Breaking News
മലയാളിയുടെ ടാപ്പിങ് മെഷീന് പ്രചാരമേറുന്നു; 50% സബ്സിഡിയോടെ വാങ്ങാം
കോട്ടയം : റബർ ടാപ്പിങ് യന്ത്രങ്ങൾ പലതും വിപണിയിലെത്തിയെങ്കിലും വ്യാപകമായ ഉപയോഗത്തിൽ വന്നിട്ടില്ല. പരമ്പരാഗത ടാപ്പിങ് പിന്തുടരാൻ ഇഷ്ടപ്പെടുന്ന കർഷകരാണ് ഏറെയും. എന്നാൽ, മുംബൈ മലയാളിയായ സക്കറിയാസ് മാത്യു വികസിപ്പിച്ച ബോലോനാഥ് ടാപ്പിങ് മെഷിന് ഇപ്പോൾ പ്രചാരമേറി വരുന്നുണ്ട്. സാങ്കേതികപരിശോധനകൾക്ക് ശേഷം ടാപ്പിങ്ങിന് യോജ്യമെന്ന് റബർബോർഡ് വ്യക്തമാക്കിയതും സ്മാം പദ്ധതിയിൽ ഉൾപ്പെട്ടതും കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. ഈ വർഷം 100 മെഷീനുകൾക്ക് സ്മാം പദ്ധതിയിൽ ഓർഡർ ഉണ്ടെന്ന് കേരളത്തിലെ വിതരണക്കാരായ സായാ ഫാം ടൂൾസ് ആൻഡ് മെഷീൻസ് പറഞ്ഞു. അപ്രൂവൽ ലഭിച്ചാൽ മെഷീനുകൾ കർഷകരിലെത്തും.
സക്കറിയാസ് മാത്യു വികസിപ്പിച്ച ഈ യന്ത്രത്തിന്റെ ടാപ്പിങ് തൃപ്തികരമാണെന്നും ടാപ്പിങ് പരിചയം ഇല്ലാത്തവർക്കുപോലും ഉപയോഗിക്കാനാകുമെന്നും പരിശോധനാറിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു വർഷത്തെ പരീക്ഷണടാപ്പിങ്ങിനും പരിഷ്കാരങ്ങൾക്കും ശേഷമാണ് ബോർഡ് ഇത് സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ അധ്യാപകനായിരുന്ന സമയത്താണ് റബർ ടാപ്പിങ് മെഷീൻ എന്ന ആശയം തനിക്കു കിട്ടിയതെന്ന് സക്കറിയാസ് മാത്യു പറയുന്നു. കോട്ടയം സ്വദേശിയായ അദ്ദേഹം വേറെയും യന്ത്രങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. പത്തുവർഷം മുൻപ് രൂപകൽപന പൂർത്തിയായെങ്കിലും യോജ്യമായ ലിഥിയം അയോൺ ബാറ്ററിക്കായി കാത്തിരുന്നതിനാലാണ് ടാപ്പിങ് മെഷീൻ വിപണിയിലെത്താൻ വൈകിയത്. 1.5 കിലോ മാത്രമാണ് കൈയിലെടുക്കേണ്ട ഉപകരണത്തിന്റെ ഭാരം. അനുബന്ധ ബാറ്ററി തോളിൽ തൂക്കിയിടണം. രണ്ടു മണിക്കൂർ റീചാർജ് ചെയ്താൽ 8 മണിക്കൂർ ടാപ്പിങ് നടത്താം. പേറ്റന്റ് നേടിയശേഷം നിർമാണം മുംബൈയിലുള്ള ബോലോനാഥ് കമ്പനിയെ ഏൽപിച്ചിരിക്കുകയാണ്. സ്വയം ടാപ്പിങ് നടത്തുന്ന കർഷകരും പ്രവാസികളുമാണ് മെഷീൻ കൂടുതൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിതരണക്കാർ അറിയിച്ചു.
എത്ര കനത്തിൽ ടാപ്പിങ് നടത്തണമെന്ന് സെറ്റ് ചെയ്യാൻ സാധിക്കുന്ന ഈ യന്ത്രം റബർമരത്തിന്റെ തണ്ണിപ്പട്ടയിൽ സ്പർശിച്ച് കേടാവാതിരിക്കാൻ പ്രത്യേകം സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. ടാപ്പ് ചെയ്യാനുദ്ദേശിക്കുന്ന ഭാഗത്ത് ചേർത്തു വച്ച് സ്വിച്ചമർത്തുകയേ വേണ്ടൂ. മരത്തോടു ചേർന്ന് നിശ്ചിത ചെരിവിൽ മുകളിലേക്ക് അരിഞ്ഞുനീങ്ങുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന– അട്ട നീങ്ങുന്നതുപോലെ. ഇപ്രകാരം മരത്തിൽ പിടിച്ചുനീങ്ങുന്നതിനാൽ യന്ത്രം പ്രവർത്തിക്കുമ്പോൾ കൈകളിലേക്ക് ബലം ചെലുത്തുന്നില്ലെന്ന് സക്കറിയാ മാത്യു ചൂണ്ടിക്കാട്ടി.
തൃപ്തികരമായ രീതിയിൽ ലാറ്റക്സ് ലഭിക്കുമെന്നതു മാത്രമല്ല തണ്ണിപ്പട്ടയ്ക്ക് കേടുവരുന്നില്ലെന്നതും പട്ടയുടെ വിനിയോഗം ക്രമീകരിക്കാമെന്നതും ഈ മെഷീന്റെ സവിശേഷതയായി നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. സാധാരണ ടാപ്പിങ്ങിനും കടുംവെട്ടിനുമായി രണ്ട് വ്യത്യസ്തമാതൃകകൾ ലഭ്യമാണ്. അഞ്ചു വർഷത്തോളം പ്രവർത്തനക്ഷമമായിരിക്കുമെന്ന് അവകാശപ്പെടുന്ന യന്ത്രത്തിന് രണ്ടുവർഷത്തെ ഗാരണ്ടിയും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 30,000 രൂപ വിലവരുന്ന ഈ ടാപ്പിങ് യന്ത്രത്തിന് സ്മാം പദ്ധതിപ്രകാരം 50 ശതമാനം സബ്സിഡി ലഭിക്കും. ഫോൺ: 9820084947, 8078072777.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login