Breaking News
ടൂറിസ്റ്റ് ബസ്സിന്റെ എയര്‍ സസ്‌പെന്‍ഷനില്‍ ഡ്രൈവറുടെ തല കുടുങ്ങി
നെടുങ്കണ്ടം: ടൂറിസ്റ്റ് ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ബസിന്റെ പിൻവശത്തെ ടയർ ഘടിപ്പിച്ചിരിക്കുന്ന എയർ സസ്പെൻഷനിൽ ഡ്രൈവറുടെ തല കുടുങ്ങി. വാഹനത്തിന്റെ ബോഡി താഴ്ന്നതോടെ ഡ്രൈവർ പൂർണമായും ബസിനടിയിലായി. അഗ്നിരക്ഷാസേനയെത്തി ബസ് ഉയർത്തിയാണ് അപകടം കൂടാതെ ഡ്രൈവറെ പുറത്തെടുത്തത്.
രാമക്കൽമെട്ട് തോവാളപ്പടിയിലാണ് സംഭവം. ബസ്സിന്റെ അടിയിൽ ടയറുകൾ ഘടിപ്പിച്ചിരിക്കുന്ന ആക്സിലുകളുടെ ഇടയിലാണ് ഡ്രൈവറുടെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങിയത്. ബസ് ഡ്രൈവറായ മലപ്പുറം സ്വദേശി നിസാർ മുഹമ്മദ് (25) ആണ് അപകടത്തിൽപ്പെട്ടത്. 45 മിനിട്ട് നിസാറിന്റെ കഴുത്ത് ബസ്സിനടിയിൽ യന്ത്രഭാഗങ്ങളുടെ ഇടയ്ക്ക് കുടുങ്ങിക്കിടന്നു. കഴുത്തിന് നിസ്സാര പരിക്കുകളേയുള്ളൂ. മലപ്പുറത്ത് നിന്ന് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനത്തിന് എത്തിയ സംഘത്തിന്റെ ബസ് ഡ്രൈവറാണ് നിസാർ.
രാമക്കൽമെട്ടിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ വാഹനത്തിന് തകരാർ കണ്ടെത്തി. തോവാളപ്പടിയിൽ റോഡരുകിൽ ബസ് പാർക്ക് ചെയ്ത ശേഷം ബസിന്റെ ടയറുകളും യന്ത്രഭാഗങ്ങളും പരിശോധിച്ചു. ഇതിനിടെ ബസിന്റെ എയർ സസ്പെൻഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ച് ആക്സിലുകളുടെ ഇടയിലുള്ള ഭാഗങ്ങൾ അടുത്തു. ഇതിനിടയിൽ നിസാറിന്റെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങി. ഡ്രൈവറെ ബസിനടിയിൽനിന്ന് പുറത്തേക്ക് കാണാതെ വന്നതോടെ യാത്രക്കാരിൽ ചിലരെത്തി പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞത്.
ഉടൻതന്നെ തോവാളപ്പടി നിവാസികൾ നെടുങ്കണ്ടം അഗ്നിരക്ഷാസേനയെ അറിയിച്ചു. അഗ്നിരക്ഷാസേന ഹൈഡ്രോളിക് ജാക്കി എത്തിച്ച് ബസിന്റെ ഒരു വശം ഉയർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ അജിഖാൻ, വി.അനിഷ്, സണ്ണി വർഗീസ്, ടി.അജേഷ്, രാമചന്ദ്രൻ നായർ എന്നിവരടങ്ങിയ സംഘവും തോവാളപ്പടി നിവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login