Breaking News
വിവാഹത്തിന് സ്വര്‍ണം ഒഴിവാക്കി; നാലു കുടുംബങ്ങള്‍ക്ക് ഭൂമി പകുത്തുനല്‍കി വധുവിന്റെ സമ്മാനം
മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ കോരമ്മൻകണ്ടി അന്ത്രു, റംല ദമ്പതിമാരുടെ മകൾ ഷെഹന ഷെറിൻ സഹജീവിസ്നേഹത്തിന്റെ പത്തരമാറ്റിൽ തിളങ്ങുകയാണിപ്പോൾ. കഴിഞ്ഞ ദിവസംനടന്ന തന്റെ വിവാഹത്തിന് വിവിധ മതസ്ഥരായ നാലുപേർക്ക് നാലരസെന്റ് വീതം ഭൂമി സൗജന്യമായി നൽകി ഷെഹനയും കുടുംബവും ജീവകാരുണ്യത്തിന്റെ ഉദാത്തമാതൃകയായി. സ്വർണാഭരണങ്ങൾ വാങ്ങുന്ന പണമുപയോഗിച്ച് വലിയ സേവനപ്രവർത്തനങ്ങളും നടത്തി ഇവർ.
പ്രവാസിയും ജീവകാരുണ്യപ്രവർത്തകനുമായ അന്ത്രുവിന്റെ മകൾ നടത്തുന്ന ഈ സേവനങ്ങൾ ആദ്യമായിട്ടല്ല. ബാപ്പച്ചിയുടെ നാട്ടിലെയും വിദേശത്തെയും സേവനപ്രവർത്തനങ്ങൾ കണ്ടാണ് വളർന്നത്. അതുകൊണ്ടുതന്നെ സ്വന്തം വിവാഹം വന്നെത്തിയപ്പോൾ മറ്റൊന്നുമാലോചിച്ചില്ല.
തന്റെ ജീവിതത്തോടൊപ്പം നിരാലംബരായ ഒരു കൂട്ടമാളുകൾക്കും വെളിച്ചംപകരാൻ ഷഹന ആഗ്രഹിച്ചതിന്റെ സാക്ഷാത്കാരമായി ഓലപ്പന്തലിലൊരുക്കിയ ഈ വിവാഹവേദി. വരനായ കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് ഷാഫിക്കും പൂർണസമ്മതം. ഒട്ടേറെ സമാനഹൃദയങ്ങൾ അണിനിരന്ന ചടങ്ങിൽവെച്ച് നാലുപേർക്കുള്ള ഭൂമിയുടെ പ്രമാണകൈമാറ്റം നടന്നു.
22 വയസ്സുകാരിയായ ഷഹന മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻറിലും വൊളന്റിയറായി പ്രവർത്തിച്ച് രോഗികൾക്ക് ആശ്വാസം നൽകുന്നുണ്ട്. ഒഴിവുസമയങ്ങളിൽ അനുജത്തി ഹിബ ഫാത്തിമക്കൊപ്പം കേക്കുണ്ടാക്കി വിറ്റ് ആ പണം അശരണരെ സഹായിക്കാനും നൽകുന്നു. ഷെഹനയുടെ ഈ സ്വർണരഹിതവിവാഹം പുതിയ പ്രത്യാശ കൈവന്നവരുടെ സംഗമവേദിയായി മാറി.
മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെന്റർ ഡയാലിസിസ് യൂണിറ്റിനുള്ള ധനസഹായം, പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സാസഹായം, പാവപ്പെട്ട ഒരാൾക്ക് വീട് പുതുക്കിപ്പണിയാനുള്ള ധനസഹായം, 10 പേർക്ക് കുടിവെള്ളപദ്ധതി തുടങ്ങി ഒട്ടേറെ മറ്റു കാരുണ്യപ്രവർത്തനങ്ങളും ഈ വിവാഹത്തോടനുബന്ധിച്ച് അന്ത്രു ചെയ്യുന്നുണ്ട്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login