Connect with us

Breaking News

മകൻ തീകൊളുത്തി മരിച്ച വിവരമറിഞ്ഞ അച്ഛൻ മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു

Published

on

Share our post

കാലടി : മകൻ ആത്മഹത്യ ചെയ്‌ത വേദനയിൽ മനംനൊഞ്ച് അച്ഛനും ആത്മഹത്യ ചെയ്‌തു. കാലടി മരോട്ടിച്ചുവട്ടിൽ തെക്കിനേടത്ത് വീട്ടിൽ ആൻ്റോ (32) പിതാവ് ആൻറണി (70) എന്നിവരാണ് ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്‌തത്. ചൊവ്വാഴ്‌ച ഉച്ചയോടെ മകനും വൈകീട്ട് നാലോടെ ചെങ്ങമനാട് കുന്നുകരയിൽ വച്ച് അച്ചനും മരിച്ചു. ആൻ്റോ അങ്കമാലി നഗരസഭ അതിർത്തിയിലെ വേങ്ങൂർ തേമാലി പാടശേഖരത്ത് തീ കൊളുത്തി മരിക്കുകയായിരുന്നുവെന്ന് അങ്കമാലി പൊലീസ് പറഞ്ഞു.

മകൻ തീ കൊളുത്തി ആത്മഹത്യ ചെയ്‌ത വിവരം അറിഞ്ഞതുമുതൽ പിതാവ് ആൻറണിയെ കാണാതായി. ഉച്ചമുതൽ അഞ്ച് വരെ അന്വേഷിച്ചെങ്കിലും ആൻ്റണിയെ കണ്ടത്താനായില്ല. മരണം അറിഞ്ഞ ആന്‍റണി കൈവശം കരുതിയ പെട്രോളുമായി ചൊവ്വാഴ്‌ച വൈകിട്ട് 4.15ഓടെയാണ്  ആന്റോയുടെ ഭാര്യഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടില്‍ ജോസിന്റെ വീട്ടുമുറ്റത്തത്തെിയത്.

ജോസും കുടുംബവും നോക്കി നില്‍ക്കെ കയ്യില്‍ കരുതിയ  പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആന്‍റണിയുടെ ദേഹം അഗ്നിക്കിരയാകുന്നത് കണ്ട് സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. സംഭവമറിഞ്ഞ് മുനമ്പം ഡി.വൈ.എസ്‌.പി. എസ്‌. ബിനുവിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെി. ശാസ്‌ത്രീയ പരിശോധന ഏജന്‍സികളും നടപടി പൂര്‍ത്തിയാക്കി. രാത്രിയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആന്‍റണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംസ്‌കാരം പിന്നീട്. ആൻ്റോയുടെ ഭാര്യ: നിയ. മക്കള്‍: ആന്‍മോള്‍, ജോസഫ്. ആൻ്റണിയുടെ ഭാര്യ: എൽസി. മക്കൾ: ബിജി, സിസ്റ്റർ ബിനി, ജിനി, ജിൻ്റോ, പരേതയായ സിനി.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!