Connect with us

Breaking News

ബാത്റൂമിൽ കൂടുതൽ സമയം ചെലവഴിക്കുക, ദേഷ്യം, ശരീരത്തിലെ മുറിപ്പാടുകൾ; ശ്രദ്ധിക്കുക മക്കളുടെ ഈ മാറ്റം

Published

on

Share our post

മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവർക്ക് കർശനശിക്ഷ നൽകുന്നതുകൊണ്ടുമാത്രം ലഹരിയുടെ വേരറക്കാൻ കഴിയില്ല. പലതട്ടിലുള്ള ആസൂത്രണവും പദ്ധതികളും കൃത്യമായ ഏകോപനവും വേണം. ലഹരിയുടെ കണ്ണിമുറിക്കുന്ന ഇടപെടൽവേണം. സർക്കാരും സമൂഹവും കൈകോർക്കണം. ആദ്യംവേണ്ടത് മയക്കുമരുന്ന് തടയാൻ കൃത്യമായ ഒരു നയമാണ്.

സങ്കല്പം

• നാട്ടിലും വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ക്ലബ്ബുകൾ ഗുണംചെയ്യുന്നുണ്ട്.

• കുട്ടിപ്പോലീസിനെയും എൻ.എസ്.എസിനെയും ഉപയോഗിച്ച് സ്കൂളുകളിലും കോളേജിലും ഇടപെടലുകൾ നന്നായി നടക്കുന്നു.

• കുടുംബശ്രീ, റെസിഡന്റ്സ്‌ അസോസിയേഷൻ, ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ പോരാട്ടത്തിന് സഹായകരം.

• തദ്ദേശസ്ഥാപനങ്ങളെ ഉപയോഗിച്ചും മയക്കുമരുന്നിന്റെ വേരറക്കാനാകുന്നുണ്ട്.

• ഊർജസ്വലമായി നേതൃത്വംനൽകാൻ എക്സൈസും വിമുക്തി മിഷനും.

യാഥാർഥ്യം

• സ്കൂളുകളിൽ പേരിന് ലഹരിവിരുദ്ധ ക്ലബ്ബുകളുണ്ട്. പക്ഷേ, നിർജീവം. ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾകാരണം എക്സൈസിന് ഇടപെടാൻ സാധിക്കുന്നില്ല.

• വിമുക്തിയുടെ പ്രവർത്തനം വാർഡ് തലത്തിലുണ്ടെന്നാണ് വെപ്പ്. എക്സൈസ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവയെല്ലാം വാർഡുതല കമ്മിറ്റിയിലുണ്ട്. ഒരു എക്സൈസ്‌ റെയ്‌ഞ്ച് ഓഫീസിനുകീഴിൽ അനേകം വാർഡുകൾ ഉണ്ടാകും. ജീവനക്കാരുടെ അഭാവംകാരണം പലപ്പോഴും അവരുടെ സാന്നിധ്യമില്ല

• കുടുംബശ്രീ, റെസിഡന്റ്സ്‌ അസോസിയേഷൻ, ലൈബ്രറി കൗൺസിൽ എന്നിവയുടെ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാനാകുന്നില്ല

വേണം മയക്കുമരുന്നുവിരുദ്ധ നയം

സംസ്ഥാനത്ത് മയക്കുമരുന്നുവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൃത്യമായ ചട്ടക്കൂടോ ഏകോപനമോ ഇല്ലെന്നുതന്നെ പറയാം. മദ്യവർജനവും മയക്കുമരുന്നു തടയലുമെല്ലാം കൂടിക്കലർന്നതാണ് സംസ്ഥാനത്തെ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ. മദ്യത്തെയും മയക്കുമരുന്നിനെയും വേർതിരിച്ചുകണ്ടുള്ള പ്രവർത്തനങ്ങളാണ് ആവശ്യം. വിശാലമായ മയക്കുമരുന്നുവിരുദ്ധനയം നടപ്പാക്കുകയാണ് ഇതിൽ പ്രധാനം. കോവിഡ് മഹാമാരിയെ ചെറുക്കാൻ നാം സ്വീകരിച്ച ജനകീയമാതൃക മയക്കുമരുന്ന് മഹാവിപത്തിനെ പ്രതിരോധിക്കാൻ ഉപയോഗിക്കാവുന്നതാണ്.

മയക്കുമരുന്നിനു പിന്നിൽ സംസ്ഥാനത്ത് വലിയൊരു ശൃംഖല നിലനിൽക്കുന്നുണ്ട്. പലതട്ടുകളിലുള്ള ആ കണ്ണിമുറിക്കൽ ഇവിടെയും പ്രയോഗിക്കാം. താഴെത്തട്ടുമുതൽ ജനകീയ പങ്കാളിത്തത്തോടെയുള്ള കൂട്ടായ്മകൾ ഉയർന്നുവരണം.

