Connect with us

Breaking News

ഏലപ്പീടിക ടൂറിസം മാസ്റ്റർപ്ലാൻ തയ്യാറാക്കും

Published

on

Share our post

ഏലപ്പിടിക : ഏലപ്പീടിക ടൂറിസം പദ്ധതിക്കായി കണിച്ചാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ തീരുമാനം. ഏലപ്പീടിക ടൂറിസം സാധ്യതാപഠനവും നിക്ഷേപക സംഗമവും കണിച്ചാർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി. ബുധനാഴ്ച രാവിലെമുതൽ ഡോ. ശിവദാസൻ എം.പി., പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ എലപ്പീടികയിലെ ടൂറിസം സാധ്യതാപ്രദേശങ്ങളിൽ സന്ദർശനം നടത്തി.

പുൽമേട്, കുരിശുമല, തമ്പുരാൻമല, 29-ാം മൈൽ വെള്ളച്ചാട്ടം, അരുവിക്കുഴി വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളിൽ സംഘം സന്ദർശനം നടത്തി. ടൂറിസം സ്പോട്ടുകളോട് സമീപസ്ഥലങ്ങളുള്ള നിക്ഷേപകർ തങ്ങളുടെ സ്ഥലങ്ങളിൽ നടപ്പാക്കുന്ന പദ്ധതികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം പഞ്ചായത്തിൽ സമർപ്പിക്കാൻ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാകും പഞ്ചായത്ത് മാസ്റ്റർപ്ലാൻ തയ്യാറാക്കുക.

പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യ വികസനവും ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. പ്രദേശത്ത് ടൂറിസം കോംപ്ലക്സ് നിർമ്മിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി ഒരേക്കർ സ്ഥലം ജനകീയ സഹകരണത്തോടെ ഏറ്റെടുക്കും. ടൂറിസം പദ്ധതിയുമായി ബന്ധപെട്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ഏകജാലക സംവിധാനം നടപ്പാക്കാനും തീരുമാനിച്ചു. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലത്തിലും ഏലപ്പീടികയിലെ പ്രദേശവാസികൾക്കും ഉത്തരവാദിത്വ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി ബോധവത്കരണം നടത്തും. പഞ്ചായത്ത് ആക്‌ഷൻ പ്ലാൻ തയ്യാറാക്കുന്നതിനനുസരിച്ചാകും ഡി.ടി.പി.സി. നടപടിക്രമങ്ങൾ ആരംഭിക്കുക.

ടൂറിസം സാധ്യതാപഠനവും നിക്ഷേപക സംഗമവും ഡോ. വി.ശിവദാസൻ എം.പി. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്, ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ് കരിയാട്, ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സരീഷ് എന്നിവർ ടൂറിസം സാധ്യതകൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.ഗീത, പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ ഷാൻറി തോമസ്, പഞ്ചായത്തംഗങ്ങളായ ജിമ്മി അബ്രാഹം, ഷോജറ്റ് ചന്ദ്രംകുന്നേൽ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.

സംഗമത്തിൽ പങ്കെടുത്ത ഡോ. ആഷിഖ് മാമു (മരിയ ഗ്രൂപ്പ്), അഷ്‌റഫ് ഹാജി (സെഞ്ചുറി ഗ്രൂപ്പ്), മുഹമ്മദാലി (താജ് ഹോട്ടൽ തലശ്ശേരി), ഷിനോയ് ലാസർ (ഗ്രീൻവാലി ഹോട്ടൽ), ഡി.അലി (അജ്മൽ ടൂർസ് & ട്രാവൽസ് എറണാകുളം), എച്ച്.ഹനീഫ, പി.കെ.അനൂപ്‌കുമാർ (റിട്ട. ഡി.എഫ്.ഒ.), ലോഷിൻ (വിൻഡ് വാലി ഹിൽ റിസോർട്ട്) എന്നിവർ അവരവരുടെ പ്രോജക്ടുകൾ വിശദീകരിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!