Connect with us

Breaking News

കാർബൺ ന്യൂട്രൽ പരിസ്ഥിതിയ്ക്ക് ട്രീ ആംബുലൻസ് സഹായകരം- കൃഷിമന്ത്രി പി. പ്രസാദ്

Published

on

Share our post

തിരുവനന്തപുരം : കാർബൺ ന്യൂട്രൽ പരിസ്ഥിതിയ്ക്ക് ട്രീ ആംബുലൻസിന്റെ പ്രവർത്തനം ഏറെ സഹായകരമാകുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ കിംസ് ഹെൽത്ത്‌ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ട്രീ ആംബുലൻസിന്റെ ഉത്‌ഘാടനം സെക്രട്ടറിയേറ്റ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, വഴിയരികിലും അനുവദനീയമായ സ്ഥലങ്ങളിലും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക, അപകടാവസ്ഥയിലായ മരങ്ങളെ സംരക്ഷിക്കുക, ട്രീ ഗാർഡുകൾ മൂലം മരങ്ങൾക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുക, വൃക്ഷങ്ങളിൽ തറച്ചിരിക്കുന്ന ആണി, ബോർഡുകൾ മുതലായവ നീക്കം ചെയ്ത് വൃക്ഷത്തെ പരിചരിക്കുക, വൃക്ഷങ്ങളെ മുറിച്ചു മാറ്റാതെ മാറ്റി സ്ഥാപിച്ച് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ട്രീ ആംബുലൻസിന്റെ പ്രവർത്തനം ആരംഭിച്ചത്.

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. കിംസ് ഹെൽത്ത്‌ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ രശ്മി അയിഷ മുഖ്യാതിഥിയായിരുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ അബ്ദുൾറഷീദ്, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ബിനു, സംസ്ഥാന നിർവാഹക സമിതി അംഗം ഷാജു കുമാർ, കൗൺസിൽ ഭാരവാഹികളായ ബി.ജെ അരുൺ, അരവിന്ദ്, ദീപക്, ശിവരാജ് എന്നിവർ പങ്കെടുത്തു. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!