Breaking News
ടയറിനും കാലാവധിയുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

വാഹനത്തിന്റെ ടയറുകളിൽ ബ്രാൻഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല മറ്റു പലകാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ടയറിന്റെ വ്യാസവും ഭാരവാഹശേഷിയുമൊക്കെയാണ് ഇതിൽ രേഖപ്പെടുത്തുന്നത്. പരമാവധി എത്ര ലോഡ് താങ്ങുമെന്നും എത്ര വേഗം വരെ പോകാമെന്നുമൊക്കെ ആ കോഡുകൾ പറഞ്ഞുതരും. 175/70 R 13 82 T എന്ന രീതിയിലുള്ള കോഡിൽനിന്നാണു ടയറിന്റെ അടിസ്ഥാനവിവരങ്ങൾ വായിച്ചെടുക്കാനാവുക. എന്നാല്‍ ആ കോഡ് മാത്രമല്ല നിർമിച്ച മാസവും വർഷവും വരെ ടയറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നാം ഉപയോഗിക്കുന്ന ടയറുകൾക്ക് കമ്പനി ഒരു കാലാവധി (expiry period) നിർണയിച്ചിട്ടുണ്ട് അതില്‍ കൂടുതൽ പഴക്കമുള്ള ടയറുകളാണെങ്കിൽ ചിലപ്പോൾ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്.
∙ടയറിന്റെ കാലാവധി– മിക്കവാറും രാജ്യങ്ങളിൽ ഒരു നിശ്ചിത കാലാവധിക്കുമേൽ പഴകിയ ടയറുകൾ വിൽക്കാൻ പാടില്ല എന്നത് നിയമമാണ്. എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയൊന്നുണ്ടോ എന്ന് സംശയമാണ്. സാധാരണയായി കമ്പനി ടയർ ഉണ്ടാക്കിയ ഡേറ്റ് മുതൽ അടുത്ത 5 മുതൽ ആറു വർഷം വരെയാണ് ഒരു ടയർ ഏറ്റവും ആരോഗ്യത്തോടെ ഇരിക്കുന്ന കാലം.
∙കാലാവധി എങ്ങനെ കണ്ടുപിടിക്കാം – എല്ലാ ടയറിലും അതിന്റെ നിർമാണ മാസം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതില്‍ രേഖപ്പെടുത്തിയ നാലക്കസംഖ്യയിൽ രണ്ടക്കങ്ങൾ ടയർ ഉണ്ടാക്കിയ ആഴ്ച്ചയേയും അവസാന രണ്ടക്കങ്ങൾ ടയർ ഉണ്ടാക്കിയ വർഷത്തെയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് 0220 എന്നാണ് ടയറിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ ടയർ 2020 ജനുവരിയിൽ നിർമിച്ചതാണ്.
∙ വീതി– ടയർ സൈസ് എത്രയെന്ന വിവരമാണ് ആദ്യം. ആദ്യ സംഖ്യ (മേൽപ്പറഞ്ഞ ഉദാഹരണത്തിൽ 175) ടയറിന്റെ (തറയിൽ മുട്ടുന്ന ഭാഗത്തിന്റെ) വീതി എത്ര മില്ലിമീറ്റർ എന്നതാണ്.
∙ ഉയരം– രണ്ടാമത്തെ സംഖ്യ ആ വീതിയുടെ എത്ര ശതമാനമാണ് ടയറിന്റെ സൈഡ് ഭിത്തിയുടെ ഉയരം എന്നു സൂചിപ്പിക്കുന്നു. ഇവിടെ ഉദാഹരണത്തിൽ ടയറിന്റെ വശത്തിന് 175 മില്ലിമീറ്ററിന്റെ 70 ശതമാനമാണു ഉയരം (122.5 മില്ലിമീറ്റർ) എന്നു സൂചിപ്പിച്ചിരിക്കുന്നു. ഉയരവും വീതിയും തമ്മിലുള്ള അനുപാതം എന്ന നിലയിൽ പറയുന്നതിനാൽ ഇതിനെ ആസ്പെക്ട് റേഷ്യോ എന്നാണു വിളിക്കുക. റേഷ്യോ കുറഞ്ഞ ടയറുകൾ വളവുകളിലും മറ്റും കൂടുതൽ സ്ഥിരത നൽകും. അതേസമയം മോശം റോഡുകൾ മൂലമുള്ള നാശത്തിനു സാധ്യത കൂടുതലുമാണ്.
