Connect with us

Breaking News

12-14 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ കുത്തിവെപ്പ് മാര്‍ച്ചില്‍

Published

on

Share our post

ന്യൂഡല്‍ഹി: രാജ്യത്തെ 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ കുത്തിവെപ്പ് മാര്‍ച്ചോടെ ആരംഭിക്കുമെന്ന് വാക്സിനേഷനുമായി ബന്ധപ്പെട്ട ദേശീയ ഉപദേശക സമിതിയുടെ ചെയര്‍മാന്‍ എന്‍.കെ അറോറ. 

 15-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ കുത്തിവെപ്പ് ജനുവരി അവസാനത്തോടെ പൂര്‍ത്താകുമെന്നാണ് കരുതുന്നത്. ഇവര്‍ക്കുള്ള രാണ്ടാമത്തെ ഡോസ് വിതരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ജനുവരി മൂന്നിനാണ് 15-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ കുത്തിവെപ്പിന് രാജ്യത്ത് തുടക്കം കുറിച്ചത്.

അതേസമയം രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. വാക്‌സിന്‍ വിതരണത്തിനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വാക്‌സിന്‍ വിതരണം ഒരു വര്‍ഷം പിന്നിട്ടതിന്റെ ഓര്‍മ്മയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ്  മാണ്ഡവ്യ സ്റ്റാമ്പ് പ്രകാശനം ചെയ്തു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!