Breaking News
മാതാപിതാക്കളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി സ്ഥലംവിട്ട മകന് പിടിയില്‍
പാലക്കാട്: റെയില്‍വേ കോളനിക്കടുത്ത് വൃദ്ധരായ മാതാപിതാക്കളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്ഥലം വിട്ട മകന് പിടിയിലായി. ഓട്ടൂര്‍കാടില്‍ റിട്ട. ആര്.എം.എസ്. (റെയില്‍വേ മെയില്‍ സര്‍വീസ്) ജീവനക്കാരന് പ്രതീക്ഷാനഗര്‍ ‘മയൂര’ത്തില്‍ ചന്ദ്രന് (68), ഭാര്യ ദൈവാന (ദേവി-54) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന മകന് സനലിനെയാണ് ഇന്ന് രാവിലെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം സനല്‍ മൈസൂരിലേക്ക് കടന്നുകളഞ്ഞിരുന്നു. സനലിനെ ഫോണില്‍ ബന്ധപ്പെട്ട സഹോദരന് വിളിച്ച് വരുത്തുകയായിരുന്നു. ഇന്ന് രാവിലെ വീടിന് മുന്നില്‍ വന്നിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ എഴുമണിയോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. മൂന്നുമക്കളുള്ള ചന്ദ്രനും ദൈവാനയും മൂത്തമകന് സനലിനൊപ്പമാണ് താമസിച്ചിരുന്നത്. മകള്‍ സൗമിനി ഭര്‍ത്താവ് വിഘ്നേഷിനൊപ്പവും ഇളയമകന് സുനില്‍ ജോലിസംബന്ധമായി എറണാകുളത്തുമാണ് താമസം.
സൗമിനി തിങ്കളാഴ്ച ഫോണില്‍ മാതാപിതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല. തുടര്‍ന്ന്, സമീപവാസികളെ വിളിച്ച് വിവരം തിരക്കി. അയല്‍വാസികള്‍ നോക്കാനെത്തിയപ്പോഴാണ് ചന്ദ്രനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടത്.
ദൈവാന സ്വീകരണമുറിയിലും ചന്ദ്രന് കിടപ്പുമുറിയിലെ കട്ടിലിലുമാണ് ചോരവാര്‍ന്നുകിടന്നിരുന്നത്. ചന്ദ്രന്റെയും ഭാര്യയുടെയും ശരീരത്തിലാകെ മാരകമായി മുറിവേറ്റിട്ടുണ്ട്. തലയിലും മുഖത്തും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ദൈവാനയുടെ മൃതദേഹം വലിച്ചുനീക്കി തുണികൊണ്ട് മൂടിയനിലയിലായിരുന്നു. സമീപത്ത് കീടനാശിനിയുടെ കുപ്പി പോലീസ് കണ്ടെടുത്തു.
തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് മകന് സനലിനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. മുംബൈയിലെ ജൂവലറിയില്‍ സെയില്‍സ്മാനായി ജോലിചെയ്തിരുന്ന സനല്‍ ആറുമാസത്തിലധികമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. ഞായറാഴ്ച രാത്രി ഒമ്പതുമണിവരെ മാതാപിതാക്കളോടൊപ്പം സനല്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ സനല്‍ ബെംഗളൂരുവില്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
കൊലപാതകം നടന്ന സ്ഥലത്ത് മോഷണശ്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് പറഞ്ഞു. കൊലപാതകം നടത്താനുപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാനായിട്ടില്ല. മലമ്പുഴ ഇന്‍സ്പെക്ടര്‍ സുനില്‍കൃഷ്ണനാണ് അന്വേഷണച്ചുമതല.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login