Breaking News
മാഡം, സർ വിളി വേണ്ട, ഇനി ടീച്ചർ മാത്രം; പുരോഗമന ചുവടുവെപ്പുമായി ഒരു സ്കൂൾ
ജെൻഡർ ന്യൂട്രൽ എന്ന പദം കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികമായില്ല. കാലപ്പഴക്കം ചെന്ന വ്യവസ്ഥകളോട് കലഹിച്ചുമാത്രമേ ലിംഗസമത്വ സമൂഹത്തിലേക്ക് ചുവടുവെക്കാനാവൂ. കേരളത്തിലെ ഒരു സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം സ്വീകരിച്ച വാർത്ത പുറത്തുവന്ന് അധികമായില്ല. ഇപ്പോഴിതാ പാലക്കാട് നിന്നുള്ള മറ്റൊരു സ്കൂൾ ഒരു നവീന ആശയവുമായി എത്തിയിരിക്കുകയാണ്. സർ, മാഡം, മാഷ് എന്നീ വിളികൾ ഇനി വിദ്യാലയ പരിധിയിലുണ്ടാകില്ല, പകരം ഒരൊറ്റ പദം മാത്രം. ടീച്ചർ.
ഓലശ്ശേരി ഗ്രാമത്തിലെ സർക്കാർ എയ്ഡഡ് സ്കൂളായ സീനിയർ ബേസിക് സ്കൂളാണ് പുരോഗമന ചുവടു പിടിച്ച് പുരുഷ അധ്യാപകരെയും സ്ത്രീ അധ്യാപകരെയും ടീച്ചർ എന്ന ഒറ്റപദത്തിലൂടെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചത്. ലിംഗവിവേചനത്തിന്റെ നിരവധി നേർക്കാഴ്ചകൾ ഉയരുന്ന സമൂഹത്തിൽ ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിന്റെ മാറ്റത്തെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളുമൊക്കെ മനസ്സുനിറഞ്ഞ് സ്വാഗതം ചെയ്യുകയും ചെയ്യുകയാണ്. വരുന്ന തലമുറയെങ്കിലും വേർതിരിവുകളുടെ മതിലുകളില്ലാത്ത അന്തരീക്ഷം അനുഭവിക്കണമെന്നാണ് സ്കൂൾ അധികൃതർ ആഗ്രഹിക്കുന്നത്.
പാലക്കാട് തന്നെയുള്ള മാത്തൂർ പഞ്ചായത്തിൽ സർ, മേഡം വിളികൾ ഒഴിവാക്കണമെന്ന് പറഞ്ഞ് പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത ഒരു ക്യാംപയിന് തുടക്കമിട്ടിരുന്നു. അതിന്റെ ചുവടുപിടിച്ച് മാത്തൂർ പഞ്ചായത്തിൽ അത്തരം വിളികൾ ഒഴിവാക്കിയിരുന്നു. തുടർന്ന് സ്കൂളിലെ അധ്യാപകനായ സജീവ് കുമാർ ആണ് നമ്മുടെ വിദ്യാലയത്തിലും എന്തുകൊണ്ട് ഇത്തരമൊരു രീതി പിന്തുടർന്നുകൂടാ എന്ന ആശയം മുന്നോട്ടുവച്ചത്. സർ, മാഡം വിളികൾ മാറ്റി ടീച്ചർ, മാഷ് എന്നു മാറ്റാനായിരുന്നു തുടക്കത്തിൽ ശ്രമിച്ചത്. നവംബർ ആദ്യവാരത്തോടെ അത്തരമൊരു തീരുമാനത്തിലേക്കു നീങ്ങി. എന്നാൽ പിന്നീടാണ് സാർ എന്നു വിളിക്കുമ്പോഴുള്ള വേർതിരിവിനെക്കുറിച്ചു ചിന്തിച്ചത്. അങ്ങനെ ജെൻഡർ ന്യൂട്രൽ പദപ്രയോഗത്തിന്റെ ഭാഗമായാണ് ടീച്ചർ എന്ന് പുരുഷ അധ്യാപകരെയും സ്ത്രീ അധ്യാപകരെയും അഭിസംബോധന ചെയ്യാമെന്ന് തീരുമാനിച്ചത്. കുട്ടികൾ അതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. കുട്ടികളിൽ ഭൂരിഭാഗം പേരും ആ മാറ്റം ഉൾക്കൊള്ളാനും ശ്രമിക്കുന്നുണ്ട്. ഒപ്പം രക്ഷിതാക്കളുടെയും പൂർണ പിന്തുണ ഈ മാറ്റത്തിനുണ്ട്. അടുത്തിടെ യൂണിഫോം വിഷയത്തിലും ജെൻഡർ ന്യൂട്രലായ സ്കൂളുകളെ കണ്ടു. അത്തരമൊരു മാറ്റത്തിലേക്കും വൈകാതെ സ്കൂൾ കടക്കും. പിന്നോക്ക അവസ്ഥയിലുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ്, അതിനാൽ എടുത്തുചാടി അത്തരമൊരു തീരുമാനത്തിലേക്ക് കടക്കാൻ കഴിയില്ല. എങ്കിലും കാലക്രമേണ മാറ്റത്തിന്റം ഭാഗമാകും. – എച്ച്. വേണുഗോപാലൻ (പ്രഥമാധ്യാപകൻ)
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login