Connect with us

Breaking News

ട്രഷറി ഓൺലൈൻ ഇടപാട് 3 ദിവസം മുടങ്ങും

Published

on

Share our post

തിരുവനന്തപുരം : ട്രഷറി ഓൺലൈൻ ശൃംഖലയിലെ തകരാർ നീക്കാൻ ഇന്ന് വൈകിട്ട് 6 മുതൽ മറ്റന്നാൾ രാത്രി വരെ അറ്റകുറ്റപ്പണി നടത്തും. പലവട്ടം ശ്രമിച്ചിട്ടും തീർക്കാനാകാത്ത സാങ്കേതികത്തകരാറ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. നാളെയും മറ്റന്നാളും സർ‌ക്കാർ ഓഫിസുകൾക്ക് അവധി ആയതിനാലാണ് ഈ ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നത്. ഇതേസമയം, ട്രഷറി പോർട്ടൽ വഴിയും മറ്റു സർക്കാർ വെബ്‌സൈറ്റുകൾ വഴിയും ഓൺലൈനായി നടത്തുന്ന ഇടപാടുകളെല്ലാം 3 ദിവസത്തോളം  മുടങ്ങും. 

ട്രഷറി ശൃംഖല തടസ്സപ്പെടുന്നതിനാൽ ഒരാഴ്ചയായി വകുപ്പുകളുടെ സാമ്പത്തിക ഇടപാടുകളും ശമ്പളം, പെൻഷൻ വിതരണവും അവതാളത്തിലാണ്. ഈ മാസം ഒന്നിനും രണ്ടിനും അറ്റകുറ്റപ്പണി നടത്തിയിട്ടും തകരാർ പരിഹരിക്കാനായിട്ടില്ല. 

ഡേറ്റബേസ് പരിധി കവിഞ്ഞതിനാൽ ഡേറ്റ പുനഃക്രമീകരിച്ച് കൂടുതൽ സ്ഥലം ലഭ്യമാക്കുന്ന പ്രവൃത്തിയാണ് ഇന്നു വീണ്ടും ആരംഭിക്കുന്നത്. ഇതു വിജയിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും ഇടപാടുകൾ മുടങ്ങും. 6 വർഷമായി തുടരുന്ന തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ ട്രഷറിയെ ആശ്രയിച്ച് ഇടപാടു നടത്തുന്ന എല്ലാ വകുപ്പുകളും പ്രതിസന്ധിയിലാണ്. റജിസ്ട്രേഷൻ വകുപ്പാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. 

തടസ്സപ്പെടുന്നത് ഇവ

വസ്തു നികുതിയടക്കം റവന്യു സേവനങ്ങൾ, ടി.എസ്.ബി അടക്കമുള്ള ട്രഷറി ഓൺലൈൻ സേവനങ്ങൾ, റജിസ്ട്രേഷൻ വകുപ്പിലെ ഇടപാടുകൾ, മോട്ടോർ വാഹന വകുപ്പിലെ ഫീസ് അടയ്ക്കൽ, സ്പാർക് ബിൽ , ഹൈക്കോടതി ഇടപാടുകൾ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇടപാടുകൾ.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!