Breaking News
കോവാക്‌സിന്‍ സ്വീകരിച്ച ശേഷം കൗമാരക്കാര്‍ പാരസെറ്റമോള്‍ കഴിക്കേണ്ടതില്ല
ജനുവരി മൂന്ന് മുതലാണ് 15-17 പ്രായക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്. ഭാരത് ബയോടെകിന്റെ കോവാക്സിനാണ് കൗമാരക്കാർക്ക് നൽകുന്നത്. എന്നാൽ, വാക്സിനെടുത്ത ശേഷം കൗമാരക്കാർക്ക് പാരസെറ്റമോൾ നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും സംശയമുയർന്നിരുന്നു. ചില വാക്സിനേഷൻ കേന്ദ്രങ്ങൾ 500 mg യുടെ മൂന്ന് പാരസെറ്റമോൾ നൽകുകയും ചെയ്തു. ഇതോടെയാണ് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിക്കൊണ്ട് കോവാക്സിൻ നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക് ട്വിറ്ററിലൂടെ ഔദ്യോഗിക പ്രതികരണം പുറത്തിറക്കിയിരിക്കുന്നത്.
വാക്സിനെടുത്ത ശേഷം കൗമാരക്കാർക്ക് പാരസെറ്റമോളോ മറ്റ് ഏതെങ്കിലും വേദനസംഹാരികളോ നൽകേണ്ട ആവശ്യമില്ലെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്. കോവാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്തിയ 30,000 ആളുകളിൽ ഏകദേശം 10-20 ശതമാനം പേരിൽ മാത്രമാണ് പാർശ്വഫലങ്ങൾ കണ്ടെത്തിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. ഇവ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ യാതൊരു മരുന്നുകളുടെയും സഹായമില്ലാതെ തന്നെ മറികടക്കാനാകുമെന്നും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഡോക്ടറെ കണ്ട് ഡോക്ടർ നിർദേശിക്കുന്ന മരുന്ന് മാത്രമേ കഴിക്കേണ്ടതുള്ളൂ എന്നും കമ്പനി വ്യക്തമാക്കി. മറ്റ് ചില വാക്സിൻ എടുത്തവർക്ക് പാരസെറ്റമോൾ നിർദേശിക്കുന്നുണ്ടെന്നും എന്നാൽ കോവാക്സിന് അത് ആവശ്യമില്ലെന്നും ഭാരത് ബയോടെക് ട്വീറ്റ് ചെയ്തു.
എന്നാൽ ഹെപ്പാറ്റോടോക്സിസിറ്റി എന്ന അവസ്ഥയ്ക്ക് ഇടയാക്കുമെന്നതിനാൽ കോവിഡ് വാക്സിനേഷന് ശേഷം പാരസെറ്റമോളോ വേദനസംഹാരികളോ കഴിക്കേണ്ടതില്ലെന്ന് ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ. കേണൽ വിജയ് ദത്ത പറഞ്ഞു. കൗമാരക്കാർക്ക് കോവിഡ് വാക്സിൻ നൽകിയതിന് ശേഷം പാരസെറ്റമോൾ നൽകണമെന്ന് നിർദേശിക്കുന്നില്ല. കാരണം ഇത് ഹെപ്പാറ്റോടോക്സിസിറ്റി എന്ന അവസ്ഥയ്ക്ക് ഇടയാക്കും. മരുന്ന് മൂലം കരളിനുണ്ടാകുന്ന തകരാറുകളാണ് ഹെപ്പാറ്റോടോക്സിസിറ്റി എന്ന് പറയുന്നത്.
കോവിഡ് വാക്സിൻ സ്വീകരിച്ച കുട്ടികൾക്ക് എന്തെങ്കിലും പനിയോ മറ്റോ ഉണ്ടായാൽ മെഫെനാമിക് ആസിഡ് അല്ലെങ്കിൽ മെഫ്റ്റാൽ സിറപ്പ് ആണ് നൽകേണ്ടത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ് വാക്സിനെടുത്ത് പനിയുണ്ടായാൽ പാരസെറ്റമോൾ കഴിക്കുന്നത് സുരക്ഷിതമാണെന്നും ഡോ. ദത്ത പറഞ്ഞു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login