Breaking News
രാമപുരത്തുനിന്ന് സ്കൂട്ടിയിൽ ഹംപിയിലേക്ക്; അധ്യാപിക ഒറ്റക്ക് താണ്ടിയത് 1000 കിലോമീറ്റർ
പുരാതന സാമ്രാജ്യമായിരുന്ന വിജയനഗരത്തിന്റെ ചരിത്രത്തെയും സംസ്ക്കാരത്തെയും നേരിട്ടറിയുവാൻ ലോക പൈത്രക പട്ടികയിൽ സ്ഥാനമുള്ള കർണാടകയിലെ ഹംപിയിലേക്ക് കോളേജ് അധ്യാപിക ഒറ്റയ്ക്ക് സ്കൂട്ടറിൽ യാത്ര ചെയ്തത് ആയിരത്തിലധികം കിലോമീറ്റർ. രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ബയോടെക്നോളജി പ്രൊഫസറായ മനീഷ് മാത്യുവാണ് സാഹസിക യാത്ര ചെയ്തത്. കർണ്ണാടകയിലെ പുരാതന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി കാണണമെന്നത് ടീച്ചറിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു.
ക്രിസ്തുമസ് കാലത്ത് ഒരു യാത്ര പതിവുള്ളതാണ്. ഇത്തവണ പൗരാണികത തൊട്ടറിയുന്ന ഹംപി തിരഞ്ഞെടുക്കുമ്പോൾ യാത്ര ഒറ്റയ്ക്ക് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുന്നത് മനിഷിന്റെ ഹരമാണ്.
പൗരാണിക സാമ്രാജ്യം കണ്ടറിയുകയും ഒപ്പം പ്രിയപ്പെട്ട സ്കൂട്ടർ യാത്ര ആസ്വദിക്കുകയും ചെയ്യുകയായിരുന്നു ടീച്ചർ. ഡിസംബർ 26ന് വെളുപ്പിന് അഞ്ചിന് പിറവത്തെ വീട്ടിൽ നിന്നാണ് ടീച്ചർ തന്റെ സാഹസിക ദൗത്യം ആരംഭിച്ചത്. ഭർത്താവും മക്കളും കൈവീശി ആത്മവിശ്വാസം പകർന്നു.
ഒരു മണിക്കൂർ യാത്ര ചെയ്യുമ്പോൾ 15 മിനിറ്റ് സ്കൂട്ടറിന് വിശ്രമം നൽകും. ആയിരം കിലോമീറ്റർ താണ്ടി രണ്ടു ദിവസത്തെ യാത്ര ചെയ്താണ് ഹംപിയിലെത്തിയത്. ഒന്നാം ദിവസം വൈകുന്നേരം ആറിന് കർണ്ണാടകത്തിലെ ഒരു ഗ്രാമത്തിലെ ഹോട്ടലിൽ താമസിച്ചു. തിരിച്ചും ഇതേ രീതിയിലായിരുന്നു യാത്ര. 50-60 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചാരം.
തമിഴ്നാട് -കർണാടക റോഡിലൂടെ പോയപ്പോൾ ചെറുവണ്ടികൾക്ക് യാതൊരു പരിഗണനയും നൽകാതെ അമിത വേഗതയിൽ മറികടന്നു പോകുന്ന ട്രക്കുകളാണ് ആകെയുണ്ടായ ഭീതിപ്പെടുത്തിയ അനുഭവമെന്ന് ടീച്ചർ പറയുന്നു. യാത്രയിലൊരിടത്തും ആരിൽനിന്നും ഒരു മോശം അനുഭവം ഉണ്ടായില്ലന്ന് ടീച്ചർ പറയുന്നു. നാല് മണിക്കൂറുകൾ ഇടവിട്ട് വീട്ടുകാരുമായി സംസാരിച്ചിരുന്നതും ഊർജ്ജമായിരുന്നു. മാർ ആഗസ്തീനോസ് കോളേജിലെ സ്ത്രീശാക്തീകരണ വിഭാഗത്തിന്റെ മേധാവികൂടിയാണ് മനീഷ് ടീച്ചർ.
സാഹസിക നിറഞ്ഞ ടീച്ചറിന്റെ യാത്രയിലെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും കോളേജ് മാനേജർ റവ.ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്ബ്, വൈസ് പ്രിൻസിപ്പാൽ ഫാ. ജോസഫ് ആലഞ്ചേരിൽ, സഹ അധ്യാപകർ എന്നിവർ പ്രശംസിച്ചു.
രാമമംഗലം കീരംപടവിൽ കുടുംബാംഗമാണ് മനീഷ് ടീച്ചർ. ഭർത്താവ് ബിജുവും പതിനൊന്നിൽ പഠിക്കുന്ന ലിയോണും പത്താം ക്ലാസിലും ആറിലും പഠിക്കുന്ന അലീനയും നോയലുമടങ്ങുന്നതാണ് ടീച്ചറിന്റെ കുടുംബം.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login