Connect with us

Breaking News

പേരിന്റെ ആദ്യാക്ഷരം ‘R’ ആണോ? സംഖ്യാശാസ്ത്രം പറയും നിങ്ങളുടെ സ്വഭാവ രഹസ്യങ്ങൾ

Published

on

Share our post

അക്കങ്ങളും അക്ഷരങ്ങളും യോജിപ്പിച്ചുകൊണ്ടുള്ള ഭാഷയാണ് സംഖ്യാശാസ്ത്രം. മനുഷ്യരുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ സംഖ്യാശാസ്ത്രത്തിനു കഴിയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതകളും എന്തിനേറെ, അയാളുടെ ചുറ്റുമുള്ള ഊർജ്ജത്തെ വരെ മനസിലാക്കാൻ സംഖ്യകളും അക്ഷരങ്ങളും പ്രത്യേകം യോജിപ്പിച്ചുകൊണ്ടുള്ള ഈ ശാസ്ത്രത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത്.

ഒരു പേരിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾക്കും പ്രത്യേകതകളുണ്ട്. ആദ്യത്തെ അക്ഷരം ഒരു വ്യക്തി എന്തെങ്കിലും പ്രശ്‍നങ്ങൾ ഉണ്ടായാൽ അതിനെ എങ്ങനെ സമീപിക്കുന്നുവെന്നും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പറയുമ്പോൾ, ഒരു ലക്ഷ്യം പൂർത്തീകരിക്കുന്നതിനു വേണ്ടി വ്യക്തി കൈക്കൊള്ളുന്ന നിശ്ചയദാർഢ്യത്തെയാണ് അവസാന അക്ഷരം സൂചിപ്പിക്കുന്നത്.

പേരിന്റെ ആദ്യ അക്ഷരം R ആണോ?

ഒരു പേരിന്റെ ആദ്യത്തെ അക്ഷരം വ്യക്തിയുടെ വ്യക്തിത്വത്തെയും ആഗ്രഹങ്ങളെയും ചിന്തകളെയുമാണ് സൂചിപ്പിക്കുന്നത്. കരുത്തിന്റെയും അധികാരത്തിന്റെയും അക്ഷരമാണ് R. ഉന്മേഷം, ജീവിതവിജയം, ഊര്‍ജസ്വലത ഇവരുടെ മുഖമുദ്രകളാണ്. നേതൃസ്ഥാനത്തേയ്ക്ക് വളരെപ്പെട്ടെന്ന് ഉയര്‍ത്തപ്പെടും. ക്ഷിപ്രകോപികളും നിര്‍ബന്ധബുദ്ധിയുള്ളവരുമാണ്. മറ്റുള്ളവരെ എളുപ്പത്തില്‍ മനസ്സിലാക്കുന്ന ഇവര്‍ സ്വന്തം കടമകള്‍ അസാമാന്യ പാടവത്തോടെ ചെയ്തുതീര്‍ക്കുന്നു.

സൗഹൃദങ്ങൾ അങ്ങേയറ്റം കാത്തുസൂക്ഷിക്കുകയും അത് ജീവിതാവസാനം വരെ നിലനിർത്തുകയും ചെയ്യും. ഇഷ്ടമുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്തവരാണ്. കുടുംബത്തിന് ഏറെ വില കൊടുക്കുന്നവരാണ്. മറ്റാർക്കും ചെയ്യാൻ കഴിയാത്തത് ചെയ്യണമെന്ന് ആഗ്രഹിക്കുകയും അത് ചെയ്ത് വിജയിക്കുകയും ചെയ്യുന്നവരാണ്. നല്ല വാക്കുകൾ കേൾക്കാൻ വളരെയധികം ആഗ്രഹിക്കുന്നവരാണ്. തന്റെ ഓരോ നേട്ടങ്ങളിലും ആത്മാർഥമായി ആനന്ദിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരാളെങ്കിലും ഇവരുടെ കൂടെയുണ്ടെങ്കിൽ എന്തിലും മുൻപന്തിയിലെത്താൻ ഇവർക്ക് കഴിയും.

R എന്ന അക്ഷരത്തിനുടമ ഉത്സാഹഭരിതനും തൊഴിൽക്കാര്യങ്ങളിൽ നീതിപുലർത്തുന്നയാളുമായിരിക്കും. മനുഷ്യത്വവും സദാപ്രവർത്തനവും അതിലൂടെയുള്ള നേട്ടവും കൈവരുത്താൻ ശ്രമിക്കും. ആത്മവിശ്വാസം കൂടുതലുള്ളവരായിരിക്കും. ആദർശം പറയുമെങ്കിലും തരംപോലെ പ്രവർത്തിക്കാനും തയാറാകും. സൃഷ്ടിപരമായ ജന്മവാസനയെ പരിപോഷിപ്പിക്കാൻ കഴിവുള്ളവരാണ്. മറ്റുള്ളവരോട് സഹാനുഭൂതി കാണുമെങ്കിലും പലപ്പോഴും മറിച്ചാണ് മറ്റുള്ളവർക്ക് തോന്നാനിടവരുക. സൗന്ദര്യ ആരാധകരായ ഇവരും അത്യാകർഷണീയരാണ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!