∙ കോഡിൽ അടുത്തത് ആർ എന്ന ഇംഗ്ലിഷ് അക്ഷരമാണ്. റേഡിയൽ ടയർ എന്ന സൂചനയാണിത്. ഇപ്പോൾ റേഡിയൽ അല്ലാത്ത കാർ ടയറുകൾ അപൂർവം. ക്രോസ് പ്ലൈ, ബയസ് എന്നീ നിർമാണ രീതികൾ മറ്റുതരം വാഹനങ്ങൾക്കുള്ള ടയറുകളിൽ ഇപ്പോഴും കാണാം.
∙ വീൽ സൈസ്– അടുത്ത സംഖ്യ ടയർ പിടിപ്പിക്കേണ്ടുന്ന വീലിന്റെ (റിമ്മിന്റെ) വ്യാസം (ഡയമീറ്റർ) എത്ര ഇഞ്ച് എന്നതിന്റെ സൂചനയാണ്. ഇവിടെ 13 എന്നു കാണുന്നതിനാൽ 13 ഇഞ്ച് വ്യാസമുള്ള വീൽ എന്നർഥം.
∙ ഭാരവാഹക ശേഷി– കോഡിൽ തുടർന്നുള്ള 82 എന്ന അക്കം ലോഡ് സൂചികയാണ്. ടയറിന് എത്ര ഭാരം വഹിക്കാനാകും എന്നറിയാം. സൂചികയിൽ 60 മുതൽ 110 വരെയാണുള്ളത്. 60 എന്നത് 250 കിലോഗ്രാമിനെയും 110 എന്നത് 1060 കിലോഗ്രാമിനെയും കുറിക്കുന്നു. കാറിനു നാലു ടയറുള്ളതിനാൽ ഇതിനെ നാലുകൊണ്ടു ഗുണിച്ചാൽ കാറിനും അതിലെ യാത്രക്കാർക്കുമെല്ലാം കൂടി എത്ര ഭാരം വരെയാകാം എന്നറിയാം.
∙ സ്പീഡ്– അടുത്ത ഇംഗ്ലിഷ് അക്ഷരം പരമാവധി എത്ര വേഗത്തിൽ വരെ പോകാൻ ഈ ടയർ ഉപയോഗിക്കാം എന്നതിന്റെ സൂചനയാണ്. എ മുതൽ വൈ വരെയാണു സൂചികയിലുള്ളത്. എ ഏറ്റവും കുറഞ്ഞ വേഗം (മണിക്കൂറിൽ 40 കിലോമീറ്റർ വരെ പരമാവധി വേഗം) സൂചിപ്പിക്കുമ്പോൾ ‘വൈ’ മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന ടയറാണ്. ചെറിയ ഹാച്ബാക് കാറുകൾക്കും സൂപ്പർ കാറുകൾക്കും ഒരേ സ്പീഡ് റേറ്റിങ് ഉള്ള ടയറുകളല്ലല്ലോ വേണ്ടത്.
ഇവിടെ ഉദാഹരണത്തിൽ ടി എന്നാണുള്ളത്– പരമാവധി 190 കിമീ വേഗം. ക്യു(160) മുതൽ എച്ച് (210) വരെയാണ് ഇന്ത്യയിലെ മിക്ക കാർ ടയറുകളുടെയും റേറ്റിങ്. വി(240) മുതൽ വൈ(300) വരെ റേറ്റിങ് ആണ് സൂപ്പർ കാറുകളുടെ ടയറിന്. പുതിയ ടയറിന്റെ റേറ്റിങ് ആണിതെന്നും പഴക്കം ചെന്ന ടയർ ഉപയോഗിച്ച് ഈ വേഗത്തിൽ ഓടുന്നത് അപകടമുണ്ടാക്കാം എന്നും വ്യക്തമാണല്ലോ. (സ്പീഡ് പട്ടികയിൽ ഒ, എക്സ് എന്നിവ ഇല്ല. എച്ച് വരുന്നത് യു, വി എന്നിവയുടെ ഇടയ്ക്ക്. ആർ 170 കിമീ, എസ് 180, ടി 190, യു 200, എച്ച് 210, ഡബ്ല്യു 270 കിമീ.).
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login