Connect with us

Breaking News

കോവിഡ് ചികിത്സയിൽ പുതിയ കണ്ടെത്തലുമായി മലയാളി ഗവേഷകർ

Published

on

Share our post

കോവിഡ് ചികിത്സാരംഗത്ത് നാഴികക്കല്ലായേക്കാവുന്ന പഠനവുമായി ഗവേഷകർ. ശരീരത്തിൽ ഇരുമ്പിന്റെ അളവ് നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഫെറിറ്റിൻ എന്ന തന്മാത്രയുടെ നിയന്ത്രണത്തിലൂടെ കോവിഡ് സുഖപ്പെടുത്താനാകുമെന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാകുമെന്നുമാണ് പഠനം. കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള പെരിന്തൽമണ്ണയിലെ മൗലാന കോളജ് ഓഫ് ഫാർമസിയിലെ ഡോ.പുന്നോത്ത് പൂങ്കുഴി നസീഫ് ആണ് പഠനം നടത്തിയത്.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജനിതക ശാസ്ത്രവിഭാഗം അസി. പ്രഫസർ ഡോ.മുഹമ്മദ് ഇളയിടത്തുമീത്തലിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. സൗദി ജേണൽ ഓഫ് ബയോളജിക്കൽ സയൻസസ് പ്രസിദ്ധീകരിച്ച പ്രബന്ധം, ലോകാരോഗ്യസംഘടനയുടെ കോവി‍‍ഡ് ഗവേഷണം സംബന്ധിച്ച പ്രബന്ധങ്ങളുടെ പട്ടികയിലും ഇടംനേടി. കോവിഡ് ബാധിതരിലെ മരണകാരണം കണ്ടെത്താനായതാണ്  ഗവേഷണത്തിൽ നിർണായക വഴിത്തിരിവായതെന്ന് ഡോ. മുഹമ്മദ് പറഞ്ഞു.

രക്തത്തിൽ ഫെറിറ്റിൻ തന്മാത്രയുടെ അളവ് കൂടുന്നതുമൂലമുണ്ടാകുന്ന ഹൈപ്പർ ഫെറിറ്റിനീമിയ എന്ന അവസ്ഥ മൂലമാണ് കോവിഡ് ജീവന് ഭീഷണിയാകുന്നത്. മരുന്നുകളിലൂടെ ഫെറിറ്റിൻ തന്മാത്രയെ നിയന്ത്രിക്കുന്നതിലൂടെ കോവിഡ് മൂലമുള്ള മരണം തടഞ്ഞുനിർത്താനാകും. നിലവിൽ പല രോഗങ്ങളും നിയന്ത്രിക്കാൻ ആന്റിഫെറിറ്റിൻ സംയുക്തങ്ങൾ ഉപയോഗിക്കുന്നുണ്ട്. പുതിയ കണ്ടെത്തൽ മരുന്നു ഗവേഷണം വളരെ എളുപ്പമാക്കുമെന്നും ഡോ. മുഹമ്മദ് പറയുന്നു.

കോവിഡ്-19 സങ്കീർണതകളിലേക്കും മരണത്തിലേക്കും നയിക്കുന്ന ജൈവിക പാതകൾ തിരിച്ചറിയുന്നത് ആരോഗ്യ വിദഗ്ധരെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. കോവിഡ് എങ്ങനെയാണ് ഗുരുതരമായ രോഗാവസ്ഥ സൃഷ്ടിക്കുന്നതെന്ന് വിശദീകരിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയണിന്റെ അസന്തുലിതാവസ്ഥയാണ് കോവിഡ്– 19നെ സങ്കീർണമാക്കുന്നത്. കോവിഡ്–19 രോഗത്തിന്റെ തീവ്രതയിൽ ഫെറിറ്റിൻ ലക്ഷ്യമിടുന്ന ചികിത്സാ തന്മാത്രകളെ തിരിച്ചറിയുക എന്നതാണ് ഗവേഷണത്തിന്റെ അടുത്ത ഘട്ടം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!