Connect with us

Breaking News

അധ്യാപകർ പണിമുടക്കി; പരീക്ഷ മുടങ്ങിയതിന്റെ പേരിൽ വിദ്യാർത്ഥികൾ പോളിടെക്നിക് അടിച്ചുതകർത്തു

Published

on

Share our post

കോഴിക്കോട്: കളൻതോട് കെ.എം.സി.റ്റി പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ അടിച്ചുതകർത്തു. പരീക്ഷ മുടങ്ങിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ അക്രമം നടത്തിയത്. അധ്യാപകർ പണിമുടക്കിയതിനാലാണ് ഇന്ന് രാവിലെ നടക്കാനിരുന്ന പരീക്ഷ മുടങ്ങിയത്. അതേസമയം ഏഴു മാസമായി ശമ്പളം മുടങ്ങിയതിനാലാണ് പണിമുടക്ക് നടത്തുന്നതെന്നാണ് അധ്യാപകർ പറയുന്നത്.

ഇന്നലെയാണ് അധ്യാപകരുടെ പണിമുടക്ക് ആരംഭിച്ചത്. ഇന്ന് രണ്ടാംവർഷ വിദ്യാർത്ഥികളുടെ പരീക്ഷ തുടങ്ങുന്ന ദിവസമാണ്. എന്നാൽ പരീക്ഷ നടത്താൻ അദ്ധ്യാപകർ വിസമ്മതിക്കുകയായിരുന്നു. നവംബറിൽ നടക്കേണ്ട പരീക്ഷ കൊവിഡ് കാരണം ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. 

ഇന്നും പരീക്ഷ നടത്താത്തതിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ മുറിയിലെത്തി ബഹളം വച്ചു. ഇതിന് തൊട്ടുപിന്നാലെ എസ്.എഫ്.ഐ പ്രവർത്തകരും കോളേജിലേക്ക് മാർച്ച് നടത്തി. എന്നാൽ കോളേജിലെ പ്രശ്നങ്ങൾ തീർക്കാൻ പുറത്തു നിന്നും ആരെയും സഹായം വേണ്ടെന്ന് പറ‌ഞ്ഞ വിദ്യാർത്ഥികളും എസ്.എഫ്.ഐ പ്രവർത്തകരുമായി ഏറെ നേരം സംഘർഷമുണ്ടായി.

സംഭവത്തിനു ശേഷം സ്ഥലം സി.ഐ. കോളേജിലെത്തി പ്രൻസിപ്പാളും വിദ്യാർത്ഥികളും അധ്യാപക സംഘടനകളുമായും ചർച്ച നടത്തി. ശമ്പളം നൽകുന്ന കാര്യം തീരുമാനമുണ്ടാക്കാനായി നാളെ അദ്ധ്യാപക സംഘടനാ പ്രവർത്തകരെയും കോളേജ് മാനേജ്മെന്റിനെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. അതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം പരീക്ഷകൾ നടത്താൻ അദ്ധ്യാപകർ തയ്യാറായി. എന്നാൽ ഇന്ന് രാവിലെ നടത്തേണ്ടിയിരുന്ന പരീക്ഷ നടക്കാത്തതിന്റെ ഉത്തരവാദിത്തം ആരേറ്റെടുക്കും എന്ന് ചോദിച്ച ഒരു കൂട്ടം വിദ്യാർത്ഥികൾ കോളേജിന്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു. ഇവരെ പൊലീസ് ലാത്തി വീശി ഓടിച്ചു. നിലവിൽ പരീക്ഷ ആരംഭിച്ചെങ്കിലും വളരെ ചുരുക്കം വിദ്യാർഥികൾ മാത്രമേ പരീക്ഷയിൽ പങ്കെടുക്കുന്നുള്ളു. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!