Breaking News
കോവിഡ് മരണം മാനദണ്ഡം പുതുക്കി; ബി.പി.എല്‍. കുടുംബങ്ങള്‍ക്കുള്ള സഹായം കിട്ടുന്നവര്‍ കുറയും
ആലപ്പുഴ: ബി.പി.എൽ. കുടുംബങ്ങളിലെ കുടുംബനാഥനോ നാഥയോ കോവിഡ് ബാധിച്ച മരിച്ചാൽ ആശ്രിതർക്ക് പ്രതിമാസം സഹായധനം നൽകുന്ന പദ്ധതിയുടെ മാനദണ്ഡം സംസ്ഥാനസർക്കാർ പുതുക്കി. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം കുറയും.
ബി.പി.എൽ. കുടുംബത്തിലെ വരുമാനദായകരായ വ്യക്തി, കോവിഡ് ബാധിച്ച് മരിച്ചാൽ ഭാര്യക്കോ ഭർത്താവിനോ മക്കൾക്കോ സഹായധനത്തിന് അർഹതയുണ്ടെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. അതനുസരിച്ചാണ് റവന്യൂവകുപ്പ് അപേക്ഷ സ്വീകരിച്ച് അംഗീകാരം നൽകിയതും. പുതുക്കിയ മാനദണ്ഡപ്രകാരം അംഗപരിമിതരും മാനസികവെല്ലുവിളി നേരിടുന്നവരുമായ മക്കളെ മാത്രമാണ് പരിഗണിച്ചത്. മരിച്ചവരുടെ പ്രായം 70-ന് മുകളിലും താഴെയും എന്നിങ്ങനെ രണ്ടായിത്തിരിച്ചാണ് അർഹരെ കണ്ടെത്തുക.
റേഷൻകാർഡ് അടിസ്ഥാനമാക്കിയാണ് ബി.പി.എൽ. കുടുംബങ്ങളെ നിശ്ചയിച്ച് ഇതുവരെ അപേക്ഷ അംഗീകരിച്ചിരുന്നത്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലെ ബി.പി.എൽ. പട്ടിക മാത്രം കണക്കിലെടുക്കാനാണു പുതിയ നിർദേശം. ആദ്യം ലഭിച്ച അപേക്ഷകൾ അംഗീകരിച്ച് സഹായധനവിതരണത്തിന് റവന്യൂവകുപ്പ് തയ്യാറെടുക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിലെ മാറ്റം. അതുകൊണ്ടുതന്നെ അംഗീകരിച്ച അപേക്ഷകൾ പുനഃപരിശോധിക്കേണ്ടിവരും. മൂന്നുവർഷത്തേക്കു പ്രതിമാസം 5,000 രൂപവീതം സഹായധനം നൽകുന്ന പദ്ധതിയിലേക്ക് സംസ്ഥാനത്ത് 9,127 അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. ഇതിൽ 325 അപേക്ഷകൾ അംഗീകരിക്കുകയും ചെയ്തിരുന്നു. ബാക്കിയുള്ളവ നടപടിക്രമങ്ങളുടെl വിവിധഘട്ടങ്ങളിലുമാണ്.
പുതുക്കിയ പ്രധാന വ്യവസ്ഥകൾ
തദ്ദേശസ്ഥാപനങ്ങളുടെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് സഹായം നൽകാം. കൂടാതെ മരിച്ചവ്യക്തിയുടെ വരുമാനം ഒഴിവാക്കിയാൽ, ബി.പി.എൽ. പരിധിയിൽ വരുന്നവരെയും പരിഗണിക്കും. ഇതു വില്ലേജ് ഓഫീസർ അന്വേഷിച്ച് അപേക്ഷയിൽതന്നെ റിപ്പോർട്ടുചെയ്യണം.
മരിച്ചയാൾ 70 വയസ്സിനുമുകളിലുള്ളവരാണെങ്കിൽ ഭാര്യ/ഭർത്താവ് എന്നിവർക്കുമാത്രമേ സഹായധനത്തിന് അർഹതയുണ്ടാകൂ. ഇവർ ജീവിച്ചിരിപ്പില്ലെങ്കിൽ അംഗപരിമിതർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന മക്കളെമാത്രം പരിഗണിക്കും.70-ൽ താഴെ പ്രായമുള്ളവരാണ് മരിച്ചവരെങ്കിൽ ഭാര്യ/ഭർത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ സഹായംനൽകാം. ജീവിച്ചിരിപ്പില്ലെങ്കിൽമാത്രം 21 വയസ്സിൽ താഴെ പ്രായമുള്ളവരും മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്നവരുമായ ഒരു മകനോ, മകൾക്കോ (മൂത്തയാൾക്ക്) സഹായം നൽകും. ഇതിന് റേഷൻകാർഡിലെ വിവരങ്ങൾ പരിഗണിക്കാം.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login