1. നാട്ടിലെ സേന

കോവിഡ് ബ്രിഗേഡുപോലെ മയക്കുമരുന്നുവിരുദ്ധ ബ്രിഗേഡ് ചെറുപ്രദേശങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങാവുന്നതാണ്. ചെറുപ്പക്കാരുടെ നേതൃത്വത്തിലായിരിക്കണം ബ്രിഗേഡ്. യുവജനസംഘടനകളെ ഉപയോഗിക്കാം. ലഹരിവിൽപ്പനക്കാരെയും ലഹരി ഉപയോഗിക്കുന്നവരെയും നിരീക്ഷിച്ച് എക്സൈസിനും പോലീസിനും ഇടയിലുള്ള കണ്ണിയായി ഈ സംഘത്തെ മാറ്റാനാകും.

2. വീട്ടിലെ കൂട്ട്

കുട്ടികളോട് മനസ്സുതുറന്ന് സംസാരിക്കാൻ മാതാപിതാക്കൾക്കാകണം. ലഹരി ഉപയോഗശേഷം നൽകുന്ന കൗൺസലിങ്ങിനെക്കാൾ എന്തുകൊണ്ടും ഇത്തരം തുറന്നുസംസാരം ഗുണംചെയ്യും. ക്രിയാത്മകമായ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്നതും പ്രധാനമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി. നായർ പറയുന്നു.

കുട്ടികളോട് മനസ്സുതുറന്ന് സംസാരിക്കാനും ആവശ്യമുണ്ടെങ്കിൽ ചികിത്സയിലേക്ക് എത്തിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.

ലഹരിവസ്തുക്കൾക്ക്‌ അടിമപ്പെട്ട കുട്ടിയെ കുറ്റപ്പെടുത്തരുത്. നല്ലൊരു ശ്രോതാവായി, ഏതു സാഹചര്യത്തിലാണ് ലഹരിവസ്തുവിലേക്ക് പോയതെന്ന് കുട്ടിയോട് ചോദിച്ചുമനസ്സിലാക്കണം.

3. സ്കൂളിലെ ആത്മവിശ്വാസം

സ്കൂളുകളിൽ, വിദ്യാലയങ്ങളിൽ ജീവിതനിപുണതാ വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ജീവിതത്തിലെ പുതുമയുള്ള സാഹചര്യങ്ങൾ തരണംചെയ്യാൻ കുട്ടിയെ പര്യാപ്തമാക്കുന്നതാണിത്. ആത്മാവബോധം, അനുതാപം, ആശയവിനിമയശേഷി, വ്യക്ത്യാന്തരബന്ധ വികസനശേഷി, പ്രശ്നപരിഹാര ശേഷി, തീരുമാനമെടുക്കാനുള്ള ശേഷി, സമ്മർദ നിയന്ത്രണം, വികാരങ്ങളുമായി പൊരുത്തപ്പെടുക, സർഗാത്മക ചിന്ത, ഗുണദോഷ യുക്തിവിചാരം എന്നിവയാണ് യൂണിസെഫും ലോകാരോഗ്യസംഘടനയും മുന്നോട്ടുവെച്ച 10 ജീവിതനിപുണതകൾ. ഇത് നടപ്പാക്കിയാൽ ലഹരി ഉപയോഗമടക്കമുള്ള പ്രശ്നങ്ങളെ തരണംചെയ്യാൻ കുട്ടികൾക്ക് കഴിയും.

സംസ്ഥാനത്ത് നൂറു സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. മികച്ച പ്രതികരണമായിരുന്നു. ഇതിനുപുറമേ എക്സൈസിന്റെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ ക്ലബ്ബുകളും സജീവമാക്കണം. ഒരു ക്ലാസിൽനിന്ന് രണ്ടോ മൂന്നോ കുട്ടികൾ ഉൾപ്പെടുന്ന ലഹരിവിരുദ്ധസമിതി തുടങ്ങാവുന്നതാണ്. പി.ടി.എ.യെയും ഇതിൽ പങ്കാളികളാക്കാം.

4. കുട്ടികൾക്ക് ഉള്ളുതുറക്കാൻ

പരിശീലനം സിദ്ധിച്ച കൗൺസലർമാരെ സ്കൂൾതലത്തിൽ നിയമിക്കണം. സർവീസ് ഭാഗമായി കൃത്യമായ പരിശീലനം ഇവർക്ക് നൽകണം. ഹൈസ്കൂൾ, ഹയർസെക്കൻഡറി മുഴുവൻസമയ കൗൺസലർ വേണം. വിദ്യാർഥികൾക്ക് എല്ലാ കാര്യങ്ങളും തുറന്നുപറയാൻ സ്കൂളുകളിൽ സംവിധാനം വേണം. ‘കൗൺസലർ’ എന്ന പേര് അകൽച്ചയുണ്ടാക്കുന്നുണ്ടെങ്കിൽ ‘കൂട്ടുകാരനെന്നോ സഹായിയെന്നോ’ മാറ്റാവുന്നതാണ്

5. കരുത്തുള്ള എക്സൈസ്

ന്യൂജൻ മയക്കുമരുന്നുകൾ കൂടിവരുന്ന കാലത്തും എക്സൈസിന്റെ പക്കലുള്ളത് പഴഞ്ചൻ പരിശോധനാ കിറ്റുകളാണെന്നതാണ് മറ്റൊരു പോരായ്മ. കൊക്കൈയ്‌ൻ, എൽ.എസ്.ഡി., ബ്രൗൺ ഷുഗർ തുടങ്ങിയവയെല്ലാം കിറ്റുപയോഗിച്ച് കണ്ടെത്താൻ സാധിക്കും. എന്നാൽ, എം.ഡി.എം.എ. തിരിച്ചറിയാൻ ഇതുപയോഗിച്ച് സാധിക്കില്ല. കിറ്റുകൾ ആധുനികവത്കരിക്കാത്തതാണ് കാരണം.

