വിജയവും ലബോറട്ടറി ടെക്‌നിക് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ സയന്‍സ് സ്ട്രീമില്‍ പന്ത്രണ്ടാം ക്ലാസ് വിജയം. 18 – 30 വയസ്സ്. 18,000 – 56,900 രൂപ.

മെസ് ഹെല്‍പ്പര്‍ – 629

പത്താംക്ലാസ് വിജയം (ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ പത്താംക്ലാസ് പാസായിട്ടില്ലാത്തവര്‍ ജോലിയില്‍ പ്രവേശിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ നേടിയാല്‍മതി). ഗവ. റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍/സ്‌കൂളുകളിലോ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം. സ്‌കില്‍ ടെസ്റ്റ് പാസാവണം. 18 – 30 വയസ്സ്. 18,000 – 56,900 രൂപ.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് – 23

പത്താംക്ലാസ് വിജയം. 18 – 30 വയസ്സ്. 18,000 – 56,900 രൂപ.

വിവരങ്ങള്‍ക്ക്: www.navodaya.gov.in

അവസാന തീയതി: ഫെബ്രുവരി 10.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!