Breaking News
ഒമിക്രോണ്‍ വ്യാപനം: പ്രത്യേക ശ്രദ്ധ വേണ്ടവര്‍ ഇക്കാര്യങ്ങള്‍ അറിയണം
പ്രതീക്ഷിക്കാവുന്നത് പോലെ വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം രാജ്യത്തൊട്ടാകെയും കേരളത്തിലും വര്‍ധിച്ച് വരികയാണ്. രോഗതീവ്രത കഠിനമല്ലാത്തതിനാല്‍ ഒമിക്രോണ്‍ മൂലമുള്ള കോവിഡ് ഗുരുതരമാവാനുള്ള സാധ്യത കുറവാണ്. ആശുപത്രി അഡ്മിഷന്‍ അപകട സാധ്യതാ വിഭാഗത്തില്‍ പെട്ടവരൊഴികെയുള്ളവര്‍ക്ക് വേണ്ടിവരില്ല. ഒമിക്രോണ്‍ ബാധിച്ച മറ്റുള്ളവരെ വീട്ടില്‍ തന്നെ പരിചരിക്കാന്‍ കഴിയും. ഗാര്‍ഹിക ചികിത്സയില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തക്കുള്ള പരിശീലനപരിപാടി ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണ്.
ഒമിക്രോണ്‍ വ്യാപനകാലത്ത് രണ്ട് വിഭാഗത്തില്‍ പെട്ടവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണ്ടിവരും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നാല്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സേവനത്തില്‍ നിന്നും മാറിനില്‍ക്കേണ്ടിവരും. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നാല്‍ അത് ആരോഗ്യമേഖലയില്‍ മനുഷ്യവിഭവശേഷിയെ പ്രതികൂലമായി ബാധിക്കും. കോവിഡ് പരിചരണം മാത്രമല്ല വളരെക്കാലത്തിന് ശേഷം പുന:രാരംഭിച്ച കോവിഡേതര രോഗചികിത്സയും അവതാളത്തിലാവും.
ആശുപത്രികളില്‍ രോഗാണുനിയന്ത്രണ ചിട്ടകള്‍ (Infection Control Measures) കര്‍ശനമായി പാലിക്കേണ്ടതാണ്. ജനുവരി പത്താം തീയതി ആരംഭിക്കാന്‍ പോകുന്ന കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കി അതിവേഗം പൂര്‍ത്തിക്കരിക്കകൂടി ചെയ്താല്‍ ആരോഗ്യമേഖലയില്‍ ഉണ്ടാവാനിടയുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയും.
രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പ്രായാധികുമുള്ളവരും, പ്രായം കുറഞ്ഞവരാണെങ്കിലും പ്രമേഹം, രക്താതിമര്‍ദ്ദം, ശ്വാസകോശരോഗം തുടങ്ങിയ രോഗമുള്ള അപകടസാധ്യത വിഭാഗത്തില്‍ (Risk Group) പെട്ടവരുമാണ്. അമിതഭാരമുള്ളവരും ഈ വിഭാഗത്തില്‍ പെടും എന്നും ഓര്‍ക്കുക. ഇവര്‍ സ്വയം നിരീക്ഷണത്തില്‍ (Self Quarantine) കഴിയാന്‍ ശ്രമിക്കേണ്ടതാണ്. അതായത് വളരെ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം വീട്ടില്‍ നിന്ന് പുറത്ത് പോവുക, പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്‌ക് ധരിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, വായുസഞ്ചാരമുള്ള മുറികളില്‍ മാത്രം സന്നിഹിതരാവുക തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശനമായ ശ്രദ്ധകാട്ടേണ്ടതാണ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിക്കാന്‍ ഇനിയും വൈകരുത്. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ അവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സമയത്ത് തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനും ശ്രദ്ധിക്കണം.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login