മറ്റൊന്ന്, ഈ കിറ്റുകൾ ഉപയോഗിക്കാനായുള്ള പരിശീലനമാണ്. ഇത്തരം പരിശീലനമൊന്നും എക്സൈസ് ഉദ്യോഗസ്ഥർക്കില്ല. കിറ്റിന്റെ മാനുവൽ നോക്കി ആരെങ്കിലുമൊക്കെ ചെയ്യുമെന്നുമാത്രം.

പ്രതികളുടെ ഫോൺവിളി ഡേറ്റ കിട്ടുന്നകാര്യത്തിലും ഇതുതന്നെ പ്രതിസന്ധി. പോലീസിനുമുമ്പിൽ കൈനീട്ടണം. ഇതിനായി അതത് ജില്ലകളിലെ എക്സൈസ് സൈബർ സെൽ ഉദ്യോഗസ്ഥർ ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർ മുഖേന പ്രത്യേകഫോമിൽ ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നൽകണം. വിവരങ്ങൾ ലഭിക്കാൻ പത്തുദിവസംമുതൽ രണ്ടാഴ്ചവരെ പിടിക്കും. മൊബൈൽ സേവനദാതാക്കൾക്ക് നേരിട്ട് അപേക്ഷ നൽകി വിവരങ്ങളെടുക്കാൻ എക്സൈസിന് അധികാരമില്ല. അപ്പോഴേക്കും അന്വേഷണത്തിന് ഏറെ കാലതാമസം പിടിക്കും. നിയമം നടപ്പാക്കാനുള്ള ഏജൻസി (ലോ-എൻഫോഴ്‌സ്‌മെന്റ് ഏജൻസി) ആയി എക്സൈസിനെ സർക്കാർ അംഗീകരിക്കാത്തതാണ് പ്രശ്നം.

രക്ഷിതാക്കളോട് പത്ത് കാര്യം

#1. മക്കളുടെ പെരുമാറ്റത്തിലുള്ള മാറ്റമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. സഹജമായ പെരുമാറ്റരീതിയിൽനിന്നു മാറി ഉൾവലിയുന്നത് കുട്ടികൾ മയക്കുമരുന്നിന് അടിമയായെന്നതിന്റെ ഒരു സൂചനയാണ്

#2. പുതിയ കൂട്ടുകാരുടെ രംഗപ്രവേശം. പഴയ കൂട്ടുകാരോട് മിണ്ടാൻ താത്‌പര്യപ്പെടില്ല. പുതിയ കൂട്ടുകാരെക്കുറിച്ച് ചോദിക്കുമ്പോൾ അവരെക്കുറിച്ച് വെളിപ്പെടുത്താനുള്ള വിമുഖത

#3. മുറിയിൽ ഏറെസമയം അടച്ചിട്ടിരിക്കുക, ബാത്ത്റൂമിൽ കൂടുതൽസമയം ചെലവഴിക്കുക.

#4. ഭക്ഷണത്തോട് താത്‌പര്യം കുറയുന്നത്.

#5. ശരീരം പെട്ടെന്ന് ക്ഷീണിച്ചുവരുന്നു. സിന്തറ്റിക് ലഹരിവസ്തുക്കൾ ലഭിക്കാതെവരുമ്പോൾ വല്ലാത്ത തളർച്ചകാണിക്കും.

#6. ഉറക്കത്തിന്റെ താളം തെറ്റുക, ഉറങ്ങാതെയിരിക്കുക തുടങ്ങിയ പ്രവണത.

#7. വൈകി വീട്ടിലെത്തുക, വൈകിയുള്ള പാർട്ടികൾക്കു മാത്രം പോകുക. പാർട്ടികളോട് കൂടുതൽ താത്‌പര്യം കാണിക്കുക.

#8. പഠനത്തിലും ചെയ്യുന്ന തൊഴിലിലും താത്‌പര്യം കുറയുന്നത്.

#9. ദേഷ്യം കൂടുക, വിഷാദം, അതിയായ ഉത്കണ്ഠ, പൊടുന്നനെ പൊട്ടിത്തെറിക്കുന്ന സ്വഭാവം തുടങ്ങിയവ കണ്ടാൽ ശ്രദ്ധിക്കണം.

#10. ശരീരത്തിൽ മുറിപ്പാടുകൾ, ആത്മഹത്യാപ്രവണത ഇവയൊക്കെ ലഹരിക്കടിമയായതിന്റെ ലക്ഷണമായി കണക്കാക്കാം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!