Connect with us

Breaking News

അലമാരക്ക് പിന്നിലിരുന്ന് മൂന്നര വയസ്സുകാരി ഉറങ്ങി; 4 മണിക്കൂർ പരക്കം പാഞ്ഞ് നാട്

Published

on

Share our post

ആലപ്പുഴ : മൂന്നര വയസ്സുകാരിയെ കാണാതായത് നാടിനെ 4 മണിക്കൂർ മുൾമുനയിലാക്കി. ഒടുവിൽ വീട്ടിലെ അലമാരയുടെ പിന്നിലെ ജന്നൽപടിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കണ്ടെത്തിയതോടെ ആശങ്ക ആഹ്ലാദമായി. വീട്ടുകാരോടു പരിഭവിച്ച് അലമാരക്ക് പിന്നിൽ ഒളിച്ച കുട്ടി അവിടെ ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു.  ഒരുവയസ് മുതൽ മാതൃസഹോദരന്റെ കുടുംബത്തോടൊപ്പമാണ് കുട്ടി  കഴിയുന്നത്. ഇന്നലെ രാവിലെ 7.20ന് കുഞ്ഞ് ഉറങ്ങിക്കിടക്കുന്നത് കണ്ടശേഷമാണ് മാതൃസഹോദര ഭാര്യ സമീപത്തെ കടയിലേക്ക് പോയത്. തിരികെ എത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ല. അടുക്കള വാതിൽ തുറന്നുകിടക്കുകയായിരുന്നു. 

സംഭവം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും  അന്വേഷണം തുടങ്ങി. പരിസരത്ത് വന്നുപോയ അപരിചിതർ നേരെയും സംശയം ഉയർന്നു. ഇതിനിടെ സമൂഹമാധ്യങ്ങളിലൂടെ വാർത്ത പരന്നു. വൈകാതെ ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ വൻ പൊലീസ് സംഘവും അഗ്നിരക്ഷാസേനയും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സന്നദ്ധ പ്രവർത്തകരും  അന്വേഷണം തുടങ്ങി. റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റാൻഡുകളിലേക്കും  പൊലീസ് സന്ദേശം നൽകി.

പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് പ്രദേശത്തെ തോടും കുളവും ഒറ്റപ്പെട്ട സ്ഥലങ്ങളും വാഹനങ്ങളും പരിശോധിച്ചു. ഒൻപതോടെ കുഞ്ഞിന്റെ മാതാപിതാക്കൾ വീട്ടിൽ എത്തിയതോടെ കൂട്ടക്കരച്ചിലായി. ഇതിനിടെ വീടിനുള്ളിൽ വീണ്ടും പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. അപ്പോഴാണ്  അലമാരയുടെ പിന്നിലെ ജന്നൽപ്പടിയിൽ ഇരുന്ന് ഉറങ്ങുന്ന കുഞ്ഞിനെ കണ്ടെത്തിയത്. അപ്പോൾ സമയം 11.10.  നാലുമണിക്കൂർ നീണ്ട ആശങ്ക ആശ്വാസത്തിനും  ആഹ്ലാദത്തിനും വഴിമാറി.  മാതൃസഹോദരന്റെ മകൾ എറണാകുളത്തേക്ക് പോയപ്പോൾ കൂടെകൂട്ടാത്തതിൽ  പരിഭവിച്ച് അലമാരയുടെ പിന്നിൽ ഒളിച്ചിരുന്നതായി കുഞ്ഞ് പറഞ്ഞു. അവിടെ ഇരുന്ന് ഉറങ്ങിപ്പോയതാണ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!