Connect with us

Breaking News

ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് ; കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ വനിതാ വിഭാഗം ജേതാക്കൾ

Published

on

Share our post

പേരാവൂർ:ജിമ്മി ജോർജ് അക്കാദമിയിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ ജേതാക്കളായി.കണ്ണൂർ ദയാ അക്കാദമിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്പിച്ചാണ് സ്‌പോർട്‌സ് സ്‌കൂൾ കുടക്കച്ചിറ ജോസഫ്കുട്ടി & അന്നമ്മ സ്മാരക ട്രോഫിക്ക് അർഹരായത്.

പുരുഷവിഭാഗം ഒന്നാം സെമിയിൽ ഗ്രാമോദയ ഉദയംകുന്നിനെ തോൽപ്പിച്ച് പേരാവൂർ ജിമ്മി ജോർജ് അക്കാദമി ഫൈനലിൽ പ്രവേശിച്ചു.ഞായറാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലിൽ തലശ്ശേരി വോളീബോൾ അക്കാദമിയും റിവർസ്റ്റാർ പറവൂരും ഏറ്റുമുട്ടും.ലൂസേഴ്‌സ് ഫൈനലും ഉണ്ടാവും.

മത്സരം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ്,സ്‌പോർട്‌സ് കൗൺസിൽ നിരീക്ഷകൻ ഡോ.പി.പി.ബിനീഷ്,കോച്ച് എം.സി.രവീന്ദ്രൻ,ജിമ്മിജോർജ് ക്ലബ് പ്രസിഡന്റ് അബ്രഹാം തോമസ് എന്നിവർ സംസാരിച്ചു.

വിജയികൾക്ക് ഞായറാഴ്ച സമാപന സമ്മേളനത്തിൽ ഡോ.വി.ശിവദാസൻ എം.പി. ട്രോഫികൾ വിതരണം ചെയ്യും.ജിമ്മി ജോർജ് ഫൗണ്ടേഷൻ,തലശ്ശേരി വോളീബോൾ അക്കാദമി,പേരാവൂർ ഗ്രാമീൺ വോളീബോൾഡെവലെപ്‌മെന്റ് കൗൺസിൽ,ജിമ്മി ജോർജ് ക്ലബ് എന്നിവ സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്.


Share our post
12 Comments

You must be logged in to post a comment Login

Leave a Reply

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Breaking News

സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മി മന്ദിരത്തില്‍ കെ.എസ് വിജയകുമാര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!