Connect with us

Breaking News

നീറ്റ് എം.ഡി.എസ്: അപേക്ഷ ജനുവരി 24 വരെ

Published

on

Share our post

ന്യൂഡൽഹി : ഡെന്റൽ പിജി പ്രവേശനത്തിനുള്ള ദേശീയതല പൊതു പരീക്ഷയായ നീറ്റ്– എം.ഡി.എസിന് 24 വരെ ഓൺലൈൻ അപേക്ഷ നൽകാം. https://nbe.edu.in. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിനാണ് പരീക്ഷച്ചുമതല.

പ്രവേശന കൗൺസലിങ് നടത്തുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ്. www.mcc.nic.in.

ബി.ഡി.എസ് ജയിച്ച് ഇക്കൊല്ലം മാർച്ച് 31നകം ഇന്റേൺഷിപ് പൂർത്തിയാക്കണം. സംസ്ഥാന ഡെന്റൽ കൗൺസിൽ റജിസ്ട്രേഷനും വേണം. അപേക്ഷാഫീ 4250 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 3250 രൂപ. കംപ്യൂട്ടറൈസ്‍‍‍ഡ് ടെസ്റ്റ് മാർച്ച് 6ന്. ഇന്ത്യൻ ‍‍ഡെന്റൽ കൗൺസിൽ അംഗീകരിച്ച ബി.ഡി.എസ് സിലബസനുസരിച്ച്, 17 വിഷയങ്ങളിൽ നിന്നുള്ള 240 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 3 മണിക്കൂറിൽ ഉത്തരം നൽകണം. ശരിയുത്തരത്തിന് 4 മാർക്ക്; തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. 79 പരീക്ഷാകേന്ദ്രങ്ങളിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയും ഉൾപ്പെടും. പരീക്ഷാഫലം 21ന്.

പ്രവേശനാർഹതയ്ക്ക് 50 ശതമാനത്തിലെങ്കിലും വരണം; പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40, ഭിന്നശേഷിക്കാർക്ക് 45.

പ്രവേശനം ഈ സീറ്റുകളിലേക്ക്: ഡൽഹി എയിംസിലേതൊഴികെ, ഇന്ത്യയിലെ എല്ലാ എം.ഡി.എസ് സീറ്റിലെയും പ്രവേശനം ഈ പരീക്ഷ വഴിയാണ്. ഓൾ ഇന്ത്യാ ക്വോട്ട സീറ്റുകൾ (50%), എല്ലായിടത്തെയും സംസ്ഥാന ക്വോട്ട, സ്വകാര്യ ഡെന്റൽ കോളജുകളിലെയും സർവകലാശാലകളിലെയും സീറ്റുകൾ, ആം‍ഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സ്ഥാപനങ്ങളിലെ സീറ്റുകൾ എന്നിവയാണവ. ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷനുള്ള സ്ക്രീനിങ് പരീക്ഷയും ഇതാണ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!